2016, ഒക്‌ടോബർ 1, ശനിയാഴ്‌ച

നാരായണീയം ദശകം 24 ശ്ളോകം 3 തിയ്യതി 1/10/2016

നിഹന്തും ത്വാം ഭൂയസ്തവ പദമവാപ്തസ്യച രിപോർ-
ബഹിർദൃഷ്ടേരന്തർതധിഥ ഹൃദയേ സൂക്ഷ്മ വപുഷാ
നദന്നുച്ചൈസ്തത്രാപ്യഖില ഭുവനാന്തേച മൃഗയൻ
ഭിയാ യാതം മത്വാ സ ഖലു ജിതകാശീ നിവവൃതേ.
                  അർത്ഥം
അനന്തരം നിന്തിരുവടിയെ നിഗ്രഹിക്കുവാൻ അങ്ങയുടെ വൈകുണ്ഠത്തിൽ എത്തിച്ചേർന്ന ശത്രുവിന്റെ ഹൃദയത്തിൽ അണു സ്വരൂപനായിട്ട് മാംസചക്ഷുക്കളിൽ നിന്നും അന്തർദ്ധാനം ചെയ്തു.അവനാകട്ടെ അവിടുന്ന് ഭയപ്പെട്ടോടി പ്പോയീ എന്ന് ധരിച്ച് ഉറക്കെ ഗർജ്ജിച്ചു കൊണ്ട് വൈകുണ്ഠത്തിലും ,മറ്റെല്ലാ ലോകങ്ങളിലും അന്വേഷിച്ച് കാണാതെ വിജയാഭിമാനിയായി മടങ്ങി പ്പോന്നു
                 വിശദീകരണം
വൈകുണ്ം പ്രാപിച്ചതും അണു സ്വരൂപത്തിൽ അവന്റെ ഹൃദയത്തിൽ വസിക്കുകയും ചെയ്തു എന്ന് പറഞ്ഞല്ലോ! അപ്പോൾ യഥാർത്ഥ അവസ്ഥ ഹിരണ്യകശിപുവിന് ബോദ്ധ്യമായി വിദ്വേഷ ഭക്തി മൂലമേ വൈകുണ്ം കാവലിന് സാധിക്കു എന്ന് തിരിച്ചറിഞ്ഞ ഹിരണ്യകശിപു ഭഗവദ് കരങ്ങളാൽ മരിക്കാൻ ഇച്ഛിച്ചു കൊണ്ട് ഭഗവാനെ നേരിടാൻ തയ്യാറായി പിന്നെ പ്രകോപനപരമായി പെരുമാറാൻ ഹിരണ്യകശിപു തീരുമാനിക്കുന്നു  പിൽക്കാല'രാവണ ജന്മത്തിലും ഇതേ അവസ്ഥയായിരുന്നു കേവലം മുന്നേ മുക്കാൽ നാഴിക കൊണ്ട് ഖര ദുഷണ ത്രിശിരസ്സാക്കളെ രാമൻ ഒറ്റക്ക് വധിച്ചു എന്ന് ശുർപ്പണഖയിൽ നിന്നും കേട്ട രാവണൻ പൂർവ്വ ജന്മബോധത്താൽ വിദ്വേഷ ഭക്തിമാർഗ്ഗം സ്വീകരിക്കുകയാണല്ലോ ചെയ്തത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ