2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

തിരുമേനിയും അന്തർജ്ജനവും

അന്തർജ്ജനം--ദ് നോക്കൂ!രാജ്യത്ത് ഏകീകൃതസിവിൽകോഡ് കൊണ്ടുവരാൻ ശ്രമിക്കണമെന്ന് ഭരണഘടനയിൽ 44 ആം വകുപ്പിൽ പറഞ്ഞിട്ടുണ്ടത്രേ!ഞാൻ. ന്നാ അത് മനസ്സിലാക്കീട്ടില്ലട്ട്വോ

തിരുമേനി--ഹെയ് താത്രിക്കുട്ടി മാത്രല്ലാ  ഒരു വിഭാഗം ആൾക്കാർക്കൊന്നും അതറീല്യാ!ഏകീകൃത സിവിൽ കോഡ് കൊണ്ട്വോരാ ന്ന് ച്ചാൽ അത് ഭൂരി പക്ഷ വർഗ്ഗീയത നടപ്പാക്ക്വാ ന്നാ ചില വഷളന്മാര് ധരിച്ചിരിക്ക്ണത്.

അന്തർജ്ജനം--ഇത് നോക്കൂ ഏകീകൃത സിവിൽ കോഡ് മതസ്വാതന്ത്ര്യത്തിൽ കൈകടത്തലാത്രേ! ഒരു മൗലവി പറഞ്ഞിരിക്ക്ണു

തിരുമേനി---തോന്ന്യേ പോലെ ഭാര്യയെ മൊഴി ചൊല്ലാൻ പറ്റില്യാ അത് തന്നെ കാരണം.ജനാധിപത്യ രാജത്ത് എല്ലാ പൗരനും ഒരു നിയമം ആവണല്ലോ! ഇത് വരെ ള്ളോരൊക്കെ ഒന്നിനും കൊള്ളാത്ത വഹകളായിരുന്നു ഇപ്പളാ ഇന്ത്യൻ പ്രധാനമന്ത്രി ഒരാണാണ് ഭരിക്ക്ണ് ന്ന് നാട്ടാരും ലോകരും അറീന്നത്.ഏകീകൃത സിവിൽ കോഡ് വന്നൂന്ന് വെച്ച് മതസ്വാതന്ത്രം ഒന്നും പോവില്യാ തോന്ന്യാസം കാണിക്കാനും പറ്റീല്യാ അത്രേള്ളൂ!

അന്തർജ്ജനം---കെട്ട്യേ പെണ്ണിനെ അങ്ങ്ട് ഒഴിവാക്ക്വേ?എന്താദ് കഥ? നമുക്കൊക്കെ അതിന് കഴ്യോ? പിന്നെ ആ കുട്ടീടെ സ്ഥിതി എന്താവും?

തിരുമേനി---അത്രയ്ക്ക് അങ്ങ്ട് സ്നേഹൊന്നും ണ്ടാവില്യാ.ണ്ട്ന്ന്  ച്ചാൽ ഒഴിവാക്കാൻ തോന്ന്വോ? സ്ത്രീകൾടെ എടേല് ഒരു സർവ്വെ അങ്ങ്ട് നടത്ത്യാൽ മതി അവര് ഈ മുത്തലാക്ക് അംഗീകരിക്ക്ണ് ണ്ടോ ന്ന് അപ്പൊ അറിയാം

അന്തർജ്ജനം---ഈ ഏകീകൃത സിവിൽ കോഡ് വന്നാത്തന്നെ ഒരു വിധം വർഗ്ഗീയത ഒക്കെ ഇല്യാണ്ടാവും ന്ന് തന്ന്യാ തോന്ന്ണ്

തിരമേനി--ഹിന്ദുക്കൾക്ക് ണ്ടാവില്യാ ബാക്കിള്ളോരടെ കാര്യം അത്രക്കങ്ങ്ട് നിരീക്കണ്ടാ. ന്താച്ചാ മൂന്നും നാലും കെട്ടാൻ പറ്റില്യാ.കെട്ടിയ പെണ്ണിനെ നിസ്സാര കാരണം കൊണ്ട് ഒഴിവാക്കാൻ പറ്റില്യാ ഇത് വരെ അനുഭവിച്ച തൊന്നും ഇനി അനുഭവിക്കാൻ പറ്റില്യാ  ത്തിരി പ്രയാസം തന്നെ ആയിരിക്കും ന്നാ നോം നിരീക്ക്ണത്

അനതർജ്ജനം--അപ്പൊ ഭരണഘടനേല് പറഞ്ഞത് നടപ്പാക്യാ ന്താ?

തിരുമേനി--എന്റെ മതഗ്രന്ഥം ഇന്ത്യൻ ഭരണഘടന ആണ്ന്ന് മുമ്പ് മോദി പറഞ്ഞപ്പൊ ആരും ഇത്രയ്ക്കങ്ങ്ട്  നിരീച്ചിട്ട് ണ്ടാവില്യാ ഏതായാലും സമയായിരിക്ക്ണൂ ഇനി അമാന്തിക്കാതെ അതങ്ങ്ട് നടപ്പാക്ക്വാവും ഭേദം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ