ഭഗവദ് ഗീതാപഠനം433-ആം ദിവസം അദ്ധ്യായം -18,തിയ്യതി-13/10/2016 ശ്ളോകം -61
ഈശ്വരഃ സർവ്വഭൂതാനാം ഹൃദ്ദേശേ/ർജ്ജുന തിഷ്ഠതി
ഭ്രാമയൻ സർവ്വ ഭൂതാനി യന്ത്രാരൂഢാനി മായയാ.
അർത്ഥം
അർജ്ജുനാ! യന്ത്രത്തിൽ കയറിയിട്ടുള്ള എല്ലാ പ്രാണികളേയും മായ കൊണ്ട് ചുറ്റിച്ചുകൊണ്ടിരിക്കുന്നവനായിട്ട് ഈശ്വരൻ എല്ലാവരുടേയും ഹൃദയത്തിൽ നിലകൊള്ളുന്നു.
62
തമേവ ശരണം ഗച്ഛ സർവ്വഭാവേന ഭാരത
തത് പ്രസാദാത് പരാം ശാന്തീം സ്ഥാനം പ്രാപ്സ്യസി ശാശ്വതം.
അർത്ഥം
അർജ്ജുനാ! ആ ഈശ്വരനെത്തന്നെ സർവ്വാത്മനാ ശരണം പ്രാപിച്ചാലും ! ഈശ്വരാനുഗ്രഹത്താൽ പരമശാന്തിയൂടെ ശാശ്വതസ്ഥാനമായ ബ്രഹ്മപദം തനിക്ക് പ്രാപിക്കാം
63
ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു.
അർത്ഥം
ഇപ്രകാരം ഗോപ്യമായ ബ്രഹ്മവിദ്യ ഞാൻ നിനക്ക് ഉപദേശിച്ചു കഴിഞ്ഞു.ഇതിനെ നല്ല പോലെ വിചാരം ചെയ്ത് നിന്റെ ഇഷ്ടം പോലെ പ്രവർത്തിക്കുക.
വിശദീകരണം
സത്യത്തിൽ ഗീതാശാസ്ത്രത്തിന്റെ ഉപസംഹാരമാണ് ഈ ശ്ളോകം വളരെ അധികം രഹസ്യമായിട്ടുള്ള ഒന്നാണ് ഗീതാശാസ്ത്രം ഇപ്പോൾ അത് രഹസ്യമല്ല .അത് ഭഗവാനാൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.നിന്റെ ഇഷ്ടം പോലെ ചെയ്യാനാണ് പറയുന്നത് അതും എല്ലാം പഠിപ്പിച്ചു കൊടുത്തതിന് ശേഷം ഇവിടെ നീ ഞാൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ നരകത്തിൽ പോകുമെന്നോ നിനക്ക് ഒരിക്കലും ഗതി പിടിക്കില്ല എന്നോ ഭഗവാൻ ഭീഷണിപ്പെടുത്തുന്നില്ല ഇതാണ് ഭാരതീയ സംസ്കാരവും സെമിറ്റിക് മത സിദ്ധാന്തവും തമ്മിലുള്ള വ്യത്യിസം .ഇവിടെ ഭഗവാൻ തന്നെ നേരിട്ട് ഉപദേശിക്കുകയാണ് ചെയ്യുന്നത് അല്ലാതെ മീഡിയേറ്ററായി ഒരു പ്രവാചകനെ സൃഷ്ടിച്ചിട്ടില്ല ഭഗവാൻ ശ്രീകൃഷ്ണൻ മൊഴിഞ്ഞ ഗീതാശാസ്ത്രം അണു വിട പോലും ചോർന്ന് പോകാതെ മറ്റൊരവതാരമായ വ്യാസൻ രേഖപ്പെടുത്തി
ഭഗവദ് ഗീതോപദേശം ഇവിടെ കഴിഞ്ഞു. ഇനി പൊതുവായ ചില വ്യാഖ്യാനങ്ങൾ മാത്രമാണ്.
64
സർവ്വ ഗുഹ്യതമം ഭൂയഃ ശൃണു മേ പരമം വചഃ
ഇഷ്ടോ/സി മേ ദൃഢമിതി തതോ വക്ഷ്യാമി തേ ഹിതം.
അർത്ഥം
അത്യന്തം ഗോപ്യമായ എന്റെ പരമോത്തമവാക്യം വീണ്ടും കേട്ടോളൂ! നീ എനിക്ക് അതീവ പ്രിയനാകുന്നു.അതിനാൽ നിന്റെ നന്മയ്ക്ക് വേണ്ടി പറയുകയാണ്.
65
മന്മനാ ഭവ മദ്ഭക്തഃ മദ്യാജി മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോ/സി മേ.
അർത്ഥം
എന്നെ ഓർത്തുകൊണ്ട് ,എന്നെ ഭജിച്ചു കൊണ്ട് ,എന്നെ യജിച്ചു കൊണ്ട് എനിക്ക് വണങ്ങി നിന്നാൽ നീ എന്നിൽത്തന്നെ എത്തിച്ചേരും.ഞാൻ നിന്നോട് പ്രതിജ്ഞ ചെയ്യുന്നു.നീ എനിക്ക് പ്രിയനല്ലോ!
വിശദീകരണം
ഇവിടെ ഞാൻ എന്ന് ഭഗവാൻ പറയുമ്പോൾ ഈശ്വരൻ എന്നും എന്നിൽ എന്ന് പറയുമ്പോൾ ഈശ്വരനിൽ എന്നും അർത്ഥമെടുക്കണം. അത് പോലേ നീ എന്ന് അർജ്ജുനനോട് ആണ് പറയുന്നതെങ്കിലും നമ്മൾ ഓരോരുത്തരോടും ആണ്
പറയുന്നത് എന്ന് ധരിക്കണം കാരണം അർജ്ജുനനോട് ശരിക്കും ഇത്ര വിസ്തരിച്ച് പറഞ്ഞിട്ടില്ല ആ പറഞ്ഞതിന്റെ സത്ത് എടുത്ത് വിശദീകരിച്ച് നമുക്ക് തന്നത് വ്യാസനാണ് ഭഗവദ് നിർദ്ദേശത്താൽ അപ്പോൾ അല്ലയോ അർജ്ജനാ എന്ന് ഭഗവാൻ വിളിച്ചാൽ നാം ഓരോരുത്തരും അർജ്ജുനനാണ് എന്ന് ധരിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ