2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

മതംമാറിയാൽ എന്താണ് കുഴപ്പം?അന്ധവിശ്വാസമായ ജ്യോതിഷം നോക്കി വിവാഹം കഴിക്കുന്ന ഹിന്ദുമതം അതു ക്കും മേലെയാണോ? - ജോസ് ആലുങ്കൽ മലപ്പുറം (ഫോൺ )

         മറുപടി
ഒന്ന് നമ്മൾ മാറണമെങ്കിൽ ഉപയോഗിക്കുന്ന കാര്യത്തിന് ദോഷവും സ്വീകരിക്കുന്ന കാര്യത്തിന് ഉപയോഗിക്കുന്ന കാര്യത്തേക്കാൾ മെച്ചവും വേണം' ആ മെച്ചം സത്യസന്ധവും യുക്തിപരവും മനശ്ശാസ്ത്ര വിരുദ്ധം ആവുകയും അരുത്

പഞ്ചസാര പാത്രത്തിന് മുകളിൽ മുളകുപൊടി എന്ന് എഴുതി വെച്ചു എന്ന് കരുതി ഉറുമ്പ് വരാതിരിക്കില്ല.ജ്യോതിഷം അന്ധവിശ്വാസം എന്ന് നിങ്ങൾ പറയുന്നു.ശരി അങ്ങിനെത്തന്നെ വിശ്വസിച്ചു കൊള്ളുക.പക്ഷേ ജ്യോതിഷം നോക്കി മാത്രമേ വിവിഹം കഴിക്കാവൂ എന്ന് എവിടേയും പറഞ്ഞിട്ടില്ല.ജ്യോതിഷം നോക്കിയാലും ഇല്ലെങ്കിലും അവനവന്റെ മുൻ ജന്മ കർമ്മ വാസന അനുസരിച്ചേ ഒരാളുടെ ജീവിത സുഖം രൂപാന്തരപ്പെടൂ! ചില സന്ദർഭങ്ങളിൽ ചില കാര്യങ്ങളിൽ വേറൊരാളുടെ അഭിപ്രായം നമ്മൾ തേടാറുണ്ട്.അയാൾ പറയുന്ന ഉപദേശം ശരിയായിരുന്നോ അല്ലയോ എന്ന് അറിയണമെങ്കിൽ സംഭവം കഴിയണം.അല്ലേ! അങ്ങിനെയിണെങ്കിൽ ഈ അന്വേഷണവും അന്ധവിശ്വാസമല്ലേ? ഒരു മത്സരം നടക്കുമ്പോൾ ആര് ജയിക്കും എന്ന് പന്തയം വെക്കാറുണ്ട്. ഇത് അന്ധ വിശ്വാസമല്ലേ? മത്സരം കഴിയാതെ വിജയികളെ എങ്ങിനെ തീരുമാനിക്കും? ഇത് അന്ധമായ വിശ്വാസം അല്ലെന്ന് പറയാമോ? എന്ന് വെച്ച് എല്ലാവരും പന്തയം വെക്കാറുണ്ടോ? ഞാൻ ജാതകം നോക്കി വിവാഹം കഴിച്ചതാണ്.എന്റെ സഹോദരി മുറച്ചെറുക്കനെ ഇഷ്ടപ്പെട്ട കാരണം ജാതകം നോക്കിയില്ല.ഞങ്ങൾക്ക് രണ്ടു കൂട്ടർക്കും പ്രത്യേകിച്ച് ദോഷങ്ങൾ ഒന്നും ഇല്ല. സാധാരണ ഒരു ദമ്പതിമാർ അനുഭവിക്കേണ്ട ഭൗതികമായ പ്രശ്നങ്ങൾ ഞങ്ങൾക്ക് രണ്ട് പേർക്കും ഉണ്ടായിട്ടുണ്ട്. ഞാൻ വേറെ ആരേയും കണ്ടു വെച്ചിട്ടില്ലാത്തതിനാൽ വധുവിനെ തിരഞ്ഞെടുക്കാൻ ഒരു ഉപാധിയായി ജ്യോതിഷത്തെ തിരഞ്ഞെടുത്തു എന്ന് മാത്രം.പിന്നെ എന്റെ സുഹൃത്തായ ഒരു ജ്യോത്സ്യന്റെ അടുത്ത് ധാരാളം മുസ്ലിം കൃസ്ത്യൻ വിഭാഗത്തിൽ പെട്ട വർ പ്രശ്നത്തിന് വരാറുണ്ട് എന്ന കാര്യം തെളിയിക്കണമെങ്കിൽ ഒരു ദിവസം തുവ്വൂരിൽ വരിക ഞാൻ കാണിച്ചു തരാം

ആരാധനയുടെ കാര്യത്തിൽ ഇസ്ലാം കൃസ്ത്യൻ മതവിഭാഗത്തിന് വല്ല സ്വാതന്ത്രവും ഉണ്ടോ? ഞങ്ങൾക്കാണെങ്കിൽ നവവിധ ഭക്തി മാർഗ്ഗം പൂർവ്വ ഋഷികൾ പറഞ്ഞു തന്നിട്ടുണ്ട് ശാസ്ത്ര സഹിതം.അതിൽ ഇഷ്ടമുള്ള മാർഗ്ഗം സ്വീകരിക്കാം.ക്ഷേത്രത്തിൽ പോയാലേ അവന് ഈശ്വരവിശ്വാസം ഉണ്ടാകൂ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.അതേ സമയം ക്ഷേത്രത്തിന്റെ മാഹാത്മ്യം വേദത്തിലും പറയുന്നുണ്ട്. ഇഷ്ടമുള്ള മാർഗ്ഗം സ്വീകരിക്കാം.നിങ്ങൾ അങ്ങിനെയാണോ? തുടർച്ചയായി പള്ളിയിൽ പോയില്ലെങ്കിൽ ചോദ്യം ഉണ്ടാവില്ലേ? അപ്പോൾ ആർക്കാണ് ആരാധനാ സ്വാതന്ത്ര്യം? ഇങ്ങനെയുള്ള സ്വാതന്ത്ര്യം ഋഷികൾ അനുവദിച്ചതന്നിട്ടുള്ളത് ഉപേക്ഷിച്ച് ചോദ്യം ചെയ്യപ്പെടുന്ന ഒരു മതത്തിലേക്ക് ഞങ്ങൾ എന്തിന് മാറി മാനസിക പിരിമുറുക്കം അനുഭവിക്കണം?

സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്നത് ഞാൻ തന്നെ എന്ന അദ്വൈത സിദ്ധാന്തമാണ് ഞങ്ങളുടെ വിശ്വാസപ്രമാണം അതിനാലാണ് മറ്റു മതങ്ങൾക്കും ആശയങ്ങൾക്കും ഇവിടെ പ്രചരിക്കാൻ പൂർവ്വികരായ  ഭാരതീയർ തീരുമാനിച്ചത്.
അതിനെ ദുരുപയോഗം ചെയ്ത് ഇത് മാത്രമാണ് സത്യം എന്ന് പറഞ്ഞ് ദുഷ്പ്രചരണം നടത്തി മതം മാറ്റം തുടരുമ്പോൾ ഹിന്ദുക്കൾക്ക് എതിർക്കേണ്ടി വന്നു.സത്യത്തിൽ ഞങ്ങൾക്കുള്ള സഹിഷ്ണുതയെ അസഹിഷ്ണുതയായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് നിങ്ങളാണ്. ഇനി ബാബറി മസ്ജിത്തിന്റെ കാര്യമാണെങ്കിൽ ബാബർ വരുന്നതിന് മുമ്പ് അത് ഉണ്ടായിരുന്നില്ല.അവിടെ ക്ഷേത്രമായിരുന്നു ചരിത്രകാരന്മാർ തെളിയിച്ചിട്ടുണ്ട്.അതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടാകാം അത് നിഷേധിക്കുന്നില്ല. പക്ഷേ ശ്രീരാമ ജന്മ ഭൂമി ഹിന്ദൂവിന്റെ വികാരമാണ് എന്ന സത്യം മറന്നു കൂടാ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ