കണ്ണൂരിലെ എന്റെ പ്രിയ സഹോദരങ്ങളോട്
സമാധാന ചർച്ച്ക്ക് ഇങ്ങോട്ട് വരട്ടെ എന്ന് കൊടിയേരിയും എകെ ജി സെന്ററി്ൽ ചെന്ന് യാചിക്കേണ്ട ആവശ്യമില്ലെന്ന് രമേശും പറഞ്ഞത് നിങ്ങൾ പത്രദ്വാരാ അറിഞ്ഞിരിക്കുമല്ലോ .ഇന്നലെ
ഒരു ചാനലിൽ മരിച്ചവരേക്കാൾ , ദുഃഖം അനുഭവിക്കുന്ന വികലാംഗരായ രണ്ടു പേരെ കണ്ടു രണ്ടും തൊഴിലാളികൾ.രണ്ട് പേർക്കും കയ്യും കാലും അനക്കാൻ പറ്റുന്നില്ല ഒരാൾ ഊന്ന് വടി ഉപയോഗിച്ചു നടക്കുന്നു ഒരാൾ സിപിഎം മറ്റെ ആൾ ബിജെപി
സഹോദരന്മാരേ !ഇപ്പോൾ നിങ്ങൾക്ക് ആരാണുള്ളത്? പണിയെടുത്ത് അന്തസ്സായി ജീവിച്ചിരുന്ന നിങ്ങൾക്ക് ഇനി ഭാവി എന്താണ്? നിങ്ങൾക്ക് രണ്ടുപേർക്കും 30 വയസ്സിന് താഴേയാണ് പ്രായം.ബാക്കി ജീവിതം ദുരിതപൂർണ്ണമാക്കിയത് സത്യത്തിൽ നിങ്ങൾ തന്നെയല്ലേ? നേതാക്കളെ വിശ്വസിച്ച് ആയുധവുമായി ഇറങ്ങുന്ന സഹോദരന്മാരേ നിങ്ങൾക്ക് നിങ്ങളുടെ അമ്മയും അച്ഛനും സഹോദരങ്ങളും മാത്രമേ ഉള്ളൂ.വികലാംഗരായ നിങ്ങളെ ആർക്കും വേണ്ടാ നിങ്ങൾ ഇങ്ങിനെ ഇരിക്കുമ്പോൾ നേതാക്കൾ ഈഗോ കാണിക്കുന്നു രാജ്യത്ത് സമാധാനം പുനസ്ഥാപിക്കേണ്ട ചുമതല ഭരണ വർഗ്ഗത്തിനാണ്. മുൻകൈ എടുക്കേണ്ടത് സർക്കാറാണ്.അപ്പോൾ അതിന് ഈഗോ കാണിക്കുമ്പോൾ അവർക്ക് സമാധാനം പ്രശ്നമല്ല എന്നല്ലേ അർത്ഥം? ഏതെങ്കിലും നേതാവിന്റെ മക്കൾക്ക് നിങ്ങളുടെ ഗതി വന്നിട്ടുണ്ടോ?അവർ പഠിക്കുന്നത് പോലും വിദേശത്തല്ലേ? അവർക്ക് സംരക്ഷണമില്ലേ? നിങ്ങൾക്ക് എന്താണുള്ളത്? ആർക്ക് വേണ്ടിയാണ് നിങ്ങൾ ബലിയാടാകുന്നത്? ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.സമാധാനം ഇനി നിങ്ങളുടെ കയ്യിലാണ്.നിങ്ങൾ ആര് പറഞ്ഞാലും കേൾക്കാതിരിക്കുക കൊന്നും കൊലവിളിച്ചും ഉള്ള രാഷ്ട്രീയം വേണ്ട എന്ന് നിങ്ങൾ തീരുമാനിക്കുക.രാഷ്ട്രീയത്തിനും അപ്പുറം വേറേയും ലോകമുണ്ടെന്ന് തിരിച്ചറിയുക .മരിച്ചവരിലോ അപകടം പറ്റിയവരിലോ ഇസ്ലാം,കൃസ്ത്യൻ,ബ്രാഹ്മണ,അമ്പലവാസി സമുദായങ്ങളിൽ പെട്ട ആരെങ്കിലും ഉണ്ടോ? എന്താ ഇത്തരക്കാർ കണ്ണൂർ ജില്ലയിൽ ഇല്ലേ?
ഇത് വരെ അപകടമൊന്നും പറ്റാത്ത സഹോദരർ ചിന്തിക്കുക ഇവിടെ ആര് ഭരിച്ചാലും നിങ്ങൾ അദ്ധ്വാനിച്ചേ നിങ്ങൾക്ക് വയറു നിറക്കാൻ പറ്റൂ! നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ലോരു ഭാവി വേണ്ടേ? അതോ അതും നെറികെട്ട രാഷ്ട്രീയക്കാർക്ക് വേണ്ടി ഹോമിക്കണോ? ഈശ്വരൻ ജന്മനാ ആരോഗ്യമുള്ള ഒരു ശരീരം തന്നത് നികൃഷ്ടമായ രാഷ്ട്രീയ വൈരാഗ്യത്തിലൂടെ നശിപ്പിക്കാൻ വേണ്ടിയാണോ?കുറച്ചൊക്കെ ഈശ്വരവിചാരം ഇല്ലാത്തതിന്റെ പേരിലാണ് നിങ്ങൾ ചിന്താ വിഹീനരായിപ്പൊയത്. ഈശ്വര ചിന്തയുള്ളവന് മറ്റൊരുത്തന്റെ നേരേ വാളോങ്ങാൻ കഴിയില്ല ആദ്യം നിങ്ങൾ നിങ്ങളുടെ ഉള്ളിലെ വൈരൂപ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ ചിത്രം പൊളിച്ചു കളയുക ഈശ്വരരൂപം പ്രതിഷ്ഠിക്കുക നല്ലത് വരും നിങ്ങളുടെ അവസ്ഥയിൽ ദുഃഖം തോന്നിയ കാരണം ഇത്രയും എഴുതി സ്വീകരിക്കണമെങ്കിൽ അങ്ങിനെയാകാം അല്ലെങ്കിൽ നല്ല ജീവിതം ദുരാഗ്രഹികൾക്കായി ബലി നൽകാം ചിന്തിച്ച് തീരുമാനമെടുക്കുക നിങ്ങളുടെ വിധി നിങ്ങളുടെ കയ്യിലാണ് എന്ന് മറക്കാതിരിക്കുക!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ