2016, ഒക്‌ടോബർ 19, ബുധനാഴ്‌ച

സനാതനധർമ്മം പറയാൻ മാത്രമല്ല ആചരിക്കാനും കൂടിയാണ്!

ഒരാൾ എന്നെ അനാവശ്യം പറഞ്ഞു എന്ന് കരുതി തിരിച്ച് അങ്ങോട്ടും അതേ നാണയത്തിൽ പറയുന്നതല്ല ഭാരതീയ സംസ്കൃതി. ഒരു ഭാരതീയന്അ ്ത്യാവശ്യം വേണ്ടത് ഭാഷാശുദ്ധിയാണ്.അതില്ലാഞ്ഞാൽ എത്ര വലിയവനായിലും നിലം പതിക്കും .ഒരു കാലത്ത് യുവ ജനങ്ങൾ നെഞ്ചിലേറ്റി നടന്ന ഒരു സ്വാമിയുണ്ടല്ലോ? ഇപ്പോൾ അങ്ങരെ കാണുന്നത് തന്നെ ചിലർക്ക് അത്തം ചതുർത്ഥി കാണുന്നത് പോലെയാണ് എന്താ കാരണം? വാക്ശുദ്ധിയില്ലായ്മ തന്നെ!

ഭാരതീയ സനാതനധർമ്മങ്ങൾ പഠിച്ചാൽ മാത്രം പോരാ അവ ജീവിതത്തിൽ പകർത്താനും ശ്രമിക്കണം ഒരു കാര്യം പകർത്താനായാൽ അവൻ മറ്റുള്ളവരേക്കാൾ ഉയരത്തിലാകും ഒരു സാധാരണക്രകാരൻ എന്തെങ്കിലും തെറ്റ് ചെയ്താൽ അത് അയാളേയും കുടുംബത്തേയും ബാധിക്കും എന്നാൽ അതേ തെറ്റ് ഒരദ്ധ്യാപകൻ ചെയ്താലോ? ഒരു സമൂഹത്തെ ബാധിക്കും.നമ്മുടെ സമൂഹത്തിൽ കണ്ടു കൊണ്ടിരിക്കുന്ന പ്രതിഭാസമാണ്.ഒരു കാലത്ത് ചില ബ്രാഹ്മണ കുലത്തിൽ പെട്ടവർ ചെയ്ത ചില കാര്യങ്ങളുടെ ഫലം ഇന്നും ബ്രാഹ്മണകുലത്തിന് അപമാനമായി നിൽക്കുന്നു ഇന്നും ബ്രാഹ്മണ മേധാവിത്വം എന്നും പറഞ്ഞ് പലരും ആക്ഷേപിക്കുന്നു. ഒരു ന്യൂനപക്ഷം ചെയ്തതിന്റെ ഫലം ഇന്നും പോയിട്ടില്ല.

ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാം ഇന്ന് പരസ്പരം കളിയാക്കിയും അവഹേളിച്ചും മനുഷ്യർ തമ്മിൽ അകന്നു പോകുന്നു. ഇതിൽ ഞാൻ പങ്കാളിയാകുന്നില്ല  എന്ന് നമുക്ക് തീരുമാനിച്ചു കൂടെ? ആരെങ്കിലും നമ്മുടെ ആചാരത്തേയോ വിശ്വാസപ്രമാണത്തേയോ അപഹസിച്ചാൽ നല്ല ഭാഷയിൽ മൂർച്ചയുള്ള മറുപടി കൊടുക്കണം .അവിടെയും നമ്മുടെ സംസ്കാരം കാണിക്കണം. പലരുംപറയുന്നു ഞാൻ ഹിന്ദുവാണ് എന്ന് അഭിമാനിക്കണം എന്ന്.

ഞാൻ സനാതനധർമ്മിയാണ് എന്ന് അഭിമാനിക്കുന്നു. ഞാൻഭാരതീയനാണ്. എന്റെ ശ്രീരാമനും ശ്രീകൃഷ്ണനും സനാതനധർമ്മത്തെ പുനസ്ഥാപിക്കാൻ വന്നവരാണ്.അവർ സ്ഥാപിച്ച സനാതനധർമ്മമാണ് എന്റെ മതം.അവരൊന്നും ഹിന്ദുക്കളായിരുന്നില്ല.ഹിന്ദു എന്ന പദത്തിന് മനോഹരങ്ങളായ അർത്ഥം ആയതിനാൽ ആ പദം സ്വീകരിച്ചു എന്ന് മാത്രം മറാറാരോ ചാർത്തിത്തന്ന പട്ടത്തിൽ എനിക്ക് അഭിമാനിക്കാൻ കഴിയില്ല പിന്നെ സനാതനധർമ്മികളെ ആണ് ഹിന്ദുക്കൾ എന്ന് പറയുന്നത് എന്നതിനാൽ അത് സൗകര്യാർത്ഥായും സർക്കാർആവശ്യങ്ങൾക്ക് വേണ്ടതിനാലും ഉപയോഗിക്കുന്നു. പക്ഷേ അഭിമാനം നമ്മുടെ അവതാരപൂരുഷന്മാർ സ്ഥാപിച്ച സനാതന ധർമ്മി എന്ന പദത്തിലാണ്.

ഈ പോസ്റ്റ് ഒരുപൊതു തത്വം പറഞ്ഞതാണ്. ഏതോരു വിഷയവും നല്ലവണ്ണം ആലോചിച്ച് വേണം പ്രതികരിക്കാൻ ബൗദ്ധികതലം വേദാന്ത ഭാവമാണ് സാമൂഹ്യമായ പ്രശ്നങ്ങളിൽ വേദാന്തം ഇല്ല.അവിടെ പ്രായോഗികതയേ ഉള്ളൂ! 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ