2016, ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഭഗവദ് ഗീത പുനരവലോകനം ഭാഗം1 തിയ്യതി-18/10/2016

തികച്ചും മനശ്ശാസ്ത്രപരമായ ഒരു തത്ത്വ സംഹിതയാണ് ഭാരതീയ സനാതന ധർമ്മത്തിലുള്ളത്.ഒരു മനുഷ്യന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ ജീവിതത്തെ വിലയിരുത്തുമ്പോൾ ആ വ്യക്തിയുടെ ജനനസ്ഥലവും സാഹചര്യവും പരിഗണിക്കണം.അത് കൊണ്ടാണ് മാതൃഭൂമിക്ക് ഇത്ര പ്രാധാന്യം സനാതനധർമ്മവ്യവസ്ഥിതിക്ക് ഭാരതീയർ കൊടുക്കാൻ കാരണം എല്ലാ രാജ്യങ്ങളും ഈ തത്വം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത് .ഇവിടെ അർജ്ജുനൻ നരമഹർഷിയുടെ അവതാരമാണ് നരമഹർഷിയാണെങ്കിൽ സാക്ഷാൽ ഭഗവാന്റെ അവതാരവും പക്ഷേ അർജ്ജുനൻ ജനിച്ചത് ദിവ്യഗുണങ്ങൾ ഉണ്ടെങ്കിലും മനുഷ്യനായിട്ടാണ്. എങ്കിലും അർജ്ജുനൻ യുദ്ധത്തിൽ തളരുന്ന വ്യക്തിയല്ല കൗരവർ കാണിച്ച നെറികേടുകൾ പൊറുക്കാൻ യുധീഷ്ഠിരന്റെ സ്വഭാവവും അല്ല എന്നിട്ടും യുദ്ധസമയത്ത് തന്റെ ശത്രുപക്ഷത്തുള്ളവരെ കാണണം എന്ന് സാരഥിയായ കൃഷ്ണനോട് പറഞ്ഞപ്പോൾ:;കൃഷ്ണൻ ദ്രോണരുടേയും ഭീഷ്മരുടേയും മുന്നിൽ രഥം കൊണ്ടു പോയി നിർത്തിയപ്പോൾ അർജ്ജുനൻ തളർന്നു.എന്താണ് അർജ്ജുനന്റെ മനസ്സിൽ കുടിയേറിയ വിഷവിത്ത് എന്ന് കൃഷ്ണന് നല്ലപോലെ അറിയാം അതിനാൽ ഒരു മനശ്ശാസ്ത്ര ചികിത്സ തന്നെയാകാം എന്ന് ഭഗവാനും കരുതി.

യുദ്ധം ഒഴിവാക്കാൻ ഉള്ള അവസരമൊക്കെ ദുര്യോധനൻ പാഴാക്കി.യുദ്ധത്തിൽ എവിടെയാണോ കൃഷ്ണനുള്ളത് ആ ഭാഗമേ ജയിക്കൂ എന്ന് ധൃതരാഷ്ട്രർക്ക് വ്യക്തമായി അറിയാം അതിനാൽ ഒരു സൂത്രം പ്രയോഗിച്ചു .ആരും അറിയാതെ സഞ്ജയൻ മുഖേന ഒരു സന്ദേശം അർജ്ജുനന് കൊടുത്തു.വളരെ മനശ്ശാസ്ത്ര പരമായി ആസൂത്രണം ചെയ്തതായിരുന്നു ആ സന്ദേശം. അതാണ് അർജ്ജുനൻ തളരാൻ കാരണം സത്യത്തിൽ അർജ്ജുനൻ ഉന്നയിക്കുന്ന വാദമുഖങ്ങളൊന്നും അർജ്ജുനന്റേത് ആയിരുന്നില്ല. ധൃതരാഷ്ട്ര രുടെ വാക്കുകളാണ് അർജ്ജുനനിലൂടെ പുറത്ത് വന്നത്. അപ്പോൾ ഭഗവദ് ഗീത പരോക്ഷമായി ധൃതരാഷ്ട്രർക്ക് ഉള്ള മറുപടിയാണ്.

അജ്ജുനൻ വിചാരിച്ചാലേ ഇനി യുദ്ധം ഉണ്ടാകാതിരിക്കു.അർജ്ജുനനെ ഭയപ്പെടുത്താൻ കഴിയില്ല എന്നാൽ അർജ്ജുനൻ എന്ന കരുണാമയനായ വ്യക്തിയുടെ കാരുണ്യവും അനുകമ്പയും ഉണർത്തുക അങ്ങിനെ അർജ്ജുനനെ തളർത്തുക ഇതാണ് ധൃതരാഷ്ട്രരൂടെ കുബുദ്ധി അതിൽ അദ്ദേഹം വിജയിക്കയും ചെയ്തു. പക്ഷേ ചികിത്സിക്കുന്ന വൈദ്യൻ ഭഗവാനാണെന്ന് ധൃതരാഷ്ട്രർ ഓർത്തില്ല.അതിനാൽ പാണ്ഡവർ വിജയിച്ചു നമ്മേപോലുള്ളവർക്ക് അതൊരു വലീയ ഭാഗ്യമാവുകയും ചെയ്തു .കാരണം അർജ്ജുനൻ തളർന്നില്ലായിരുന്നെങ്കിൽ നമുക്ക് വിശ്വപ്രസിദ്ധമായ ഭഗവദ് ഗീത അപ്രാപ്യമായേനെ!  (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ