ഭഗവദ് ഗീതാപഠനം -429-ആം ദിവസം അദ്ധ്യായം -18 തിയ്യതി--8/10/2016. ശ്ളോകം -47
ശ്രേയാൻ സ്വധർമ്മോ വിഗുണഃ പരധർമ്മാത് സ്വനുഷ്ഠിതാത്
സ്വഭാവനിയതം കർമ്മ കുർവ്വൻ നാപ്നോതി കില്ബിഷം
അർത്ഥം
പരധർമ്മം നന്നായി ചെയ്യുന്നതിനേക്കാളും ഗുണം കുറവാണെങ്കിലും സ്വന്തം ധർമ്മം തന്നെയാണ് ശ്രേഷ്ഠമായിട്ടുള്ളത്.സ്വന്തം സംസ്കാരത്തിന് അനുസരിച്ച് സ്വാഭാവികമായി വന്നു ചേർന്നിട്ടുള്ള കർത്തവ്യത്തെ ചെയ്യുന്നവൻ പാപമേൽക്കുന്നില്ല.
വിശദീകരണം
ഓരോ തൊഴിൽ ഉണ്ടാകുന്നതിനും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കും. വളരെ താണ നിലയിലുള്ള ജീവികൾക്ക് പെട്ടെന്ന് അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ച് കുറച്ചു കൂടി ശ്രേഷ്ഠ മായ ജന്മം ലഭിക്കണം അപ്പോൾ അത്തരം ജീവികളുടെ അന്ത്യത്തിനായി ചില സാഹചര്യങ്ങളും വ്യക്തികളും ആവിർഭവിക്കും ഉദാഹരണം മത്സ്യ ബന്ധനം ഇത് ലോകം മുഴുവനും ഒരു വലിയ വ്യാപാരമായി മാറിയിരിക്കുന്നു.അതിനായി ജനിച്ച കുറെ പേർ ഉണ്ട് അവരുടെ ധർമ്മം മത്സ്യബന്ധനമാണ്.സ്വ കർമ്മം ആയതിനാൽ അവർക്ക് അതിന്റെ പാപമേൽക്കുന്നില്ല കാരണം ഇങ്ങിനെ വേണം മത്സ്യങ്ങൾക്ക് ഈശരീരം ഒഴിവാക്കി പുതിയ ശരീരം സ്വീകരിച്ച് പുതിയ ജന്മം തുടങ്ങാൻ
48
സഹജം കർമ്മ കൗന്തേയ സദോഷമപി ന ത്യജേത്
സർവ്വാരംഭാ ഹി ദോഷേണ ധൂമേനാഗ്നിരിവാവൃതാഃ
അർത്ഥം
അർജ്ജു നാ !സ്വന്തം സംസ്കാരത്തിന് അനുയോജ്യമായി അവശ്യം ചെയ്യേണ്ടതായി വന്നു ചേർന്നിട്ടുള്ള കർത്തവ്യ കർമ്മം ദോഷമുള്ളതാണെങ്കിൽ പോലും ഉപേക്ഷിക്കരുത് 'എന്തെന്നാൽ സർവ്വകർമ്മങ്ങളും പുകയാൽ അഗ്നി എന്ന പോലെ ദോഷത്താൽ മൂടപ്പെട്ടിരിക്കുന്നു
49
അസക്ത ബുദ്ധി: സർവ്വത്ര ജിതാത്മാ വിഗത സ്പൃഹ:
നൈഷ് കർമ്മ്യ സിദ്ധിം പരമാം സന്യാസേനാധിഗച്ഛതി.
'അർത്ഥം
ഒന്നിലും ആ സക്തിയില്ലാത്ത ബുദ്ധിയോടു കൂടിയവനും ആത്മസംയമനമുള്ളവനും കാമനകളൊന്നും ഇല്ലാത്തവനുമായ സാധകർ സംന്യാസം കൊണ്ട് പരമോ ത്കൃഷ്ടമായ നൈഷ്കർമ്മ്യസിദ്ധി നേടുന്നു
ശരീര മനോബുദ്ധികളിൽ താദാ ത്മ്യം പ്രാപിക്കാതെ ശുദ്ധ ചൈതന്യ സ്വരൂപമായ പരമാത്മാവിൽ തന്മയത്വം പ്രാപിക്കൽ തന്നെയാണ് നൈഷ്കർ മ്യ സിദ്ധി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ