ഇന്നത്തെ ചിന്താവിഷയം
കൊലപാതക കലാരൂപങ്ങൾ അരങ്ങേറുന്ന കണ്ണൂർ എന്ന്ശാന്തമാകും? ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കാനേ സമാധാന കാംക്ഷികൾക്കാവൂ! ആരാണ് ആദ്യം തുടങ്ങിവെച്ചത്? എന്തായിരുന്നു അതിന് കാരണം? ആരെങ്കിലും ഒരു കൂട്ടർ തുടങ്ങി എന്തെങ്കിലും കാരണവും കാണും അപ്പോൾ ത്തന്നെ അത് തടയാനുള്ള സംവിധാനം ഉണ്ടാക്കണമായിരുന്നു. ഇവിടെ കമ്യൂണിസം മതി ബിജെപിയെ വളരാൻ അനുവദിക്കില്ല എന്നാണ് സി പി എം ന്റെ നിലപാട് എന്ന് ആരോ പറയുന്നത് കേട്ടു അത് ശരിയാണെങ്കിൽ ഈ കലാപരിപാടി അടുത്തൊന്നും നിൽക്കില്ല കാരണം ഇഷ്ടമുള്ള അംഗീകൃത പാർട്ടിയിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം ഭരണ ഘടന നൽകുന്നുണ്ട്
നേതാക്കൾ വിചാരിച്ചാൽ പെട്ടെന്ന് നിർത്താവുന്നതേ ഉള്ളൂ എന്നാണ് ശ്രീനിവാസൻ പറയുന്നത് ഇപ്പോഴത്തെ നേതാക്കന്മാരുടെ കഴിവിനെ കുറിച്ച് ശ്രീനിവാസന് ബോധമില്ലെന്ന് തോന്നുന്നു ഇ എം എസും, എ കെ ജിയും ഉള്ള കാലത്തെ അണികളല്ല ഇപ്പോൾ എന്ന് ശ്രീനിവാസൻ മറക്കുന്നു അന്നൊക്കെ നന്നായി പ്രവർത്തിച്ച് നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയാലേ പാർട്ടി മെംപർഷിപ്പ് കൊടുക്കൂ! പക്ഷെ ഇപ്പോൾ അങ്ങിനെയല്ല അതിന്റെഅച്ചടക്കമില്ലായ്മ പാർട്ടിയിൽ ധാരാളമുണ്ട്. അത് കൊണ്ട് തന്നെ നേതാക്കളുടെ വരുതിക്ക് നിൽക്കുന്ന അണികളല്ല ഇപ്പോൾ ഉള്ളത്. ഇത് കമ്യൂണിസ്റ്റ് കാർ അംഗീകരിക്കില്ല പരിഹാസമോ അനാവശ്യമോ ആയിരിക്കും ഇതിനുള്ള കമന്റ്
കേന്ദ്രം എന്ത് കൊണ്ട് പട്ടാളത്തെ ഇറക്കുന്നില്ല? ധൈര്യമുണ്ടെങ്കിൽ ഇറക്കട്ടെ! ചിലരുടെ ചോദ്യമാണിത് വായേ തോന്നിയത് വിളിച്ചു പറഞ്ഞ് ജനങ്ങളുടെ വെറുപ്പ് സമ്പാദിക്കുന്ന കടകംപള്ളിയേപ്പോലെയും സുധാകരനെ പോലെയും ഉള്ള വ്യക്തികളല്ല കേന്ദ്രത്തിൽ ഉള്ളത് ഇപ്പോൾ പോലീസ് മേധാവി പറഞ്ഞു കഴിഞ്ഞു കണ്ണൂരിലെ പ്രശ്നം നിയന്ത്രിക്കാൻ പോലീസിനാവില്ലെന്ന് ഗവർണ്ണർ ആശങ്ക പ്രകടിപ്പിച്ചു ഇനി ഈ സർക്കാരിനെ കൊണ്ട് കഴിയില്ലെന്ന് ഗവർണ്ണർ ഉറപ്പ് കൊടുക്കട്ടെ! അല്ലെങ്കിൽ മുഖ്യമന്ത്രി പറയട്ടെ! അപ്പോൾ പിന്നെ കേന്ദ്രം ഏറ്റെടുക്കും അല്ലാതെ ബി ജെ പി വളർന്ന് കൊണ്ടിരിക്കുന്ന വേളയിൽ പട്ടാളത്തെ അയച്ചു ഒഴിഞ്ഞ പോസ്ററിലേക്ക് സി.പിഎം ന് ഗോളടിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കാൻ ഒരു ജയരാജനോ കടകംപള്ളിയോ സുധാകരനോ അവിടെ ഇല്ല.
അഴിമതിയെപ്പറ്റി ഒന്നും പറയുന്നില്ല കഴിഞ്ഞ മന്ത്രിസഭയിലെ കാര്യങ്ങൾ മറക്കാറായിട്ടില്ല അവിടെ അഴിമതിക്കാർ പ്രതിഷേധം ഉണ്ടായിട്ടും രാജിവെച്ചില്ല ഇവിടെ രാജി വെച്ചു അത്രയേ വ്യത്യാസമുള്ള അത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് എന്ന വർ പറയുന്നു അവർക്ക് പറഞ്ഞേ പറ്റു പക്ഷെ എന്തെങ്കിലും ഒര കച്ചിത്തുരുമ്പ് കിട്ടിയിരുന്നെങ്കിൽ രാജിവെക്കില്ലെന്ന് എല്ലാവർക്കും അറിയാം. മാത്രമല്ല കഴിഞ്ഞ മന്ത്രിസഭയിൽ മറ്റൊരു പാർട്ടിയിൽ പെട്ട മെമ്പറായിരുന്നു കഥാപാത്രം അയാളെ പറഞ്ഞു വിട്ടാൽ അഞ്ച് വർഷം പൂർത്തിയാക്കാൻ പറ്റിയെന്നു വരില്ല ഇവിടെ സ്ഥിതി വ്യത്യസ്ഥമാണ് ഘടകകക്ഷികളല്ല പ്രധാന കക്ഷി നേതാവ് തന്നെയാണ് അതിനാൽ ജയരാജൻ രാജിവെച്ചെങ്കിലും പാർട്ടിക്കേറ്റ കളങ്കം തീരില്ല അവർക്ക് സമാധാനിക്കാം എന്നു മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ