2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

വിവേകചൂഡാമണി ശ്ളോകം150 തിയ്യതി--6/10/2016

ശ്രുതിപ്രമാണൈകമതേഃ സ്വധർമ്മ-
നിഷ്ഠാ തയൈവാത്മവിശുദ്ധിരസ്യ
വിശുദ്ധബുദ്ധേഃ പരമാത്മവേദനം
തേനൈവ സംസാരസമൂലനാശഃ
         അർത്ഥം
സ്വന്തം ശ്രേയസ്സിനുള്ള കർത്തവ്യ കർമ്മ വിഷയങ്ങളിൽ ശ്രുതിയെ മാത്രം പ്രമാണമായി സ്വീകരിച്ചിട്ടുള്ളവന് സ്വന്തം ധർമ്മത്തിൽ നിഷ്ഠയുണ്ടാകുന്നു. സ്വധർമ്മ നിഷ്ഠകൊണ്ട് സാധകന് അന്തഃകരണ ശുദ്ധിയുണ്ടാകുന്നു. അന്തഃകരണശുദ്ധി നല്ലപോലെ വന്നാൽ പരമസാക്ഷാത്കാരം സാധിക്കുന്നു.അതുവഴി അവന്റെ സംസാര ബന്ധം വേരോടെ  പിഴുതെറിയപ്പെടുന്നു.
(ശ്രുതിയെ പ്രമാണമാക്കി എന്ന് പറഞ്ഞാൽ വേദത്തെ പ്രമാണമാക്കി എന്നർത്ഥം. വേദത്തിന് നിരക്കാത്ത ഒന്നും സനാതന ധർമ്മ വ്യവസ്ഥിതിയിൽ ഉള്ളതല്ല)
151
കോശൈരന്നമയാദ്യൈഃ
പഞ്ചഭിരാത്മാ ന സംവൃതോ ഭാതി
നിജശക്തിസമുത്പന്നൈഃ
ശൈവലപടലൈരിവാംബു വിപീസ്ഥം.
            അർത്ഥം
സ്വന്തം ശക്തിയിൽ നിന്നുണ്ടായ അന്നമയാദികളായ 5 കോശങ്ങളാൽ ആവരണം ചെയ്യപ്പെടുന്നത് കൊണ്ട് ജലത്തിലുണ്ടായ പായൽക്കൂട്ടത്താൽ പൊയ്കയിലെ ജലം മൂടീക്കിടക്കുന്നത് പോലെ ആത്മാവ് മൂടിക്കിടക്കുന്നു അത് പ്രകാശിക്കുന്നില്ല.
     വിശദീകരണം
വാളിനെ ഉറ എന്ന പോലെ ആത്മാവിനെ മറയ്ക്കുന്ന 5 കോശങ്ങളുണ്ട് 1. അന്നമയകോശം 2. മനോമയകോശം, 3. പ്രാണമയകോശം 4. വിജ്ഞാനമയകോശം 5. ആനന്ദമയകോശം  ആത്മാവിൽ നിന്നുണ്ടായ ഈ ഉറകൾ ആത്മാവിനെത്തന്നെ മറയ്ക്കുന്നു. പായൽ പൊയ്കയിലെ ജലത്തിൽ നിന്നു തന്നെയാണ് ഉണ്ടാകുന്നത് അത് ജലത്തെ മറയ്ക്കുന്നു. അതുപോലെ ഈ പഞ്ചകോശങ്ങൾ ആത്മാവിനെ മറയ്ക്കുന്നു.ജലം ഇവിടെത്തന്നെയുണ്ട് അത് പിയൽമാറ്റി എടുക്കുകയേ വേണ്ടൂ അത് പോലെ പഞ്ച കോശങ്ങളേയും നിഷേധിച്ചു കഴിയുമ്പോൾ നിർമ്മലമായ ആത്മാവ് തെളിഞ്ഞു വിളങ്ങുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ