2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

ഭഗവദ് ഗീതാപഠനം  4 24-ആം ദിവസം  അദ്ധ്യായം  (8 തിയ്യതി - 2 /10/2016  ശ്ലോകം 33

ധൃത്യാ യയാ ധാരയതേ മനഃപ്രാണേന്ദ്രിയക്രിയാഃ
യോഗേനാ വ്യഭിചാരിണ്യാ ധൃതിഃ സാ പാർത്ഥ സാത്ത്വികീ.
              അർത്ഥം
.അർജ്ജുനാ! യോഗപരിശീലനം കൊണ്ട് സ്ഥൈര്യമാർന്ന യാതൊരു ധൃതി കൊണ്ട് അന്തഃകരണങ്ങളുടേയും ബഹിഃകരണങ്ങളുടേയും വ്യാപാരങ്ങളെ വഴി പിഴക്കാതെ ഒതുക്കി നിർത്തുന്നുവോ ആ ധൃതി സാത്വികമാകുന്നു.
       വിശദീകരണം
നാം നേടേണ്ട ലക്ഷ്യം സദാ സമയത്തും നമ്മുടെ മനോമുകുരത്തിൽ പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത്  ഏത് ആന്തര ശക്തിമൂലമാണോ?നമ്മുടെ മാർഗ്ഗത്തിൽ ഉണ്ടാകുന്ന വിഘ്നങ്ങളെ തട്ടിനീക്കി മുന്നോട്ട് പോകാൻ പ്രേരണ നൽകുന്ന ശക്തി ഏതോ അതാണത്രേ ധൃതി എന്ന പേരിൽ അറിയപ്പെടുന്നത് സത്തായ കാര്യസാദ്ധ്യതക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന് പ്രേരകമായ ആ ധൃതി സാത്ത്വികമാകുന്നു
34
യയാ തു ധർമ്മകാമാർത്ഥാൻ ധൃത്യി ധാരയതേ/ർജ്ജുന
പ്രസംഗേന ഫലാകാംക്ഷീ ധൃതിഃ സാ പാർത്ഥ രാജസീ.
                 അർത്ഥം
ഹേ അർജ്ജുനാ! യാതൊരു ധൃതി കൊണ്ടാണോ ധർമ്മാർത്ഥ കാമങ്ങളെ നിറവേറ്റുന്നത്,അവയിൽ ആസക്തമാകുക കാരണം ഫലാകാംക്ഷിയായും ഇരിക്കുന്നത് ആ ധൃതി രാജസമാകുന്നു
35
യയാ സ്വപ്നം ഭയം ശോകം വിഷാദം മദമേവ ച
നശവിമുഞ്ചതി ദുർമേധാ ധൃതിഃ സാ പാർത്ഥ താമസീ.
                 അർത്ഥം
അർജ്ജുനാ! അവിവേകി യാതൊരു ധൃതി കൊണ്ട് അസത് സങ്കൽപ്പങ്ങൾ ഭയം ശോകം വിഷാദം ദുരഭിമാനം എന്നിവയെ വിടാതെ പിടിച്ചിരിക്കുന്നുവോ ആ ധൃതി താമസമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ