2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം-11 തിയ്യതി--30/10/2016

ഫലേച്ഛയോട് കൂടിയ കർമ്മം ജ്ഞാനയോഗത്തേക്കാൾ നികൃഷ്ടമാണ് എന്ന് ഭഗവാൻ പറയുന്നു.ഫലം കാംക്ഷിക്കുന്നവർ ദീനന്മാരാണത്രേ!സമചിത്തത കൈവരിച്ച ഒരു യോഗി ഈ ജന്മത്തിൽ ത്തന്നെ പുണ്യപാപങ്ങൾ രണ്ടും ത്യജിക്കുന്നു.കാരണം ജ്ഞാനികൾ ജ്ഞാനത്തെ ആശ്രയിച്ച് കർമ്മഫലം ഉപേക്ഷിച്ച് ജന്മബന്ധത്തിൽ നിന്ന് മുക്തരായി ദുഃഖ രഹിതമായ പരമപദം പ്രാപിക്കുന്നു.

സമാധിസ്ഥനായസ്ഥിതപ്രജ്ഞന്റെ ലക്ഷണവും സംസാരവും സഞ്ചാരവും എങ്ങിനെയെന്നറിയാൻ അർജ്ജുനൻ ആഗ്രഹം പ്രകടിപ്പിച്ചതിനാൽ ഭഗവാൻ അത് പറഞ്ഞു കൊടുക്കുന്നു. ഒരാൾ ആത്മാവിൽ സ്വയം ,സർവ്വ ആഗ്രഹങ്ങളേയും ത്യജിച്ച് രമിക്കാൻ തുടങ്ങിയോ?അയാളെ സ്ഥിതപജ്ഞൻ എന്ന് പറയുന്നു.ചലിക്കാത്ത മനസ്സോടു കൂടിയവനും ,ആഗ്രഹങ്ങൾ ഇല്ലാത്തവനും ,രാഗ ഭയ ക്രോധങ്ങൾ ഇല്ലാത്തവനുംആയി ആരുണ്ടോ അവൻ സസ്ഥിതപ്രജ്ഞനാകുന്നു.ഒന്നിലും ആസക്തിയില്ലാതെ ശുഭാശുഭങ്ങൾ വന്നാൽ സന്തോഷമോ,വെറുപ്പോ കാണിക്കാതെ ഒരാൾ ഇരിക്കുന്നുവോ അവന്റെ ബുദ്ധി ഉറച്ചതാകുന്നു.ആമ അവയവങ്ങളെ എന്ന പോലെ ആര് ഇന്ദ്രിയങ്ങളെ വിഷയങ്ങളിൽ നിന്ന് പിൻ വലിക്കുന്നുവോ അയാൾ സ്ഥിത പ്രജ്ഞനാണ്.വിഷയങാങൾ അനുഭവിക്കാത്തവന് വിഷയങ്ങൾ വിട്ടുമാറുന്നു.എന്നാൽ അവയിലുള്ള വാസന അകലുന്നില്ല.പരമാത്മാ ദർശനം ലഭിക്കുമ്പോൾ അതും വിട്ടകലുന്നു. ഇന്ദ്രിയ സംയമനത്തിന് യത്നിക്കുന്ന ശാസ്ത്രജ്ഞാനമുള്ളവനെ പോലും ഇന്ദ്രിയങ്ങൾ പിൻതിരിപ്പിച്ചു കളയും .അവയെ കീഴടക്കണം.എന്നിൽ ത്തന്നെ മനസ്സ് ഏകാഗ്രമാക്കണം ഇന്ദ്രിയങ്ങൾ സ്വാധീനമായാൽ അവൻ സ്ഥിത പ്രജ്ഞനാകുന്നു.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ