ഭഗവദ് ഗീതാപഠനം 427-ആം ദിവസം അദ്ധ്യായം--18 ശ്ളോകം 41 തിയ്യതി--6/10/2016
ബ്രാഹ്മണക്ഷത്രിയവിശാം ശുദ്രാണം ച പരന്തപ
കർമ്മാണി പ്രവിഭക്താനി സ്വഭാവപ്രഭവൈർഗുണൈഃ
അർത്ഥം
അജ്ജുനാ!ബ്രാഹ്മണ ക്ഷത്രിയ വൈശ്യന്മാരുടേയും ശൂദ്രന്മാരുടേയും കർമ്മങ്ങളെ അവരുടെ സ്വാഭാവിക ഗുണങ്ങൾക്ക് അനുസരിച്ചാണ് വേർതിരിച്ചിരിക്കുന്നത്.
മൂന്ന് ഗുണങ്ങളേയും അതിനനുസരിച്ച് ജന്മവാസനയായ സ്വഭാവവും അനുസരിച്ച് ചാതുർവർണ്യം ചിട്ട പ്പെടുത്തിയിരിക്കുന്നു
42
ശമോ ദമസ്തപഃശൗചം ക്ഷാന്തിരാർജ്ജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം ബ്രഹ്മകർമ്മ സ്വഭാവജം.
അർത്ഥം
ശമം,ദമം,തപസ്സ്,ശൗചം,ക്ഷമാശീലം,നേർവഴിക്കുള്ള പോക്ക്,ശാസ്ത്രപരിജ്ഞാനം,തത്ത്വാനുഭൂതി,ആസ്തിക്യബുദ്ധി ഇവയെല്ലാം സ്വാഭാവികമായ ബ്രാഹ്മണ കർമ്മമത്രേ!
വിശദീകരണം
1. ശമം --മനസ്സിനെ വിഷയങ്ങളിലേക്ക് പോകാനനുവദിക്കാതെ നിയന്ത്രിക്കലാണ് ശമം
2. ദമം---ഇന്ദ്രിയ നിയന്ത്രണം .ബാഹ്യവിഷയങ്ങൾ നമ്മുടെ ഉള്ളിൽ കടന്ന് മനശ്ശാന്തിയെ ഭഞ്ജിക്കുന്നു. അത് ഇല്ലാതാക്കലാണ് ദമം
3. തപസ്സ്---ഇന്ദ്രിയങ്ങൾ വഴി ആന്തരവീര്യം അമിതമായി വ്യയം ചെയ്യുന്നത് തടയാനും അങ്ങിനെ സംഭരിച്ചു നിർത്തിയ വീര്യത്തെ ആത്മവികാശത്തിന് ഉപയോഗിക്കാനും ശാരീരികമായി ചെലുത്തുന്ന നിയന്ത്രണമത്രേ തപസ്സ്.
4. ശൗചം---ബാഹ്യവും ആഭ്യന്തരവുമായ ശുദ്ധിയാണ് ശൗചം.ശമവും ദമവും അഭ്യസിക്കുന്ന സാധകന്റെ സഹജസ്വഭാവമാണത്. അഥവാ അങ്ങിനെയുള്ളവന്റെ സഹജസ്വഭാവം അതായിരിക്കണം
5. ക്ഷാന്തി---ക്ഷമാശീലമാണ് ക്ഷാന്തി.തന്നോട് തെറ്റ് ചെയ്യുന്നവർക്ക് മാപ്പ് കൊടുക്കുക എന്നത് ബ്രാഹ്മണന്റെ സ്വഭാവമാണ് അഥവാ അങ്ങിനെയുള്ള സ്വഭാവമായിരിക്കണം
6. ആർജ്ജവം---വക്രതയില്ലായ്മയാണ് ബ്രാഹ്മണന്റെ മറ്റൊരു ഗുണം അഥവാ അങ്ങിനെ ആയിരിക്കണം. അയാൾ നേർവഴിക്കേ പോകാവൂ.ഈ ഗുണം ആണ് ആർജ്ജവം.ഇത്ലഅയാളെ നിഭയനാക്കുന്നു.
മേൽ പറഞ്ഞ ആറും ശമം,ദമം,തപസ്സ്,ശൗചം,ക്ഷാന്തി,ആർജ്ജവം --ഒരു ബ്രാഹ്മണന്റെ ദിനചര്യയാണ്.ബാഹ്യലോകവുമായുള്ള അയാളുടെ സമ്പർക്കത്തിൽ ഈ ആറു ധർമ്മങ്ങളുമാണ് അയാളെ നയിക്കുന്നത് അഥവാ നയിക്കേണ്ടത്.
7. ജ്ഞാനം--ലോകത്തെക്കുറിച്ചും,ലോകത്തെ അറിയുകയും,അനുഭവിക്കുകയും,ചെയ്യുന്ന കരണങ്ങളെക്കുറിച്ചും,ജീവിത ലക്ഷ്യത്തെക്കുറിച്ചും,പരമാത്മാവിനെ കുറിച്ചുമുള്ള ബുദ്ധിപരമായ അറിവിനെ ജ്ഞാനം എന്നു പറയുന്നു.
8. വിജ്ഞാനം--മേൽപ്പറഞ്ഞ പരോക്ഷജ്ഞാനത്തെ സാക്ഷാത്കരിക്കലാണ് വിജ്ഞാനം അതായത് അറിവിനെ ജീവിതത്തിൽ പകർത്തി സാക്ഷാത്കരിക്കലാണ് വിജ്ഞാനം എന്നർത്ഥം.
9. ആസ്തിക്യം--പഠിച്ചതിലും ആചരിക്കുന്നതിലും വിശ്വാസമില്ലെങ്കിൽ ആ പഠിപ്പും ആചാരവും പൂർണ്ണമാകില്ല.ആ വിശ്വാസം വരാനുള്ള ബോധമാണ് ആസ്തിക്യം ജ്ഞാനവും വിജ്ഞാനവും ആസ്തിക്യ ബുദ്ധിയും വളർത്തി ആത്മ വികാസം നേടുക എന്നത് ബ്രാഹ്മണന്റെ ധർമ്മമത്രേ!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ