വിവേകചൂഡാമണി ശ്ളോകം 148 തിയ്യതി--5/10/2016
അജ്ഞാനമൂലോ/യമനാത്മബന്ധോ
നൈസർഗ്ഗികോ/നാദിരനന്ത ഈരിതഃ
ജന്മാപ്യയവ്യാധിജരാദിദുഃഖ-
പ്രവാഹതാപം ജനയത്യമുഷ്യ.
അർത്ഥം
സർവ്വലോക പ്രസിദ്ധമായ ഈ ശരീരാദി അനാത്മബന്ധം സ്വസ്വരൂപാജ്ഞാനം മൂലം ഉണ്ടായതാണ്.പൂർവ്വപൂർവ്വാദ്ധ്യാസങ്ങളുടെ സംസ്കാരവശാൽ ഉണ്ടായതും അനാദിയും അനന്തവും ആണെന്ന് പറയപ്പെടുന്നു.ഇത് ജനനം,മരണം,രോഗം,വാർദ്ധക്യം തുടങ്ങിയ ദുഃഖപരമ്പരകൾ കൊണ്ടുള്ള സന്താപം ഉണ്ടാക്കിത്തീർക്കുന്നു.
വിശദീകരണം
സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ആത്മാവ് അല്ലാത്ത കാര്യങ്ങളിൽ ഉള്ള ബന്ധം ദൃഢമാണ്.പൂർവ്വ ജന്മ കർമ്മ ഫലം മൂലമുണ്ടാകുന്ന ജന്മ വാസനമൂലം ഉണ്ടാകുന്നതാണ്. സമൂഹജീവിയായ ഒരുവനെ സംബന്ധിച്ച് ഇത് ഒഴിച്ചു കൂടാൻ വയ്യാത്തതും ആണ്. എന്നാൽ സത്യം ആത്മാവാണ് എന്നും ശരീരാദികൾ അനാത്മാവാണ് എന്നും ഈ ജന്മത്തിൽ നമ്മൾ നേടി എന്നു കരുതുന്നവ ഈ ജന്മാവസാനം കൊണ്ട് ഇല്ലാതാകുന്നതും ആണെന്ന ബോധം ഉള്ളിൽ ഉറക്കണം. അത്രയേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ.അല്ലാതെ ഇതോരു കുറ്റപ്പെടുത്തലായി കാണേണ്ടതില്ല സത്യം പറഞ്ഞു എന്ന് മാത്രം
149
നാസ്ത്രൈന ശസ്ത്രൈരനിലേന വഹ്നിനാ
ഛേത്തും ന ശക്യോ ന ച കർമ്മകോടിഭിഃ
വിവേകവിജ്ഞാനമഹാസിനാ വിനാ
ധാതുഃപ്രസാദേന ശിതേന മഞ്ജുനാ.
അർത്ഥം
ഈശ്വരാനുഗ്രഹം കൊണ്ട് മൂർച്ചയുള്ളതും ആത്മാവും അനാത്മാവും തമ്മിലുള്ള വിവേചനത്തിൽ നിന്നുണ്ടായതും ആയ ബ്രഹ്മസാക്ഷാത്കാര രൂപവും മനോഹരവുമായ വലിയ വാൾ കൊണ്ടല്ലാതെ ഈ ബന്ധത്തെ അസ്ത്രം കൊണ്ടോ ശസ്ത്രം കൊണ്ടോ വായുവിനെക്കൊണ്ടോ,അഗ്നിയെക്കൊണ്ടോ വേദോക്തങ്ങളായ കോടി കർമ്മങ്ങളുടെ അനുഷ്ഠാനം കൊണ്ടോ ഛേദിക്കാൻ സാദ്ധ്യമല്ല
വിശദീകരണം
തികച്ചും മനനം ചെയ്ത് അനാത്മാവിന്റെ ശാശ്വതയില്ലായ്മയും ആത്മാവിന്റെ ശാശ്വത ഭാവവും വേർതിരിച്ചറിഞ്ഞ് ബ്രഹ്മ ജ്ഞാനം നേടിയല്ലാതെ ബാഹ്യമായി കാണുന്ന ആയുധങ്ങളാലോ പഞ്ച ഭൂതങ്ങളാലോ അനാത്മ ബന്ധത്തെ വിഛേദിക്കാൻ കഴിയില്ലെന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ