2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

3 ആം ഭാഗം  അറിയാത്തതും അറിയേണ്ടതും(ഖിലാഫത്ത് സ്മണകൾ. മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്)

കുംഭം 16ന് ഞായറാഴ്ച്ച പകൽ സുമാർ മൂന്ന് മണിയോടു കൂടി ഒരു വലിയ ലോയൽട്ടി പ്രൊസഷൻ കൃസ്ത്യാനികൾ ആരംഭിച്ചു.അതിൽ ഏകദേശം 1500-ഓളം കൃസ്ത്യാനികൾ ഉണ്ടായിരുന്നു.ബാന്റു വാദ്യം മുതലായവ മുഴക്കിക്കൊണ്ടിരുന്നു. പോലീസ് സൂപ്രണ്ട് മിസ്റ്റർ .ചാക്കോ,ഇൻസ്പെക്ടർമാർ,കോൺസ്റ്റബിൾമാർ,മുതലായവർ സമാധാനരക്ഷക്ക് ഒപ്പം നടന്നിരുന്നു.കിഴക്കേ അങ്ങാടിയിൽ നിന്നു തുടങ്ങിയ ഘോഷയാത്ര തെക്കേ ഗോപുരത്തിന്റെ തെക്ക് വശത്തുള്ള മുഹമ്മദീയരുടെ പള്ളിയിൽ എത്തി.ആ പള്ളിയുടെ മുമ്പിൽ കൂടിആഘോഷപൂർവ്വം കൊട്ടിക്കൊണ്ട് പോകണമെന്ന് ഉദ്ദേശിച്ച ഘോഷയാത്ര മുഹമ്മദീയരാൽ തടയപ്പെട്ടു.വളരെ ശ്രമിച്ചിട്ടും പള്ളിയുടെ മുൻ വശത്ത് കൂടി ആ ഘോഷയാത്രക്ക് പോകാൻ സാധിച്ചില്ല.അവിടെ വെച്ച് ഒരു സംഘട്ടനം നടക്കുകയുംചിലർക്ക് പരിക്കുകൾ പറ്റുകയും ചെയ്തു. നാല് മസ്ലിം ഭവനങ്ങൾ ഘോഷയാത്രക്കാർ തീവെച്ച് നശിപ്പിച്ചു.മേൽ പറഞ്ഞ പോലീസ്സംഘത്തിന്റെ സന്നിധിയിൽ വെച്ചാണ് ഇത് നടന്നത് അവർക്ക് അത് തടയുവാൻ കഴിഞ്ഞില്ല.

ആ ജാഥ നടക്കാവിൽ കയറി പടിഞ്ഞാട്ടു തിരിച്ചു.പ്രദക്ഷിണമായി വടക്കേ നടക്കാവിൽകൂടെ കിഴക്കേ നടക്കാവിൽ ആസ്പത്രിക്ക് സമീപം എത്തി വഴിക്കുള്ള മുസ്ലിം വിഭാഗത്തിന്റെ പുരകളും കച്ചവടസ്ഥലങ്ങളും ഷാപ്പുകളും തട്ടിത്തകർത്തുകൊണ്ടാണ് കൃസ്ത്യാനികളുടെ ഘോഷയാത്ര പോയിരുന്നത്.ഇതിനെ തടയാൻ പോലീസിന് സാധിച്ചില്ല.ഘോഷയാത്ര 3 മണിക്ക് തുടങ്ങി 5½ മണിക്കാണ് ആസ്പത്രിക്ക് സമീപം എത്തിച്ചേർന്നത്.അവിടെ വെച്ച് ഒരു പൊതുയോഗം ചേർന്നു.വക്കീൽ മിസ്റ്റർ ഇയുണ്ണി രാജഭക്തിയെ പ്പറ്റി ഒരു പ്രസംഗം ചെയ്തു.കരാറുകാർ കച്ചവടക്കാർതുടങ്ങിയ പ്രമാണികൾ അതിൽ പങ്കെടുത്തു.

അപ്പോൾേക്കും കിഴക്ക് ഭാഗം കൃസ്ത്യാനികളും ,പടിഞ്ഞാറു വശത്ത് ഹിന്ദുക്കളും,മുസ്ളിം വിഭാഗവൂം ചേരി ചേർന്ന് കഴിഞ്ഞു.മുണ്ടൻ വടികളുംകത്തികളും എല്ലാവരുടെ കയ്യിലും ഉണ്ടായിരുന്നു.ഹിന്ദു നേതാക്കൾ ഹിന്ദുക്കളുടെ രക്ഷ നോക്കിത്തുടങ്ങി.ഡോക്റ്റർ എ ആർ മേനോനായിരുന്നു അതിന്റെ നേതാവ്.അന്ന് രാത്രി 600-ഓളം പേർ ചേർന്ന് ഹിന്ദുക്കളുടെ വീടുകൾ കാത്തു നിന്നു.കൃസ്ത്യാനികൾ അവരുടെ ഭാഗവും കാത്തു നിന്നിരുന്നു.

18ന് ചൊവ്വാഴ്ച്ച വലിയ ആക്രമണം നടന്നു.പടിഞ്ഞാറേ ചേരിയിൽ കാവലുണ്ടായിരുന്നില്ല.ഈ സന്ദർഭത്തിൽ കൃസ്ത്യാനികൾ ഹിന്ദുക്കളുടെ നേർക്ക് വലിയ ആക്രമണം നടത്തി.പോലീസ് സൂപ്രണ്ട് ചാക്കോ ഈലഹള സമയത്ത് സ്ഥലത്തുണ്ടായിരുന്നു.ലഹളക്കാർ വടിയും കത്തിയും എടുത്തുപൂരകളും മറ്റുംഎറിഞ്ഞും തല്ലിയും ഉടച്ചും ആർപ്പ് വിളിച്ചും കൊണ്ടാണ് വന്നത്.നിസ്സഹകരണക്കാർ അവരൂടെനേർക്ക് കല്ലെറിഞ്ഞുവെന്ന് പറയപ്പെടുന്നു.(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ