ഏകീകൃത സിവിൽ കോഡും ചില ചിന്തകളും
സ്വാതന്ത്രാനന്തരം ഭാരതത്തിൽഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കണം എന്ന് ഭരണഘടന നിർദ്ദേശിക്കുന്നുണ്ട്. ഒരു സമവായത്തിലൂടെ നടപ്പാക്കാനായി കമ്മീഷൻ ചില ചോദ്യങ്ങൾ ഉന്നയിക്കുകയുണ്ടായി. എന്നാൽ ആ ചോദ്യങ്ങളെ നിരാകരിച്ച് മുസ്ലിം സംഘടനകൾ രംഗത്ത് വന്നിരിക്കുന്നു. ഏകീകൃത സിവിൽ കോഡ് വന്നിൽ തങ്ങൾക്ക് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ വല്ലതും ഉണ്ടെങ്കിൽ അത് ധരിപ്പിക്കാനുള്ള അവസരം കൂടിയാണ്. എന്നാൽ ചോദ്യം തന്നെ നിാകരിച്ചതിൽ എന്തോ പന്തികേടുണ്ട്. ഓരോരുത്തരുടേയും പ്രശ്നങ്ങൾ ചർച്ച ചെയ്ത് വേണം എന്തും പരിഹരിക്കാൻ അതിനുള്ള ശ്രമം നടക്കുമ്പോൾ സഹകരിക്കാതിരിക്കുന്നത് ദുരൂഹത വളർത്താനേ ഉപകരിക്കൂ.
ഏകീകൃത സിവിൽ കോഡ് വന്നാലും ഇല്ലെങ്കിലും ഭാരതീയർ ആണ് എല്ലാവരും എന്ന സത്യത്തിൽ വിശ്വസിച്ചു കൊണ്ട് നിയമ പരിഷ്കാരം അത്യാവശ്യമാണ്.സ്വാതന്ത്ര്യം കിട്ടിയ സമയത്തെ അവസ്ഥ അല്ല ഇപ്പോൾ അതിനാൽ ജാതിമത പരിഗണന നോക്കിയൂള്ള സംവരണം എടുത്തു കളഞ്ഞേ മതിയാകൂ! ജോലിക്ക് ആദ്യം നമ്പറിൽ വന്നവൻ ആരായാലും അവന് ആദ്യം ജോലി സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവന് സാംപത്തിക സംവരണം ആകാം.ഇത് മാറാത്തിടത്തോളം കാലം ഭാരത സമൂഹത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകില്ല.
ബഹുഭാര്യാത്വം,അകാരണമായി ഉള്ള വിവാഹമോചനവും അത് കൂടുതലുള്ള സമൂഹത്തിലെ സ്ത്രീകളുടെ ഇടയിൽ അഭിപ്രായം തേടണം. അവർക്കും ഒരു പരാതിയും ഇല്ലെങ്കിൽ പിന്നെ പ്രശ്നവും ഇല്ല പക്ഷേ മതേതര ജനാധിപത്യ രാജ്യം എന്ന നിലയിൽ ഏതൊരു പൗരനും ഇത്തരം കാര്യങ്ങൾ നിർദ്ദേശിക്കാം ഇത് മറ്റു മതങ്ങളുടെ നിയമങ്ങളിൽ കൈകടത്തുകയല്ല. ഇവിടെ ജനാധിപത്യ രാജ്യത്ത് അതിന്റേതായ നിയമം വേണം എത്രയോ മുമ്പ് ഇത് ഗൗരവമായി ആലോചിക്കേണ്ടതായിരുന്നു. ഇത് ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസത്തെ ഹനിക്കുന്നതല്ല. അത് വല്ല നിർദ്ദേശവും വെക്കാനുണ്ടോ എന്നാണ് കമ്മീഷൻ ചോദിക്കുന്നത് ചോദ്യം തന്നെ തള്ളിക്കളയുക എന്നത് ശരിയായ നിലപിടല്ല. ഇത്തരം നിലപാടുകൾ അന്തരീക്ഷം കലുഷിതമാക്കാനേ ഉപകരിക്കൂ!
ഇത് മാത്രമല്ല കണ്ണൂരിലെ സംഭവവും എന്താണ് അവരവരുടെ പ്രശ്നം എന്ന് അറിയേണ്ടതാണ്. സി പി എം ന് എന്താണ് പ്രശ്നം? ബിജെപി ക്ക് എന്താണ് പ്രശ്നം? ഈവക കാര്യങ്ങൾ ചർച്ച ചെയ്ത് ഒരു സമവായത്തിലെത്താതെ പരസ്പരം പഴിചാരിയും കൊന്നും കൊല വിളിച്ചും നടക്കുമ്പോൾ കൊല്ലപ്പെട്ട വ്യക്തിയുടെ മക്കളുടെ മാനസിക നില വളരെ ഗുരുതരമാണ് എന്ന് ചിന്തിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല. കേരളം ശാന്ത മാകണമെങ്കിൽ കുറച്ച് മുഖം നോക്കാതെ കർശനമായി നടപടി എടുത്തേ മതിയാകൂ! ഏകപക്ഷീയമാണ് എന്ന ധാരണ ജനങ്ങളിൽ ഉണ്ടാകാതെ ശ്രദ്ധിക്കയും വേണം അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ഡാകും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ