2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

ഭഗവദ് ഗീതാ പഠനം--435-ആം ദിവസം തിയ്യതി 15/10/2016 ശ്ലോകം 71 - അദ്ധ്യായം 18

ശ്രദ്ധാവാനനസൂയശ്ച ശൃണു യാദ പി യോ നരഃ
സോ fപി മുക്ത : ശുഭാൻ ലോകാൻ പ്രാപ്നു യാത് പുണ്യകർമ്മണാം
     ..... അർത്ഥം
ശ്രദ്ധയുള്ളവനും അസൂയ ഇല്ലാത്തവനുമായ ഏതു മനുഷ്യൻ കേൾക്കുകയെങ്കിലും ചെയ്യുമോ അവനും മുക്തനായി പുണ്യാത്മാക്കളുടെ ശുഭ ലോകങ്ങളിൽ എത്തിച്ചേരും
72
കച്ചിദേതത് ശ്രുതം പാർത്ഥ ത്വയൈകാഗ്രേണചേതസാ
കച്ചിദജ്ഞാനസംമ്മോഹഃ പ്രണഷ്ടസ്തേ ധനഞ്ജയ
         അർത്ഥം
അർജ്ജുനാ!ഞാൻ പറഞ്ഞതെല്ലാം നീ മനസ്സിരുത്തി കേട്ടില്ലേ? അജ്ഞാനം മൂലം വന്നു ചേർന്ന നിന്റെ സമ്മോഹം നീങ്ങിയോ?
73
അർജ്ജുന ഉവാച
നഷ്ടോ മോഹഃസ്മൃതിർലബ്ധ്വബ്ധാ ത്വത് പ്രസാദാത് മയാച്യുത
സ്ഥിതോ/സ്മി ഗതസന്ദേഹഃ കരിഷ്യേ വചനം തവ.
                  അർത്ഥം
അർജ്ജുനൻ പ്രഞ്ഞു "ഭഗവാനേ! നിന്തിരുവടിയുടെ അനുഗ്രഹത്താൽ സമ്മോഹം നീങ്ങി ശരിയായ ബോധം എനിക്ക് കിട്ടുകയും ചെയ്തു.സംശയങ്ങൾ തീർന്ന ഞാനിതാ തയ്യാർ-നിന്തിരുവടിയുടെ ഉപദേശമനുസരിച്ച് പ്രവർത്തിച്ചു കൊള്ളാം
74
സഞ്ജയ ഉവാച
ഇത്യഹം വാസുദേവസ്യ പാർത്ഥസ്യ ച മഹാത്മനഃ
സംവാദമിമമശ്രൗഷം അത്ഭുതം രോമഹർഷണം.
           അർത്ഥം
സഞ്ജയൻ പറഞ്ഞു--ഇപ്രകാരം സർവ്വാത്മാവായ ശ്രീകൃഷ്ണന്റേയും,മഹാത്മാവായ അർജ്ജുനന്റേയും അത്ഭുതകരവും രോമാഞ്ച ജനകവുമായ ഈ സംവാദം ഞാൻ കേട്ടു.
75
വ്യാസപ്രസാദാത് ശ്രുതവാൻ ഏതത് ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത് സിക്ഷാത് കഥയതഃ സ്വയം.
              അർത്ഥം
വ്യാസഭഗവാന്റെ അനുഗ്രഹത്താൽ ഗുഹ്യവും പരമോത്കൃഷ്ടവുമായ ഈ യോഗത്തെ യോഗേശ്വരനായ ഭഗവാൻ ശ്രീകൃഷ്ണൻ ഉപദേശിച്ചു കൊണ്ടിരിക്കേ ഞാൻ നേരിട്ടു തന്നെ കേട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ