ഭഗവദ് ഗീത ഒരു പുനരവലോകനം -ഭാഗം -2. തിയ്യതി-19/10/2016
ശാന്തവും സുന്ദരവുമായ ഹിമാലയ വനാന്തരങ്ങളിൽ നിന്നും വേദാന്ത രഹസ്യങ്ങളെ ജനസമൂഹത്തിന്റെ മദ്ധ്യത്തിലേക്ക് ഇറക്കിക്കൊണ്ടുവന്ന. ഗീതാ കർത്താവായ വ്യാസമഹർഷി കർമ്മ നിരതരായ മനുഷ്യർക്ക് ജീവിതത്തിൽ അവ എങ്ങിനെ സഹായകങ്ങളാകും എന്ന് കാണിച്ചു തന്നു. ഏത് അവസ്ഥയിലും യുദ്ധത്തിൽ പോലും മനുഷ്യനെ തുണക്കാൻ ഉപനിഷത് സന്ദേശങ്ങൾക്ക് കഴിയും എന്ന് തത്ത്വ ദർശിയായ വ്യാസൻ ഗീതയിലൂടെ തെളിയിച്ചു.
തത്ത്വചിന്തയുടെ പ്രായോഗിക. വശമാണ് മതം എന്ന് പറയുന്നത്.തത്ത്വങ്ങൾ വേദാന്തപരവും ആദ്ധ്യാത്മികവും ആയിരിക്കണം .അപ്പോഴേ മതം എന്നതിന്റെ ശരിയായ അർത്ഥം കിട്ടൂ! ഒരുപിടി ആചാരങ്ങളുടെ കൂട്ടായ്മയല്ല മതം അത് തത്ത്വ ചിന്തയുടെ പ്രായോഗികതയാണ്. എന്നാൽ തെറ്റായ അർത്ഥത്തിലാണ് മതത്തെ ഇന്നത്തെ സമൂഹം കാണുന്നത്.മതങ്ങളിൽ നിലവിലുള്ള ആചാരങ്ങൾ കാലാനുസൃതമായി മാറ്റി എന്ന് വെച്ച് മതത്തിന് ഒന്നും സംഭവിക്കില്ല എന്നാൽ തത്ത്വങ്ങൾ വിസ്മരിച്ച് അനാചാരത്തോടെ കഴിയുമ്പോളാണ് മതം ദുഷിക്കുന്നത് .
തത്ത്വചിന്തക്ക് കാലാനുസൃതമായി സത്തായ പുതിയ വ്യാഖ്യാനങ്ങൾ നൽകേണ്ടിവരും എന്ന് ഋഷിമാരും ആചാര്യന്മാരും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.പ്രാചീന നിയമങ്ങളേയും ജീവിതമൂല്യങ്ങളേയും കാലത്തിനനുസരിച്ച് വിലയിരുത്തി ബുദ്ധിപൂർവ്വം പ്രയോഗിക്കേണ്ടതെങ്ങിനെ എന്ന് കാട്ടിക്കൊടുത്ത് അവർ. ജനങ്ങളെ ഉദ്ബുദ്ധരാക്കി.
മനസ്സിനെ ശുദ്ധവും ശാന്തവും ആക്കാനുള്ള ഉപായം അഹങ്കാരമില്ലാതെയും സ്വാർത്ഥമായ ആഗ്രഹങ്ങളെ ഒഴിവാക്കലും ആണ് .അങ്ങിനെ പ്രശാന്തമായ മനസ്സാണ് പരമാത്മാ ധ്യാനത്തിന് യോഗ്യമായിട്ടുള്ളത് എന്ന വൈദിക സിദ്ധാന്തത്തെ ഭഗവാൻ വിശകലനം ചെയ്ത് സമർത്ഥിക്കുന്നു .മനുഷ്യമനസ്സും, ബുദ്ധിയും ഭിന്നിപ്പില്ലാതെഒരുമയോടെ ആരിൽ വർത്തിക്കുന്നുവോ യുക്തനും,സ്വസ്ഥനും ആയ അയാളാണ് സിദ്ധപുരുഷൻ.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ