ഭഗവദ് ഗീത ഒരു പുനരവലോകനം --ഭാഗം -10 തിയ്യതി-29/10/2016
അർജ്ജുനാ! ഈ യോഗത്തിൽ തുടങ്ങിവെച്ച പ്രയത്നം നിഷ്ഫലമാകയില്ല.അനിഷ്ടമായ വിപരീതഫലം ഉണ്ടാകയുമില്ല.ഈ കർമ്മ യോഗത്തിന്റെ അല്പ മാത്രമായ ആചരണം പോലും മഹാ ഭയത്തിൽ നിന്നും രക്ഷിക്കുന്നു. ഇതിൽ നിശ്ചയദാർഢ്യമുള്ള ബുദ്ധി ഒരേ ലക്ഷ്യത്തിൽ ത്തന്നെ ഉറച്ചു നിൽക്കുന്നു.നിശ്ചയ ദാർഢ്യമില്ലാത്തവരുടെ സങ്കൽപ്പങ്ങൾ വളരെ ശാഖപോലെ ഉള്ളതും അന്തമില്ലാത്തതും ആകുന്നു.
ചിലർ വേദത്തിന്റെ അർത്ഥ വാദത്തിൽ തൽപ്പരരാണ്.,ഇതിന്മീതെ വേറൊന്ന് ഇല്ലെന്ന് കരുതുന്നവരാണ് അവർ കാമികളും സ്വർഗ്ഗമാണ് പരമലക്ഷ്യമെന്നും കരുതുന്നവരാണ്.ഇങ്ങിനെയുള്ള മൂഢന്മാർ ഭോഗ എെശ്വര്യപ്രാപ്തിക്കായി പ്രവർത്തിക്കുന്നു ഇതാകട്ടെ പുനർജ്ജന്മമാകുന്ന കർമ്മത്തെ കൊടുക്കുന്നതാണ് .അവരുടെ വാക് ചാതുര്യത്തിൽ മയങ്ങുന്നവർക്ക് അന്തഃകരണത്തിൽ നിശ്ചയദാർഢ്യമുള്ള ബുദ്ധി ഉദിക്കുന്നില്ല.
വേദങ്ങൾ ത്രിഗുണ സ്വരൂപമായ പ്രപഞ്ചത്തെ സംബന്ധിച്ചവയാണ്.നീ ത്രിഗുണങ്ങൾക്കും അതീതനാവുക.അർജ്ജുനാ! സുഖം ദുഃഖം എന്നിവയ്ക്ക് നീ അതീതനായിത്തീരുക.സത്വഗുണത്തെ മാത്രം ആശ്രയിക്കുക ആത്മ നിഷ്ഠനായി വർത്തിക്കുക. എല്ലാ ഇടത്തും ജലം നിറഞ്ഞു നിൽക്കുമ്പോൾ ചെറിയ ജലാശയങ്ങൾ കൊണ്ട് എന്ത് പ്രയോജനം? അതേ പോലെ ബ്രഹ്മ ജ്ഞാനികൾക്ക് വേദങ്ങളെ കൊണ്ടും അത്രയേ പ്രയോജനം ഉള്ളൂ! കർമ്മാചരണത്തിന് തന്നെയാണ് നിനക്ക് അധികാരം .പക്ഷെ ഒരിക്കലും ഫലം ഇച്ഛിക്കരുത്.അതേ സമയം കർമ്മം ചെയ്യാതിരിക്കുന്നതിലും നിനക്ക് താൽപ്പര്യം ഉണ്ടാകാൻ പാടില്ല. വിഷയങ്ങളിലെ ഫലകാംക്ഷയെ ത്യജിച്ചിട്ട് ജയപരാജയങ്ങളിൽ സമദർശനത്തോടെ വർത്തിച്ച് കർമ്മം ചെയ്യൂ! ഈ സമചിത്തതയെ ആണ് യോഗം എന്ന് പറയുന്നത്. (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ