2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

അന്വേഷണം

സാർ ഞാൻ വാസുദേവൻ നമ്പീശൻ കുറച്ചുകാലം മുമ്പ് സാറിന്റെഅടുത്ത് പാട്ട് പഠിച്ചിരുന്നു.വ്യക്തിപരമായ ചില കാരണങ്ങളാൽ എനിക്ക് തുടരാൻ കഴിഞ്ഞില്ല സാറിന്റെ സംഗീതക്കച്ചേരിയും പ്രഭാഷണങ്ങളും ഞാൻ കേട്ടിട്ടുണ്ട് വളരെലഉയർന്ന നിലവാരമാണ് എന്ന് എല്ലാവരും അഭിപ്രായപ്പെടാറുണ്ട്.എന്നാൽ ഇപ്പോൾ നവരാത്രി സംഗീതോത്സവ വേദികളിലൊന്നും സാറിന്റെ കച്ചേരി കാണാറില്ല എന്താണതിന് കാരണം? സാറിനേക്കാൾ എത്രയൊ ജൂനിയർ ആയവരും വലിയ നിലവാരം ഇല്ലാത്തവരും കച്ചേരി നടത്തുന്നു.എന്തേ സാറിനെ കാണാത്തത്?

മറുപടി
ബ്രാഹ്മണർ പൂജ,സപ്താഹം മറ്റു ക്രിയകൾ മുതലായവ കച്ചവടമാക്കുന്ന ഈ കാലഘട്ടത്തിൽ സംഗീതവും ആദ്ധ്യാത്മികതയും വിൽക്കാൻ അറിയാത്ത ഒരു മണ്ടനായിപ്പോയി ഞാൻ എന്നതാണ് പ്രധാനകാരണം.ഇന്ന് കല മുഴുവൻ ഓരോ കോക്കസ്സുകാരുടെ കയ്യിലാണ്.ഞാൻ അത്തരത്തിലുള്ള കോക്കസ്സിൽ അംഗമല്ല.പാടാൻ കഴിവുണ്ടായിട്ട് കാര്യമില്ല വേദികൾ പിടിക്കാനും ഒരു കഴിവ് വേണം .പ്രഭാഷണത്തിനാണെങ്കിൽ ഇത്തരം കോക്കസ്സ് രൂപാന്തരപ്പെട്ടു വരുന്നതേ ഉള്ളു അതിനാ്ൽ ധാരാളം പ്രഭാഷണങ്ങൾ എനിക്ക് കിട്ടുന്നു.മാത്രമല്ല പ്രഭാഷണം ക്ഷേത്ര കമ്മിറ്റിക്കാർ നേരിട്ട് ബുക്ക് ചെയ്യുന്നതാണ്. എന്നാൽ നവരാത്രിക്കാലത്തെ സംഗീതക്കച്ചെരികൾ ഏതെങ്കിലുംഒരുആർട്ടിസ്റ്റിനെ ഏൽപ്പിക്കും അപ്പോൾ അയാളുടെ കോക്കസ്സിൽ പെട്ട വ്യക്തികളെ അയാൾ ഏൽപ്പിക്കും അതാണ് പതിവ്.അതിനാൽ കോക്കസ്സിൽ അംഗമല്ലാത്ത ഞാൻ പുറത്താകുന്നു. പിന്നെ എനിക്കും വേണം എന്ന് പറഞ്ഞ് പുറകെ നടക്കണം അതിന് പോകാറില്ല

ഈ സംഭവം യുവജനോത്സവത്തിൽ ആണ് ഏറ്റവും കൂടുതൽ പ്രകടമാകുന്നത്.ജഡ്ജ്മെന്റിന് പോകുമ്പോൾ കഥാപ്രസംഗത്തിന് എന്നെ വിളിക്കും കാരണം അതിന് ജഡ്ജ്മെന്റിന് ആൾക്കാർ കുറവാണ്. ഇത് മനസ്സിലാക്കി ഇപ്പോൾ ഞാൻ പറയാറുള്ളത് ഞാൻ ഡിഗ്രി എടുത്ത് സംഗീതത്തിലാണ് അതിന് വേണമെങ്കിൽ വരാം കൂട്ടത്തിൽ കഥാപ്രസംഗം നോക്കാം അല്ലാതെ കഥാപ്രസംഗത്തിനായി ഞാൻ വരില്ല -അപ്പോൾ പിന്നെ നിവൃത്തിയില്ലാതെ അവർ ശാസ്ത്രീയ സംഗീതവും ഏൽപ്പിക്കും

അദധ്യാപക സംഘടനകളാണ് യുവജനോത്സവം ഉപജില്ല ജില്ലാ മത്സരങ്ങൾ നടത്തുന്നത്.അതിൽ കലയുമായി യാതോരു ബന്ധവും ഇല്ലാത്തവരായിരിക്കും പ്രോഗ്രാം കമ്മിറ്റി കൺവീനർ അപ്പോൾ ജഡ്ജ്മന്റ് ചെയ്യുന്നവരെ സപ്ളൈ ചെയ്യുന്ന ഏജന്റ്മാർ രംഗപ്രവേശം ചെയ്യും അവർക്കും ഒരു കോക്കസ് ഉണ്ടാകും ഏതെങ്കിലും വിരുതനായ ഒരു സംഗീത അദ്ധ്യാപകൻ അയാളുടേയും സിൽബന്ധികളുടേയും വിദ്യാർത്ഥികൾക്ക് ഒന്നാം സമ്മാനം കിട്ടാൻ പാകത്തിൽ ജഡ്ജ് മെന്റ് തീരുമാനിക്കും ഇത് രഹസ്യമായ പരസ്യമാണ്.ഉപജില്ലയിൽ രണ്ടാം സ്ഥാനത്ത് എഎത്തിയഎന്റെ ഒരു വിദ്യാർത്ഥി അപ്പീൽ മുഖാന്തിരം ജില്ലയിലെത്തി രണ്ട് തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

പിന്നെ എനിക്ക് വിധിച്ചത് എനിക്ക് കിട്ടും എന്ന വിശ്വാസത്തിൽ ആരുടേയും കാലു പിടിക്കാതെ ഞാൻ എന്റെ കലാജീവിതം നയിച്ചു പോരുന്നു.യാതൊരു പരാതിയും ഇല്ലാതെ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ