2016, ഒക്‌ടോബർ 1, ശനിയാഴ്‌ച

വിദുരോപദേശം  ഇന്ന് തുടങ്ങുന്നു  1/10/2016

മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ 33-ആം അദ്ധ്യായമാണ് വിദുരോപദേശം  തികച്ചും രാഷ്ട്രമീമാംസ യാണ് ഈ വിദുരോപദേശം .നമ്മടെ ഭാരതത്തിൽ ഇത് വ്യാഖ്യാനിക്കുന്ന നിരവധി മഹർഷിമാർ ഉണ്ടായിരുന്നു.അവരുന്നയിച്ച രാഷ്ട്രതന്ത്രങ്ങളെല്ലാം ഇന്ന് വിസ്മൃതമായിരിക്കുന്നു. ഭാരതീയവുമായി പുലകുളി ബന്ധം പോലുമില്ലാത്ത പാശ്ചാത്യർ സൃഷ്ടിച്ച Political Science ആണ് ഇന്ന് നമ്മൾ പഠിക്കുന്നതും അനുവർത്തിക്കുന്നതും അതിന്നിടയിൽ എന്താണ് ഭാരതീയ രാഷ്ട്രമീമാംസ എന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് .വിദുരർ ധൃതരാഷ്ട്ര മഹാരാജാവിന് ഉപദേശിച്ച രാഷ്ട്രമീമാംസ എന്തെന്ന് നമുക്ക് പരിശോധിക്കാം
ശ്ളോകം 1
വൈശമ്പായന ഉവാച
ദ്വാഃസ്ഥം പ്രാഹ മഹാപ്രാജ്ഞോ ധൃതരാഷ്ട്രോ മഹീപതിഃ
വിദുരം ദ്രഷ്ടുമിച്ഛാമിഃ തമിഹാനയ മാം ചിരം
                വിശദീകരണം
വിദുരോപദേശം തുടങ്ങുന്നത് ജനമേജയന്റെ സർപ്പസത്രത്തിൽ വെച്ചാണ്  അവിടെ സന്നിഹിതനായിരുന്ന വൈശമ്പായന മഹർഷി പണ്ട് നടന്ന മഹാഭാരത കഥയെക്കുറിച്ച് വിസ്തരിച്ച് പ്രതിപാദിക്കുന്നു '
  :  'ശ്ലോകത്തിന്റെ അർത്ഥം
േഹ മഹാരാജൻ, ആസന്നമായ യുദ്ധത്തെക്കുറിച്ചും അതുമൂലമുണ്ടാകുന്ന വംശനാശത്തെക്കുറിച്ചും  ഉത്കണ്ഠ പൂണ്ട ധ്യത രാഷ്ട്ര ചക്രവർത്തി  തന്റെ ധർമ്മസങ്കടത്തിൽ നിന്ന് രക്ഷ കിട്ടാനായി വിദൂരരുടെ ഉപദേശം സ്വീകരിക്കാൻ തീർച്ചയാക്കി അതിനാൽ അദ്ദേഹം ദ്വാരപാലക നോട് പറഞ്ഞു"വേഗം പോയി വിദുരരെ വിളിച്ചു കൊണ്ട് വരൂ!
2
പ്രഹിതോധൃതരാഷ്ട്രേണദൂതഃ ക്ഷത്താരമബ്രവീത്
ഈശ്വരസ്ത്വാം മഹാരാജോ മഹാ പ്രാജ്ഞ ദിദൃക്ഷതി
               അർത്ഥം
രാജാവ് ധൃതരാഷ്ട്രർ പറഞ്ഞയച്ചപ്രകാരം ദൂതൻ ചെന്ന് വിദുരരെ കണ്ടു. അത്യന്തം വിനയത്തോടെ ദൂതൻ പറഞ്ഞു "മഹാരാജാവിന് അങ്ങയെ കണ്ടാൽ കൊള്ളാമെന്നുണ്ട് "
    വിദുരർ രാജകുടുംബത്തിലെ അംഗമല്ലെങ്കിലും പരിചാരകന്മാർ എല്ലാവരും അദ്ദേഹത്തെ സബഹുമാനം പരിഗണിക്കാറുണ്ട്.
3
ഏവമുക്തസ്തു വിദുരഃ പ്രാപ്യ രാജനിവേശനം
അബ്രവീത് ധൃതരാഷ്ട്രായ ദ്വാഃസ്ഥ മാം പ്രതിവേദയ.
          അർത്ഥം
ദൂതൻ അറിയിച്ച പ്രകാരം വിദുരർ കൊട്ടാരത്തിലെത്തി. ചക്രവർത്തിയുടെ സഹോദരൻ ആയിട്ടു പോലും ഒട്ടും ഗർവ്വ് കാണിക്കാതെ അത്യന്തം വിനയത്തോടെ കാവൽക്കാരനോട്--- താൻ വന്നിരിക്കുന്നു എന്ന് രാജാവിനെ അറിയിച്ചാലും --എന്ന് പറഞ്ഞു
         വിശദീകരണം
ഇതാണ് നിയമത്തിന്റെ വഴി ആർക്കും എവിടേയും എങ്ങിനേയും കയറിച്ചെല്ലാം എന്തും പറയാം എന്നൊക്കെയുള്ള ധാരണ ഈ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. വിദേശീ സമ്പ്രദായത്തിലുള്ള പോളിറ്റിക്കൽ സയൻസ് പഠിക്കുന്നത് മൂലവും ആചരിക്കുന്നത് മൂലവും വന്നു ചേർന്ന ന്യായഹീനമായ സ്വാതന്ത്ര്യം. പണ്ട് കൊട്ടാരത്തിനകത്തോ പുറത്തോ ചില പെരുമാറ്റച്ചട്ടങ്ങൾ ഉള്ളത് എല്ലാവരും അനുസരിച്ചിരുന്നു. രാജകീയ ബഹുമാനം അദ്ദേഹത്തിന് ലഭിച്ചിരുന്നു വെങ്കിലും മറ്റുള്ളവർക്കിടയിൽ അദ്ദേഹത്തിന് യാതൊരു തരം തിരിവും ഉണ്ടായിരുന്നില്ല. (തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ