2016, ഒക്‌ടോബർ 9, ഞായറാഴ്‌ച

ഭഗവദ് ഗീതാപഠനം--430-ആം ദിവസം അദ്ധ്യായം18തിയ്യതി-10/10/2016
ശ്ളോകം  50
സിദ്ധിം പ്രാപ്തോ യഥാ ബ്രഹ്മ തഥാപ്നോതി നിബോധ മേ
സമാസേനൈവ കൗന്തേയ നിഷ്ഠാ ജ്ഞാനസ്യ യാ പരാ.
                 അർത്ഥം
അർജ്ജുനാ! അന്തഃകരണ ശുദ്ധി നേടിയവൻ ജ്ഞാനത്തിന്റെ പരമകാഷ്ഠയായ ബ്രഹ്മാനുഭൂതി എപ്രകാരം നേ ടുന്നുവെന്ന് ചുരുക്കിപ്പറയാം കേട്ടോളൂ!
51
ബുദ്ധ്യാ വിശുദ്ധയാ യുക്തഃ ധൃത്യാത്മാനം നിയമ്യ ച
ശബ്ദാദീൻ വിഷയാംത്യക്ത്വാ രാഗദ്വേഷൗ വ്യുദസ്യ ച
                അർത്ഥം
വാസനാമാലിന്യങ്ങളകന്ന് വിശുദ്ധമായ ബുദ്ധിയോടൊത്ത് സ്ഥൈര്യത്താൽ ഇന്ദ്രിയങ്ങളെ സ്വാധീനത്തിലാക്കി ശബ്ദാദി വിഷയങ്ങളെ ത്യജിച്ച് രാഗദ്വേഷങ്ങൾ കളഞ്ഞ്...........
52
വിവിക്തസേവീ ലഘ്വാശീ യതവിക്കായമാനസഃ
ധ്യാനയോഗപരോ നിത്യം വൈരിഗ്യം സമുപിശ്രിതഃ
                അർത്ഥം
ജനവാസമില്ലാത്ത സ്ഥലത്തിരുന്ന് മിതമായ ആഹാരത്തോട് കൂടിയ നൻമനോവാക്കായങ്ങളുടെ വ്രതങ്ങൾ പാലിച്ച് ,നിരന്തരം ബ്രഹ്മാനുസന്ധാനം ചെയ്തുകൊണ്ട് വൈരാഗ്യത്തെ മുറുകെ പിടിച്ച് ...........
53
അഹങ്കാരം ബലം ദർപ്പം കാമം ക്രോധം പരിഗ്രഹം
വിമുച്യ നിർമ്മമഃ ശാന്തഃബ്രഹ്മഭൂയായ കല്പതേ.
               അർത്ഥം
അഹംകാരം ,ബലം ,ദർപ്പം ,കിമം ,ക്രോധം ,എന്നിവയെ പുറം തള്ളി നിർമ്മമനും, ശാന്തനുമായ സേവകൻ ബ്രഹ്മ സിക്ഷാത്കാരത്തിന് അർഹനത്രേ!
         വിശദീകരണം
ഇവിടെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുകയാണെന്ന് തോന്നാം പതിനെട്ടാം അദ്ധ്യായം മറ്റ് 17 അദ്ധ്യായങ്ങളുടേയും രത്നച്ചുരുക്കം എന്ന നിലയിലാണ് അംഗീകരിച്ചിട്ടുള്ളതെന്ന് ചിന്മയാനന്ദജി പറയുന്നു.ജനവാസമില്ലാത്ത സ്ഥലം എന്ന് ഇവിടെ പറഞ്ഞത് നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇന്ദ്രിയങ്ങളെ വീണ്ടും വിഷയത്തിലേക്ക് വലിച്ചിഴക്കാൻ സാധ്യത ഉള്ള സ്ഥലത്തിൽ നിന്ന് വിട്ടു നിന്ന് അതിന് സാദ്ധ്യത ഇല്ലാത്ത സ്ഥലം എന്നർത്ഥത്തിലാണ്.  മനസ്സിലുള്ള സകല ദുർവ്വാസനകളേയും കളഞ്ഞ് നിർമ്മലമായ അന്തഃകരണത്തോട് കൂടിയവൻ മോക്ഷത്തിന് അർഹൻ ആണെന്ന് സാരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ