ഭഗവദ് ഗീതാപഠനം 425-ആം ദിവസം അദ്ധ്യായം 18 ശ്ളോകം -36 തിയ്യതി-4/10/2016
സുഖം ത്വിദാനിം ത്രിവിധം ശൃണു മേ ഭരതർഷഭ
അഭ്യാസാദ് രമതേ യത്ര ദുഃഖാന്തം ച നിഗച്ഛതി.
അർത്ഥം
അർജ്ജുനാ! നിത്യപരിചയം കൊണ്ട് യാതൊരു സുഖത്തിൽ മനുഷ്യൻ രമിക്കുകയും ദുഃഖം അറിയാതിരിക്കുകയും ചെയ്യുന്നുവോ മൂന്ന് വിധത്തിലുള്ള ആ സുഖത്തെക്കുറിച്ച് ഇനി ഞാൻ പറയാം കേട്ടോളൂ
37
യത്തദഗ്രേ വിഷമിവ പരിണാമേ/മൃതോപമം
തത് സുഖം സാത്ത്വികം പ്രോക്തം ആത്മബുദ്ധി പ്രസാദജം.
അർത്ഥം
യാതൊരു സുഖം തുടക്കം വിഷം പോലെയും ഒടുക്കം അമൃത് പോലെയുമിരിക്കുന്നുവോ ആത്മ ബോധത്തിന്റെ തെളിവിൽ നിന്നുണ്ടാകുന്ന ആ സുഖം സാത്ത്വികമത്രേ!
38
വിഷയേന്ദ്രിയസംയോഗാത് യത്തദഗ്രേ/മൃതോപമം
പരിണാമേ വിഷമിവ തത്സുഖം രാജസം സ്മൃതം.
അർത്ഥം
യാതൊരു സുഖം വിഷയങ്ങളുടേയും, ഇന്ദ്രിയങ്ങളുടേയും സംബന്ധത്തിൽ നിന്നുണ്ടാവുക കാരണം തുടക്കം അമൃത് പോലേയും ഒടുക്കം വിഷം പോലേയുമിരിക്കുന്നുവോ ആ സുഖം രാജസമത്രേ.
39
യദഗ്രേ ചാനുബന്ധേ ച സുഖം മോഹനമാത്മനഃ
നിദ്രാലസ്യപ്രമാദോത്ഥം തത്താമസമുദാഹൃതം.
അർത്ഥം
യാതൊരു സുഖം നിദ്ര ആലസ്യം പ്രമാദം, ഇവയിൽ നിന്നുണ്ടാവുന്നതും ആദ്യന്തം ആത്മാവിനെ മയക്കുന്നതുമാണോ ആ സുഖം താമസമത്രേ!
വിശദീകരണം
ആദ്യം വിഷമം തോന്നുകയും പിന്നെ വളരെയധികം ഇഷ്ടം തോന്നുകയും ചില കാര്യങ്ങളിൽ നമുക്കുണ്ടാകും അത് സാത്വിക സുഖമാകുന്നു ചില കാര്യങ്ങളിൽ ആദ്യം രസം തോന്നുകയും പിന്നെ പിന്നെ ഒരു ബാദ്ധ്യത പോലെ തോന്നുകയും ചെയ്യുന്ന ജോലി മുതലായ സുഖങ്ങൾ രാജസമാകുന്നു എപ്പോഴും ഒരു തരം മടി പിടിച്ചിരിക്കുന്ന സുഖം താമസമാകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ