2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സംശയനിവാരണം
പ്രജീഷ് പട്ടിക്കാട് തൃശ്ശൂർ ജില്ല---സാർ ഭഗവദ് ഗീത പഠിക്കണമെങ്കിൽ മഹാഭാരതം വായിക്കണോ?

ഉത്തരം
ഉപനിഷത്തുക്കളുടെ സത്തായ ഗീത ഭഗവാൻ ആദ്യം ഉപദേശിച്ചത് സൂര്യദേവനാണ്. വിഷ്ണു രൂപത്തിൽ അപ്പോൾ ഒരു യുദ്ധസാഹചര്യം ഇല്ല .സൂര്യൻ എന്ന് പറയുമ്പോൾ ആദിത്യൻ.അദിതിയുടെ പുത്രന്മാരെ ആണ് ദ്വാദശാദിത്യന്മാർ എന്ന് പറയുന്നത്.ദ്വാദശാദിത്യന്മാരിൽ ഒരാളായ വിവസ്വാന് ആണ് ഉപദേശിച്ചത് വിവസ്വാൻ തന്റെ പുത്രനായ മനുവിന് ഉപദേശിച്ചു.വിവസ്വാന്റെ പുത്രനായതിനാൽ വൈവസ്വതമനു എന്ന് അദ്ദേഹം അറിയപ്പെട്ടു. പിതാവിൽ നിന്ന് ലഭിച്ച ഗീതയുടെ സാരം ഉൾക്കൊണ്ട് അദ്ദേഹം  മനുസ്മൃതി ഉണ്ടാക്കി. കുരുക്ഷേത്ര യുദ്ധസമയത്ത് അർജ്ജുനന്റെ മൗഢ്യം ഒഴിവിക്കാനായി കൃഷ്ണ രൂപത്തിൽ ഇത് വീണ്ടും ഉപദേശിച്ചു. അപ്പോൾ അർജ്ജുനന് ഉപദേശിച്ച ഗീതയാണ് നമ്മുടെ കയ്യിലുള്ളത്.

യഥാർത്ഥ ഗീതയിൽ അർജ്ജുന വിഷാദയോഗം ഇല്ല കാരണം വിവസ്വാനാണ് ഉപദേശിച്ചത് അത് യുദ്ധം നടക്കുന്ന വേളയിൽ അല്ല.രണ്ടാം അദ്ധ്യായമായ സാംഖ്യയോഗം മുതൽ അവസാന അദ്ധ്യായമായ മോക്ഷസന്യാസ യോഗം വരെ ഉള്ളതിൽ അർജ്ജുനന്റെ ചോദ്യം ഒഴിച്ചുള്ള ഭഗവദ് വാക്യങ്ങളാണ് സൂര്യന് ഉപദേശിച്ച ഗീത  അപ്പോൾ മഹാഭാരതം വായിക്കേണ്ട ആവശ്യം ഇതിനായീ ഇല്ല പക്ഷെ...........

നമുക്ക് കിട്ടിയ ഗീതയിൽ അർജ്ജുനന്റെ മാനസികമായ മൗഢ്യത്തിന് മരുന്ന് എന്ന നിലയിൽ ആയതിനാൽ സഞ്ജയന്റെയും,ധൃതരാഷ്ട്രരുടേയും ,അർജ്ജുനന്റെയും വാണികൾ ഭഗവദ് ഗീതയിൽ വന്നു. അപ്പോൾ അർജ്ജുനൻ തളരാനുള്ള കാരണവും കൂടി മനസ്സിലാക്കണം. നീ നിന്റെ കർമ്മം ഫലം ഇച്ഛിക്കാതെ ചെയ്യണം എന്നേ സൂര്യനോട് പ്രഞ്ഞിട്ടുള്ളൂ. എന്നാൽ  അർജ്ജുനനോട് കുറേ കൂടി പറഞ്ഞിട്ടുണ്ട്. മരിച്ചാൽ നിനക്ക് സ്വർഗ്ഗം ലഭിക്കും,ജയിച്ചാൽ നിനക്ക് രാജ്യം ലഭിക്കും എന്ന വാണി സൂര്യദേവനോട് അഥവാ വിവസ്വാനോട് പറയേണ്ട ആവശ്യമില്ല. കാരണം ആ സന്ദർഭം വേറെയാണ്. ആയതിനാൽ നമുക്ക് കിട്ടിയ ഗീത മനസ്സിലാക്കണമേങ്കിൽ  എന്തിനും സംശയം പ്രകടിപ്പിക്കുന്നവർ മഹാഭാരതം വായിച്ച് സന്ദർഭം ശരിക്കും ഉൾക്കൊള്ളേണ്ടതാണ്. അതേ സമയം ഭഗവാനിൽ അടിയുറച്ച ഭക്തിയുള്ള സജ്ജനങ്ങളെ സംബന്ധിച്ച് ഗീതാർത്ഥതത്വം മാത്രം പഠിച്ചാൽ മതി.മഹാഭാരതം  ഗീതപഠിക്കാനായി പഠിച്ചോളണം എന്നില്ല. സംശയം തീർന്നെന്ന് കരുതട്ടെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ