2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം - ദ് കേക്ക്ണ് ണ്ടോ? കാര്യസ്ഥൻ കുഞ്ചൂന്റെ മകൻ ഗോപാലൻ വന്നിരിക്ക്ണു അയാൾടെ കുട്ടിക്ക് ഗോപാലന്റെ ഗോ ന്നും ഭാര്യ പത്മത്തിന്റെ പ ന്നും കൂട്ടി  ഗോപ എന്ന് പേരിട്ടാ വല്ല കൊഴപ്പോം ണ്ടോന്ന് ചോദിക്ക്ണൂ!

തിരുമേനി--ഹേയ് ഒരു കൊഴപ്പോം ല്യാ!ന്നാ അയാൾടെ അനിയനൊട് ഈ സൂത്രങ്ങ്ട് പ്രയോഗിക്കണ്ടാന്ന് അങ്ങ്ട് പറഞ്ഞോളൂ!

അന്തർജ്ജനം--അതെന്താ?

തിരുമേനി--അയാൾടെ പേര് കൃഷ്ണദാസ്  ന്നല്ലേ! ഭാര്യടെ പേരാച്ചാ മിനി ന്നും അപ്പോ രണ്ടാൾടേം പേരിന്റെ ആദ്യാക്ഷരങ്ങൾ ഇതേ പോലെ എട്ത്താൽ അസാരം പ്രശ്നാവും ന്ന് തന്യാ നോം നിരീക്ക്ണത്

അന്തർജ്ജനം---ദ് നോക്കൂ !ഡോക്റ്റർ ഗോപാലകൃഷ്ണന്റെ പരാമർശം വല്യേ പ്രശ്നായിരിക്ക്ണു

തിരുമേനി --- നോം വായിച്ചിരിക്കണു. അയാൾക്ക് ഭാഷാ പ്രയോഗത്തിൽ അത്ര വശല്യാന്നാ തോന്ന്ണത് !ഇത് വേറേ രീതിയിൽ പറയാർന്നൂലോ ന്നാ അശേഷം പ്രശ്നണ്ടാവില്യാർന്നൂ

അന്തർജ്ജനം--അതെങ്ങിന്യാണാവോ?

തിരുമേനി---മലപ്പുറത്ത് മുസ്ലിം സ്ത്രീകൾ പ്രസവിക്കുന്നത് തീർച്ചയായും വരാഹസംസ്കാരത്തിന്റെ ഭാഗമാണ് ---എന്നങ്ങട് പറഞ്ഞൂച്ചാ ആർക്കും മനസ്സിലാവൂംല്യാ ന്നാ പറയേണ്ടത് പറയും ആയി  ബുദ്ധിള്ളോന് മനസ്സിലാവ്വേം ചെയ്യും

അന്തർജ്ജനം--ന്നാ ആ ശിരസ്സ് അശേഷം വെയില് കൊള്ളാതെ ശൂക്ഷിച്ചോളൂ ട്ട്വോ!വികടസരസ്വതീടെ ഒരനുഗ്രഹേയ്!

അന്തർജ്ജനം--എന്താ ഈ ആർ എസ് എസ് കാരെ മറാറുള്ളോര് സംഘീന്ന് വിളിക്ക്ണത്?

തിരുമേനി--വിളിക്ക്ണോര് ഇത് വല്യേ മോശം വാക്കാന്നാ നിരീക്ക്ണ്!എന്നാലോ ഇത്രേം നല്ല വാക്ക് വേറെ ഇല്യേനീം ന്താ ച്ചാ  സം ന്ന് പ്രഞ്ഞാൽ ജ്ഞാനം ന്നാ അർത്ഥം.ഘി ന്ന് പറഞ്ഞാൽ പ്രകാശം ന്നും അപ്പോ സംഘി ന്ന് പറഞ്ഞാൽ. ജ്ഞാനപ്രകാശമുള്ളവൻ ന്നാ അർത്ഥം അങ്ങ്ട് വര്വാ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ