തിരൂമേനിയും അന്തർജ്ജനവും
അന്തർജ്ജനം -- ഇത് കണ്ട്വോ കണ്ണൂരിൽ നിന്ന് പിടിച്ച എെ എസ് ബന്ധം ഉള്ളവർ ജോലി തേടി പോയതാത്രേ ടി.കെ.ഹംസ പറഞ്ഞിരിക്ക്ണു
തിരുമേനി--അതിന് പ്പൊ ആരാ അല്ലാന്ന് പറഞ്ഞത്? ജോലി തേടി പോയത് തന്ന്യാ അശേഷം സംശ്യം ഇല്ല്യാ പക്ഷെ ആ ജോലീടെ സ്വഭാവം അത്ര സുഖള്ളതല്ലാ അതോണ്ടാ അറസ്റ്റ് ചെയ്തത്
അന്തർജ്ജനം---ദ് നോക്കൂ!പാഠ്യപദ്ധതിയിൽ കൃഷിയും ഉൾപ്പെടുത്തണം ന്ന് മന്ത്രി പറഞ്ഞിരിക്ക്ണു
തിരുമേനി--അല്ലാണ്ടെ നിവൃത്തി ഇല്യാ കൃഷിസ്ഥലം ഇല്യാച്ചാ പിന്നെ പാഠപുസ്തകത്തിലേങ്കിലും അയ്ക്കോട്ടെ ന്ന് നിരീച്ച്ട്ട്ണ്ടാവും
അന്തർജ്ജനം---ഇപ്പോ കമ്മ്യൂണിസ്സ് കാർക്ക് എന്താ പറേണ്ടത് എന്താ പറയാൻ പാടില്യാത്തത് എന്നൊന്നും അറ്യാണ്ടായിരിക്ക്ണു ഏലം കുളത്ത് ശങ്കരമ്മാമ ഇണ്ടായിര്ന്ന കാലത്ത് ഇത്തിരി നേരും നെറീം ണ്ടായിരുന്നൂ
തിരുമേനി--അതിന് ശങ്കരമ്മാമയ്ക്ക് വേദോം അറിയാം കമ്മ്യൂണിസോം അറിയാം. ഇപ്പള്ള ജാത്യോൾക്ക് വേദോം അറീല്യാ കമാമ്യൂണിസോം അറീല്യാ
അന്തർജ്ജനം---ഈ പാക്ക് അതിർത്തി കടന്ന് ഭീകരരെ വധിച്ചത് മോദിക്ക് ഭരണ തുടർച്ച കിട്ടാനാത്രേ!ദാ കൊടിയേരി പറഞ്ഞിരിക്ക്ണു
തിരുമേനി---നല്ല കാര്യങ്ങ്ട് മോദി ചെയ്താ അതങ്ങ്ട് ചെലോർക്ക് സഹിക്കില്യാ അപ്പോ വായേ തോന്ന്യേതങ്ങ്ട് വിളിച്ചു പറയും നമ്മടെ രാജ്യത്തിന്റെ രക്ഷ ആണ് ചെയ്തതെന്ന് പറയാൻ ഇവറ്റകൾക്കൊന്നും നാവ് പൊന്തില്ല്യാ!ന്താച്ചാ ഇപ്പോ അസാരം തീവ്രവാദ സ്വഭാവള്ളോരൊക്കെ അതില് മെമ്പർമാരാ മൂമ്പാച്ചാ അസാരം ജനസേവനൊക്കെ നടത്തി നേതൃത്ത്വത്തിന് ബോദ്ധ്യം വന്നാലെ മെമ്പർ ഷിപ്പ് കൊട്ക്ക്ണ പതിവ്ണ്ടായിര്ന്നുള്ളൂ !ഇപ്പോ അങ്ങന്യല്ല കണ്ട അണ്ടനും അടകോടനും ഒക്ക് മെമ്പർഷിപ്പങ്ങ്ട് കൊട്ക്കും നല്ല നേതാക്കളൊക്കെ പോയില്ല്യേ? ഇപ്പൊ കൊറെ എണ്ണം ണ്ട് ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്തോര് അതന്നെ കാര്യം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ