2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

വിദുരോപദേശം  2-ആം ദിവസം ശ്ളോകം 4 തിയ്യതി 2/102016

വിദുരോ/യമനുപ്രാപ്തോ രാജേന്ദ്ര തവ ശാസനാത്
ദ്രഷ്ടുമിച്ഛതി തേ പാദൗ കിം കരോതു പ്രശാധിമാം
           .
കൊട്ടാരത്തിനകത്ത് വിദൂരരേയും കാത്ത് അക്ഷമനായി ഇരിക്കയാണ് ധൃതരാഷ്ട്രർ ദ്വാരപാലകൻ അടുത്തെത്തി ഇങ്ങനെ ഉണർത്തിച്ചു  " മഹാരാജൻ, അങ്ങ് കൽപ്പിച്ചതനുസരിച്ച് മഹാത്മാവായ വിദുരർ ഇതാ വന്നിരിക്കുന്നു അങ്ങയുടെ അനുവാദം കിട്ടാനായി അദ്ദേഹം കൊട്ടാരവാതിൽക്കൽ കാത്തുനിൽക്കുന്നു
5  ധ്യത രാഷ്ട്ര  ഉവാച
പ്രവേശ യ മഹാപ്രാജ്ഞം വിദൂരം ദീർഘദർശിനം
അഹം ഹി വിദുരസ്യാസ്യ നാ കല് പോ ജാ തു ദർശനേ
     '      
ആരോടെന്നില്ലാതെ ധൃതരാഷ്ട്രർ ഇങ്ങിനെ പറഞ്ഞു "മഹാ ബുദ്ധിമാനും  ദീർഘദൃഷ്ടിയുമാണ് വിദുരർ  അദ്ദേഹത്തിന്റെ ഉപദേശം അത്യാവശ്യം തന്നെ. എനിക്ക് അദ്ദേഹത്തോട് ഉപദേശം തേടിയാൽ കൊള്ളാമെന്നുണ്ട്  സംശയിക്കേണ്ട അദ്ദേഹത്തെ ആത്തേക്ക് ആനയിക്കു!വിജ്ഞാനിയായ വിദുരരോട് എത്ര സംസാരിച്ചാലും എനിക്ക് മതിവരാറില്ല
6   ദ്വാഃസ്ഥ ഉവാച
പ്രവിശാന്ത: പൂരംക്ഷത്ത: മഹാരാജസ്യ ധീമത:
ന ഹി തേ ദർശ ശനേ f കല് പോ ജാ തു രാജാ ബ്ര വീ ദ്ധിമാം

കൊട്ടാരത്തിലെ  കാര്യാലോചനാ മുറിയുടെ വാതിൽക്കൽ കാത്തു നിൽക്കുന്നു വിദുരർ എന്നറിഞ്ഞപ്പോൾ ചക്രവർത്തി പറഞ്ഞു "അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരൂ! എനിക്കദ്ദേഹത്തെ കാണാൻ ധൃതിയായി "

7   വൈശമ്പായന ഉവാച
തത: പ്രവിശ്യ വിദ്യാരോ ധൃതരാഷ്ട്ര നിവേശനം
അബ്രവീത് പ്രാജ്ഞലി ർ വാക്യം ചിന്ത യാനം നരാധി പം

സർപ്പസത്രത്തിൽ സന്നിഹിതനായ  വൈശമ്പായന മഹർഷി ജനമേജയ രാജാവിന് കഥ വിവരിച്ച് കൊടുക്കുന്നു   വിദുരർ ധ്യത രാഷ്ട്രരുടെ മുമ്പിലെത്തി എന്നിട്ട് പറഞ്ഞു
8   വിദൂര ഉവാച
വിദുരോfഹം മഹാപ്രാജ്ഞ സം പ്രാപ്തസ്തവ ശാസനാത്
യദി കിഞ്ചന കർത്തവ്യ മ യ മ സ്മി പ്രശാധിമാം

ചക്രവർത്തിയുടെ മുമ്പിലെത്തിയ വിദുരർ തൊഴുതു കൊണ്ട് പറഞ്ഞു  ഞാനെന്താണ് ചെയ്യേണ്ടത്? കൽപ്പിച്ചാലും

    ... വിശദീകരണം

ശൂദ്രകുലത്തിൽ ജനിച്ചവനാണ് അമ്മ വഴിക്ക് വിദുരർ മഹാ ജ്ഞാനിയും ആണ് ഒരു ശൂദ്രൻ ബ്രാഹ്മണ നേയോ ക്ഷത്രിയനേ യോ ഉപദേശിക്കാൻ വന്നാൽ കഠിനമായ ശിക്ഷ ഉണ്ട് എന്ന് മനുസ്മൃതി പറയുന്നു അതേ സമയം ശൂദ്രനായ വിദുരർ ധൃതരാഷ്ട്ര രാജാവിനെ ഉപദേശിക്കാൻ രാജാവിനാൽ പ്രേരിതനാകുന്നു  അപ്പോൾ മനു ഉദ്ദേശിച്ച ശൂദ്രൻ ആര്? അജ്ഞാനിയും അഹങ്കാരിയും ധിക്കാരിയും ആയ വനെയാണ് ഈ സന്ദർഭത്തിൽ മനു ഉദ്ദേശിച്ചത് ' എന്നാൽ ശൂദ്ര കുലത്തിൽ ജനിച്ചവനെങ്കിലും വിദുരർ ജ്ഞാനിയാണ് ആയതിനാൽ ശരിക്കും വിദുരർ ശൂദ്രനല്ല ബ്രാഹ്മണനാണ് ചാതുർവർണ്യ നിയമ പ്രകാരം ശൂദ്രകുലവും ശൂദ്രനും രണ്ടും രണ്ടാണ് ശൂദ്രകുലത്തിൽ ആർക്ക് വേണമെങ്കിലും ജനിക്കാം പക്ഷെ അവരൊന്നും ശൂദ്രർ ആയിക്കൊള്ളണം എന്നില്ല അതിന് ഉത്തമമായ ഉദാഹരണമാണ് വിദുരർ
     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ