2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ഭഗവദ് ഗീതാപഠനം--428-ആം ദിവസം അദ്്യായം18 തിയ്യതി--7/10/2016 ശ്ളോകം -43

ശൗര്യം, തേജോ ധൃതിർദാക്ഷ്യം യുദ്ധേ ചാപ്യപലായനം
ദാനമീശ്വരഭാവശ്ച ക്ഷാത്രം കർമ്മസ്വഭാവജം.
               അർത്ഥം
ശൗര്യം, തേജസ്സ് ,ധൃതി ,ജാഗ്രത ,യുദ്ധത്തിൽ പേടിച്ചോടായ്ക ദാനം ,പ്രഭുത്വം ഇവയെല്ലാം സ്വാഭാവികമായ ക്ഷത്രിയ കർമ്മമത്രേ!
     വിശദീകരണം
രജോഗുണം കൂടുതലുള്ളവനാണ് ക്ഷത്രിയൻ.ഒരു ക്ഷത്രിയൻ മറ്റൊരു ക്ഷത്രിയന്റെ മകനാകണം എന്ന് ഭഗവാൻ പറയുന്നില്ല.അതായത് വ്യക്തികളുടെ പ്രകടമാവുന്ന ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് 4 വർണ്ണങ്ങളാക്കി തിരിച്ചിട്ടുള്ളത്.
44
കൃഷിഗൗരക്ഷ്യവാണിജ്യം വൈശ്യവൈശ്യകർമ്മ സ്വഭാവജം
പരിചര്യാത്മകം കർമ്മ ശുദ്രസ്യാപി സ്വഭാവജം
          അർത്ഥം
കൃഷി, ഗോരക്ഷ ,വാണിജ്യം ,എന്നിവ സ്വാഭാവികമായ വൈശ്യകർമ്മമാകുന്നു. സേവനംഅഥവാ പരിചരണം ആണ് ശുദ്രന്റെ സ്വാഭാവികമായ കർമ്മം.
45
സ്വേ സ്വേ കർമ്മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ
സ്വകർമ്മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു.
               അർത്ഥം
അവനവന്റെ സ്വഭാവത്തിനനുസരിച്ച് കർത്തവ്യമായി വന്നു ചേർന്നിട്ടുള്ള കർമ്മത്തിൽ നിഷ്ഠയുള്ള മനുഷ്യൻ സിദ്ധി നേടുന്നു.സ്വകർമ്മ നിരതൻ എങ്ങിനെയാണ് സിദ്ധി നേടുന്നതെന്ന് കേട്ടോളൂ.
46
യതഃ പ്രവൃത്തിർഭൂതാനാം യേന സർവ്വമിദം തതം
സ്വകർമ്മണാ തമഭ്യർച്ച്യ സിദ്ധിം വിന്ദതി മാനവഃ.
             അർത്ഥം
ആരിൽ നിന്നാണോ സർവ്വ ചരാചരങ്ങളും ഉണ്ടായി വരുന്നത്?ആര് ഈ ലോകത്തെ മുഴുവൻ വ്യാപിച്ച് നിൽക്കുന്നുവോ?ആ പരമാത്മാവിനെ മനുഷ്യൻ സ്വ കർമ്മം കൊണ്ടർപ്പിച്ച് സിദ്ധി നേടുന്നു
       വിശദീകരണം
അവനവന്റെ കർമ്മം പരമാത്മാവിൽ മനസ്സ് അർപ്പിച്ച് ആര് ചെയ്യുന്നുവോ അവൻ സിദ്ധി നേടുന്നു .ശുദ്രനായാലും അവന്റെ കർമ്മം സർവ്വ വ്യാപിയായ ഭഗവാനിൽ മനസ്സർപ്പിച്ച് രാഗദ്വേഷങ്ങൾ കൂടാതെ ചെയ്താൽ സിദ്ധി നേടും. താൻ ഇങ്ങിനെ ആയിപ്പോയല്ലോ!എനിക്ക് കൂലിപ്പണി എടുക്കാനാണല്ലോ യോഗം എന്നിങ്ങനെ മനസ്സിൽ വിചാരിച്ച് ദ്വേഷഭാവത്തോടെ ശൂദ്രൻ കർമ്മം ചെയ്താൽ ഒരിക്കലും സിദ്ധി നേടില്ല അതേ സമയം ഏതു കർമ്മവും ശ്രേഷ്ഠമാണ് കാരണം എല്ലാറ്റിലും ആ പരമാത്മാവ് തന്നെയാണ് കുടി കൊള്ളുന്നത് എന്ന ചിന്തയാൽ കർമ്മം ഭഗവാനിൽ മനസ്സർപ്പിച്ച് ചെയ്താൽ ശുദ്രനും സിദ്ധിയെ പ്രാപിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ