ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം 5 തിയ്യതി--22/10/2016
ആചാര്യന്മാരും ബന്ധുക്കളും സർവ്വവും വെടിഞ്ഞ് പടക്കളത്തിൽ വന്ന് നിൽക്കുന്നതായി അർജ്ജുനൻ വേവലാതിപ്പെടുന്നു.കൗരവർ വധിക്കപ്പെടേണ്ടവർ ആണെങ്കിലും ഇവരെ കൊന്നിട്ട് ഞങ്ങൾക്ക് എന്ത് സന്തോഷമാണ് ഉണ്ടാവുക എന്ന് അർജ്ജുനൻ ചോദിക്കുന്നു ഇവരെ കൊന്നാൽ പാപം ഞങ്ങളെ ബാധിക്കും എന്ന് അർജ്ജുനൻ ഭയപ്പെടുന്നു. ധൃതരാഷ്ട്രരുടെ കത്തിന്റെ സ്വാധീനം എത്രമിത്രം അർജ്ജുനനെ ഉലച്ചിരിക്കുന്നു എന്ന് നമുക്ക് ഇവിടെ നിന്ന് മനസ്സിലാക്കാം.
അർജ്ജുനന്റെ വിലാപങ്ങൾ മുഴുവൻ ക്ഷമയോടെ കേട്ട ഭഗവാൻ പറയുന്നു "ഹേ അർജ്ജുനാ! ആണും പെണ്ണും അല്ലാത്ത അവസ്ഥയെ നീ പ്രാപിക്കരുത് ഇത് നിനക്ക് ചേർന്നതല്ല ശത്രുക്കളെ തപിപ്പിക്കുന്ന ഹേ അർജ്ജുനാ!ക്ഷുദ്രമായഹൃദയ ദൗർലഭ്യം കളഞ്ഞ് എഴുന്നേൽക്കൂ!
താൻ വളരെ ഗഹനമായി ചിന്തിച്ച് എടുത്ത ധർമ്മ സംഹിതയാണ് താൻ പറയുന്നതെല്ലാം എന്ന് ധരിച്ച അർജ്ജുനന് തന്റെ ചിന്താഗതികൾ ഒരു നപുംസകത്തിന്റെതു പോലെയാണ് എന്ന് ഭഗവാൻ സൂചിപ്പിച്ചപ്പോൾ അർജ്ജുനൻ അടിതെറ്റി.വളരെ വിശ്വാസയോഗ്യവും,ധാർമ്മികവുമായ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റോ? അപ്പോൾ ശരിയേത്?ഇങ്ങിനെയുള്ള ചിന്ത അർജ്ജുനന്റെ മനസ്സിൽ ഉദിച്ചു.താൻ പറഞ്ഞതോക്കെ കേട്ടിട്ടും കൃഷ്ണൻ യുദ്ധം ചെയ്യാൻ പറയുന്നു.അപ്പോൾ അതിന് കൃഷ്ണന്റെ ന്യായം എന്താണ്? ഇതറിയുവാനുള്ള ആകാംക്ഷയായി പിന്നെ അർജ്ജുനന്. അതിന് അർജ്ജുനൻ ചോദിക്കുന്നു " ഹേ മധുസൂദനാ! പൂജനീയരായ ഭീഷ്മ പിതാമഹനേയും,ഗുരുവായ ദ്രോണരേയും ഞാൻ എങ്ങിനെ എതിരിടും?
തുടർന്ന് അതു സംബന്ധിച്ച ന്യായീകരണങ്ങളും പറയുന്നു.
ഭഗവാൻ പറയുന്നത് ഇങ്ങിനെയാണ് "നീ ദുഃഖിക്കാൻ അവകാശമില്ലാത്തവരെ കുറിച്ചു ദുഃഖിക്കുന്നു " ജ്ഞാനികളുടെ മട്ടിൽസംസാരിക്കുകയും ചെയ്യുന്നു"
അപ്പോൾ താൻ ഇത് വരെ പറഞ്ഞതൊക്കെ അജ്ഞാനമായിരുന്നോ? എങ്കിൽ ജ്ഞാനം എന്താണ്? ഈ ചിന്തയായി പിന്നീട് അർജ്ജുനന്.പൂജനീയവരായവരെ ബഹുമാനിക്കണം എന്നാണ് എല്ലാവരും പറയുക. ഇവിടെ അവരുമായി യുദ്ധത്തിന് പ്രേരിപ്പിക്കുന്നു. അപ്പോൾ അതിലെ യുക്തി എന്താണ്? ഭഗവാൻ പറയുന്നു 'അർജ്ജുന!ഞാനും നീയും ഇതിന് മുമ്പുംഉണ്ടായിട്ടുണ്ട് ഇനിയും ഉണ്ടാകുകയും ചെയ്യും. ദേഹാഭിമാനിയായ ജീവന് ഈ ശരീരത്തിൽ എപ്രകാരമാണോ ശൈശവ ,ബാല്യ ,കൗമാര ,യൗവ്വന ,വാർദ്ധക്യാദികൾ? അത് പോലെത്തന്നെയാണ് അന്യശരീരപ്രാപ്തിയും.
സത്യത്തിൽ താൽക്കാലികമായ അന്യശരീരപ്രാപ്തിയാണ് ഓരോ ഘട്ടങ്ങളും.ശൈശവ ശരീരമല്ല യൗവ്വനത്തിലും വാർദ്ധക്യത്തിലും ഈ പരിണാമം അവനവൻ അറിയുന്നില്ല. ഇത് പോലെത്തന്നെയാണ് അന്യശരീര പ്രാപ്തിയും.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ