2016, ഒക്‌ടോബർ 19, ബുധനാഴ്‌ച

ഏകീകൃത സിവിൽ കോഡും മനശ്ശാസ്ത്രവും

ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും വിമർശനങ്ങളും കേട്ടു ഭാരതം മതേതരത്വരാജ്യമാണെങ്കിൽ ഏകീകൃതസിവിൽ കോഡ് നിർബ്ബന്ധമാണ് അല്ലെങ്കിൽ എങ്ങിനെ മതേതരത്വരാജ്യം എന്ന് പറയാനാകും?ഹിന്ദുവിന്റെ ആയാലും മുസൽമാന്റെ ആയാലും കൃസ്ത്യാനിയുടെ ആയാലും മതപരമായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ഭാരതം മതേതരം എന്ന് പറയാനാകില്ല .ഇവിടെ അത്യാവശ്യമായി നടപ്പാക്കേണ്ട ചിലതുണ്ട്
1. മുസ്ലിം സമൂഹത്തിലെ മുത്തലാക്ക് നിർത്തുക
2. എല്ലാ മതങ്ങളിലും ഉള്ള സ്ത്രീധന സമ്പ്രദായം കർശനമായി നിരോധിക്കുക
3. ജാതി,മത സംവരണം എടുത്ത് കളഞ്ഞ് സാമ്പത്തിക സംവരണം ഏർപ്പെടുത്തുക
4. ദേശവിരുദ്ധമായപ്രവൃത്തികളോ, പ്രസ്ഥാവനകളോ ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കുക
5. അവനവന്റെ മതാചാരപ്രകാരം ജീവിക്കുവാൻ ,പ്രവർത്തിക്കുവാൻ അവസരം എല്ലാവർക്കും വേണം അതേ സമയം നിർബ്ബന്ധിച്ചോ,പ്രലോഭീപ്പിച്ചോ കബളിപ്പിച്ചോ നടക്കുന്ന മതപരിവർത്തനം നിയമം മൂലം തടയണം അല്ലെങ്കിൽ ഇവിടെ അസഹിഷ്ണുതയും ശത്രുതയും കൂടുകയേ ഉള്ളൂ!

ഒരു സാധാരണ പൗരൻ ഏകീകൃത സിവിൽ കോഡ് എന്നു പറയുമ്പോൾ ഇത്രയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏത് മത സിദ്ധാന്തത്തിന് എതിരാണ്?ഭൂരിപക്ഷസമുദായത്തിൽ പെട്ട ഉയർന്ന ജാതി എന്ന് മുദ്രയടിക്കപ്പെട്ട എത്രയോ പേർ ഇന്ത്യയിൽ യാതൊരു അനുകൂല്യവും കിട്ടാതെ രണ്ടാം കിട പൗരന്മാരെ പ്പോലെ കഴിയാൻ തുടങ്ങിയിട്ട് കാലം കുറെ യായി. ഇനി നമ്പൂതിരി മുതൽ ആദിവാസി വരേയും  മുസൽമാനും  കൃസ്ത്യാനിയും തുല്യമായ അവസ്ഥയിൽ  കഴിയട്ടേ!

ഇവിടെ മുത്തലാക്കിന്റെ കാര്യം പ്രഞ്ഞത് ഇസ്ലാം മതത്തിൽ കൈകടത്തുകയല്ല.ഞാൻ ഒരൂ മുസൽ മാനായി ഒന്ന് സങ്കൽപ്പിക്കുന്നു. എന്റെ മകളെ വിവാഹം കഴിച്ച് കൊടുത്ത് ഗർഭിണിയായ അവളെ നാലു മാസത്തിന്നുള്ളിൽ ഒഴിവാക്കിയാൽ അവളുടെ മാനസികാവസ്ഥ എന്ത്? സന്തോഷത്തോട് കഴിയുന്ന മാതാപിതാക്കളുടെ പരിചരണവും ശ്രദ്ധയും ഉണ്ടെങ്കിലേ മാനസികാരോഗ്യത്തോടെ ഒരു കുട്ടി വളരൂ! പിതാവിന്റെ സ്നേഹം ലഭീക്കാതെ കഴിയുന്ന ഒരു കൂഞ്ഞിന്റെ അവസ്ഥ ഞാൻ ചിന്തിക്കാറുണ്ട്.ഒഴിവാ   ക്കപ്പെട്ടവൾക്ക് ഒരു മനസ്സില്ലേ?വീണ്ടും മറ്റൊരു വിവാഹമോ വിധവയെ പോലെ കഴിയുകയോ അല്ലെ പിന്നെ അവൾ ചെയ്യേണ്ടത്? ഏത് മതമായാലും പെണ്ണിന്റെ മനസ്സ് ഒന്നാണ്.ഒന്നിൽ കൂടുതൽ പേരെ മനസ്സ് കൊണ്ട് ഉൾക്കൊള്ളാൻ ഒരു സ്ത്രീക്ക് ആവില്ല. ഇത് മനശ്ശാസ്ത്രമാണ്. അപ്പൊൾ ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞും അമ്മയും അനുഭവിക്കുന്ന മാനസിക വ്യഥ പർദ്ദക്കുള്ളിൽ ഒതുക്കാൻ കഴിയില്ല കുഞ്ഞ് മറ്റൊരു പുരുഷനെ പിതാവായി സ്വീകരിക്കേണ്ടിവരുന്നു. ഇനി മൊഴി ചൊല്ലിയ വ്യക്തി കൂട്ടിയെ കൊണ്ടു പോയി നോക്കിയാലും അവന്റെ മനസ്സിലെ ആധി തീരില്ല ഇത് എല്ലാ മതങ്ങൾക്കും ബാധകമാണ് കുട്ടി വഴി തെറ്റി പോകാനും ഇടയുണ്ട്.ഏതു മതമായാലും കുഞ്ഞുങ്ങൾ തെറ്റായി പോയിട്ടുണ്ടെങ്കിൽ അത് മാതാപിതാക്കളുടേ  വാത്സല്യം യഥാവിധി ലഭ്യമല്ലാത്തത് കൊണ്ട് തന്നെയാണ്  'ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ