തിരുമേനിയും അന്തർജ്ജനവും
അന്തർജ്ജനം--ദ് നോക്കൂ അമേരിക്കയില് ചുഴലിക്കാറ്റ് .അതിന്റെ പേര് മാത്യൂസ് ന്നാത്രേ ഇതിന് മുമ്പ് കത്രീന ന്ന് പറഞ്ഞ ഒന്ന് ണ്ടായിര്ന്നില്ലേ?എന്താ എല്ലാറ്റിനും കൃസ്ത്യാനികളുടെ പേര്?
തിരുമേനി---ഈ അപകടോം നാശോം പിടിച്ചതിന് നമ്മടെ രാമൻ ന്നോ കൃഷ്ണൻ ന്നോ പേര് ഇട്ടില്ലല്ലോ അതങ്ങ്ട് സമാധാനിക്യാ ഇങ്ങനത്തെ അപകടങ്ങൾക്കൊക്കെ ആ മാതിരി പേര് തന്യാ നല്ലത്. ന്താ ച്ചാൽ ആ പേരേ അപകടാണ് അപ്പൊ അങ്ങിനെയുള്ളവരോ?അതിലും കഷ്ടാവും ന്ന് തന്യാ നോം നിരീക്ക്ണത്
അന്തർജ്ജനം----ഇത് കണ്ട്വോ ഒരു വാർത്ത? മുഖ്യമന്ത്രി ഇടഞ്ഞു ചർച്ച പോളിഞ്ഞു മുഖ്യമന്ത്രി എന്താ ആന യാണോ ഇടയാൻ?
തിരുമേനി---ഹായ് താത്രിക്കുട്ടിക്ക് ഇപ്പോ അസാരം ഫലിതൊക്കെ വരാൻ തൊടങ്ങീരിക്ക്ണു
അന്തർജ്ജനം--ജയലളിതയുടെ നില സർക്കാർ വിശദീകരിക്കണമെന്ന് ഹൈക്കോടതി. അത്പ്പൊ എങ്ങന്യാ?
തിരുമേനി---ഹേയ് അതത്ര പരിഭ്രമിക്കാനൊന്നൂല്യാ!ആസ്പത്രീല് അവര് ഏത് നെലേലെ മുറീലാ കെടക്ക്ണ് ന്നങ്ങ്ട് പറഞ്ഞു കൊടുത്താൽ മത്യാവും ന്നാ നോം നിരീക്ക്ണേ!
അന്തർജ്ജനം---ദ് നോക്കൂ നമ്മടെ എല്ലാറ്റിനേയും പരിഹസിക്യാ ന്നായിരിക്ക്ണു ചെലോർക്ക് ദേ മാവേലി തോക്കെടുത്തു ന്ന് പറഞ്ഞിരിക്കുന്നു
തിരുമേനി--താത്രിക്കുട്ടീം തൊടങ്ങ്യോ മുഴുവനും വായിക്കാണ്ടെ അങ്ങ്ട് ഓരോന്ന് പറയാൻ?ആ ജനസേവാ ശിശുഭവന് ഒരു ചെയർമാനുണ്ട് അയാൾടെ പേരാച്ചാ അ സാരം വികടാ ജോസ് മാവേലീന്നാത്രേ! അയാള് എന്തൊ സൂത്രം പിടിച്ചങ്ങട് നിക്ക്ണ് ണ്ട് അപ്പോ മാദ്ധ്യമ പ്രവർത്തകർക്ക് ഒരു നേരംപോക്ക് അതാ അങ്ങിനെ വാർത്ത കൊട്ത്തത് താത്രിക്കുട്ട്യേ പോലുള്ളോര് അത് ശ്രദ്ധിക്കും ന്ന് അവർക്കൊക്കെ നന്നായി അറിയ്യേം ചെയ്യാം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ