2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

വിദുരോപദേശം  മൂന്നാം ദിവസം ശ്ളോകം 9 തിയ്യതി 5/10/2016

ധൃതരാഷ്ട്ര ഉവാച
സംജയോ വിദുര പ്രാജ്ഞോ ഗർഹയിത്വാ ച മാം ഗതഃ
അജാതശത്രോഃ ശ്വോ വാക്യം സഭാമദ്ധ്യേ സ വക്ഷ്യതി.

ചക്രവർത്തിയുടെ മറുപടി "ഹേ !വിദുരരേ! പാണ്ഡവരുടെ ദൂതൻ തന്നെ ഏൽപ്പിച്ച സന്ദേശം  നാളെ പൊതുസഭയിൽ വെച്ച് വിശദീകരിക്കാൻ പോവുകയാണ്. അവിടെ പാണ്ഡവരുടെ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്നും  അതിൽ പലതും ദുര്യോധനന് ഇഷ്ടപ്പെടാതിരുന്നാൽ നടക്കാൻ ഇടയില്ലെന്നും എനിക്കറിയാം "  എങ്കിൽ കൂടി എന്റെ മനസ്സ് പ രി ഭ്രമിച്ചിരിക്കുന്നു ദുര്യോധനന്റെ തീരുമാനം പാണ്ഡവർക്ക് എതിരാ വു ക യാണെങ്കിൽ ഭാവി എന്തായിരിക്കും? എന്നും താൻ ഭയപ്പെടു ന്നു
10
തസ്യാദ്യ കുരുവീരസ്യ ന വിജ്ഞാതം വചോമയാ
തന്മേ ദഹതി ഗാത്രാണി തദ കാർഷീത് പ്രജാഗരം

വിദൂരരേ എനിക്ക് മനസ്സിന് യാതൊരു സ്വസ്ഥതയും ഇല്ല ഞാനേറ്റവും ഭയാകുലനാണ് പാണ്ഡവ നിർദ്ദേശങ്ങളും അതിന് ഉള്ള ദുര്യോധനന്റെ മറുപടിയും എന്നെ വല്ലാതെ ഉത്കണ്ഠപ്പെടുത്തുന്നു
11
ജാഗ്ര തോ ഭക്ഷ്യ മാനസ്യ ശ്രേയോ യദനു പശ്യ സി
തദ് ബ്രൂഹി ത്വം ഹി നസ്താത ധർമ്മാർത്ഥ കുശലോ ഹൃ സി.
12
യതഃ പ്രാപ്രാപ്തഃ സംജയഃ പാണ്ഡവേഭ്യോ
ന മേ യഥാവത് മനസഃ പ്രശാന്തി
സർവ്വേന്ദ്രിയാണ്യ പ്രകൃതിം ഗതാനി
കിം വക്ഷ്യതീത്യേവ മേ/ദ്യ പ്രചിന്താ

അജ്ഞതകൊണ്ടോ പരിചയക്കുറവു കൊണ്ടോ അപകടങ്ങൾ വരുത്തിവെച്ച് അതിനെക്കുറിച്ച് ഭയപ്പെട്ടും ഉത്കണ്ഠപ്പെട്ടും രാത്രികൾ പകലാക്കി തീർക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട് പലപ്പോഴും വൈദ്യ നേയോ ഡോക്റ്ററേയോ സമീപിച്ച് അവർ പറയാൻ പോകുന്ന പരാതിയും ഇത് തന്നെ ഉറക്കമില്ല ധ്യത രാഷ്ട്രർക്കും അത് തന്നെ സംഭവിച്ചിരിക്കുന്നു  ബന്ധം കൊണ്ട് അനിയനാണെങ്കിലും  വിജ്ഞാനം കൊണ്ട് ഒരു ഡോക്റ്ററുടെ സ്ഥാനത്താണ് വിദുര മഹാശയൻ നിൽക്കുന്നത്
    സംക്ഷിപ്തം
വിദുരർ പറഞ്ഞു അതിലത്ഭുതമില്ല സ്വന്തം സ്വത്ത് അപഹരിക്കപ്പെട്ടാൽ അയാൾക്കും അപഹരിച്ചവനും ഒരിക്കലും ഉറക്കം വരാറില്ല ഇവിടെ സ്വത്ത് അപഹരിക്കപ്പെട്ടത് ധർമ്മപുത്രർക്കാണ്  പക്ഷെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന ധർമ്മ പുത്രർ അത്രയൊന്നും വ്യാകുലപ്പെടുന്നില്ല - C തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ