2015, ഡിസംബർ 31, വ്യാഴാഴ്‌ച

എല്ലാവരും പ്രത്യേകം ശ്രദ്ധി ക്കേണ്ടത് --ചോദ്യവും ഉത്തരവും








ചോദ്യവും ഉത്തരവും --(എല്ലാവരും പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടത് )
**********************************************************************************************
നിര്‍മ്മല --സാര്‍ സൂഷ്മ ,കാരണ  ശരീരങ്ങളെ കുറിച്ച് പറഞ്ഞതില്‍ ഒരു സുഹൃത്തിന്‍റെ കമണ്ട് താഴെ ചേര്‍ക്കുന്നു --ഇതൊന്നു  വിശ ദീകരിക്കാമൊ ?
******************************************************************************************************************


Ndh Varma Tuvvur Krishna Kumar CPസ്ഥൂല സൂഷ്മ കാരണ ശരീരങ്ങളും അവയിൽ കുടികൊള്ളുന്ന ആത്മാംശവും ഒക്കെ ഒന്ന് കൂടി ഒന്ന് വയിക്കുനത് നനായിരിക്കും ,വിശ്വൻ ..തൈജസൻ ...അങ്ങനെ

*******************************************************************************************************************************************

മറുപടി 
**********
മേല്‍ പറഞ്ഞ കമണ്ടില്‍ എന്നെ ഒന്ന് കോച്ചാ ക്കണം എന്നെ ഉള്ളൂ ഞാന്‍ ഒന്നും പഠിക്കാതെ തോന്നിയത് എഴുതുകയാ ണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തണം --എന്നാല്‍ യഥാര്‍ത്തത്തില്‍ സൂഷ്മ ശരീരം  കാരണ  ശരീരം  എന്നിവ എന്താണെന്ന്  വ്യക്തമാക്കിയിട്ടില്ല --എന്തോ വായിച്ചത് എങ്ങിനെയോ മനസ്സിലാക്കി സന്ദര്‍ഭം വന്നപ്പോള്‍ പ്രയോഗിച്ചു അത്രമാത്രം ---എന്നാല്‍ ഞാന്‍ ഈ നിഗമനത്തില്‍ എത്താനുള്ള തെളിവ് കേട്ടുകൊള്ളൂ 

വാഷിഷ്ട സുധയില്‍ --വൈരാഗ്യ പ്രകരണത്തില്‍  ഒന്നാം ശ്ലോകവും  അതിന്റെ അര്‍ത്ഥവും 
***************************************************************************************
ദിവി ഭൂമൌ  തഥാകാശേ ബഹിരന്തശ്ച മേ വിഭുഃ
യോ വിഭാത്യ വഭാസാത്മാ  തസ്മൈ സര്‍വാത്മനേ നമഃ
**********************************************************************
അര്‍ത്ഥം ---സ്വര്‍ഗ്ഗത്തിലും അഥവാ തേജോമയമായ സൂഷ്മ ശരീരത്തിലും, ഭൂമിയിലും അഥവാ ജട രൂപമായ  സ്ഥൂല ശരീരത്തിലും പുറത്തും അകത്തും സര്‍വ വ്യാപിയായി ആര് നിറഞ്ഞു വിളങ്ങുന്നുവോ? എല്ലാ പ്രപഞ്ച ഘടകങ്ങളുടെയും സ്വരൂപമായി വര്‍ത്തിക്കുന്ന ആ ഈശ്വരന് എന്റെ പ്രണാമം ------ഇവിടെ സൂഷ്മ ശരീരത്തിലും നിറഞ്ഞു നില്‍ക്കുന്നത് ഈശ്വരന്‍ അഥവാ ആത്മാവ്  ആണെന്ന് ഉറപ്പായില്ലേ --അപ്പോള്‍ സൂഷ്മ ശരീരം എന്നാല്‍ ആത്മാവ് തന്നെയാണ് എന്ന് ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?

2--ഇതിന്റെ വ്യാഖ്യാനത്തില്‍  വേറെ ഒരു കാര്യം പറയുന്നു -----അന്ത കാരണം അഥവാ മനസ്സ് ,   അതാണ്‌ സൂഷ്മ ശരീരം --പുറമേ കാണുന്ന  ജഡമാണ്  സ്ഥൂല ശരീരം --ഉറക്കത്തില്‍ അനുഭവപ്പെടുന്ന ഇരുണ്ട മറയാണ് കാരണ ശരീരം അഥവാ അവ്യക്തം ---ഇവിടെ അന്തകരനം ബുദ്ധിയും മനസ്സും ചേര്‍ന്നതാണ്  ഇവിടെ മനസ്സ് എന്നെ പറഞ്ഞിട്ടുള്ളൂ പക്ഷെ ബുദ്ധിയും കൂടെ ഉണ്ട് എന്നതാണ് ഭാഷാശൈലി --നാം ഊണ് കഴിച്ചോ എന്നെ ചോദിക്കൂ കൂടെ കറിയും ഉണ്ടായിരുന്നില്ല എന്ന് ചോദിക്കാറില്ല ഊണ് കഴിച്ചു എന്ന് പറയുമ്പോള്‍ കറിയും അതില്‍ ഉണ്ടാകും എന്ന് ഉറപ്പാണ് --അത് പോലെ മനസ്സ് എന്ന് പറയുമ്പോള്‍ ബുദ്ധിയും കൂടെ ഉണ്ടാകും --അതാണ്‌ സൂഷ്മ ശരീരം എന്ന് പറയുന്നു --ഉറക്കത്തില്‍ അവ്യക്തമായിരിക്കുന്നതാണ്  കാരണ ശരീരം എന്നും പറയുന്നു --അപ്പോള്‍ ഉണര്‍ന്നിരിക്കുന്ന സൂഷ്മ ശരീരം തന്നെയാണ് ഉറങ്ങിയിരിക്കുമ്പോള്‍ അവ്യക്തമായി ഭാസിക്കുന്നത് --ഈ അന്തകരനം  ആത്മാവ് തന്നെ ആണ് താനും --സ്ഥൂല ശരീരത്തിനുള്ളില്‍ ആയതു കാരണം ആണ് അന്തകര ണം അഥവാ ഉള്‍ഭാഗം എന്ന് പറയുന്നത് --അപ്പോള്‍ ആത്മാവ് തന്നെയാണ് സൂഷ്മ ശരീരം എന്നും കാരണ ശരീരം എന്നും ഒക്കെ അറിയപ്പെടുന്നത് --ഇതല്ലേ ഞാനും  പറഞ്ഞത്? ഇതില്‍ എന്താണ് തെറ്റ്?

ഇനി --ശ്രീ സി പി --രാമവര്‍മ്മന്‍ ഏറാടി എഴുതിയ-- അധ്യാത്മ വിജ്ഞാന കോശം --എന്ന ഗ്രന്ഥത്തില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം 

*******സമ്ഷ്ടിയും സത്വ സംഫുല്ലവും ആയ അജ്ഞാനത്തെ ആണല്ലോ മായ എന്ന് പറയുന്നത്! പ്രസ്തുത മായാ തത്വത്തെ ഉപാധിയാക്കി അതില്‍ പ്രതിഫലിച്ച തത്വാമ്ശത്തെ  ആണ് അവ്യാകൃതം എന്നും ഈശ്വരന്‍ എന്നും പറയുന്നത് -- അങ്ങിനെ സര്‍വത്ര വ്യാപ്തനും സ ര്‍വ്വത്തിനും അതീതനും സര്‍വജ്ഞനും ആയ പ്രസ്തുത ഈശ്വരന്‍റെ സ്വരൂപത്തെ  യാണ് അഭിജ്ഞന്മാര്‍ കാരണ ശരീരം എന്ന് പറഞ്ഞുവരുന്നത് 

എന്തുകൊണ്ട് എന്നാല്‍ സര്‍വജ്ഞത്വം  ഈശിത്വം തുടങ്ങി എല്ലാ മഹിമകളും ഈശ്വരന് ഉണ്ടല്ലോ അവയെല്ലാം കാരണ ശരീരത്തിനും ഉണ്ട് - ജാഗ്രത്‌ സ്വപ്നം എന്നീ അവസ്ഥകള്‍ക്കും അവയില്‍ പ്രതിഫലിക്കുന്ന സ്ഥൂല സൂഷ്മ ജഗത്തുകള്‍ക്കും കാരണ ശരീരം ഹേതുവാകുന്നു അത് കൊണ്ട് ഈശ്വര സ്വ രൂപവും കാരണ ശരീരവും ഒന്ന് തന്നെയാണ് എന്നാണു അഭിജ്ഞമതം -----അതിനും പുറമേ ആനന്ദ മയനും സത്യമായ  ആത്മ തത്വത്തിനു ആവരണവും കൂടിയായിരിക്കുന്നു പ്രസ്തുത ഈശ്വര രൂപം അല്ലെങ്കില്‍ കാരണ ശരീരം  അതിനാല്‍ തന്നെ ആനന്ദമായ കോശം എന്ന് കൂടി പറഞ്ഞു വരുന്നു 

ഇനി നിര്‍മ്മല എന്താണ് സര്‍ ആനന്ദമയ കോശം? എന്ന് ചോദിച്ചാല്‍  കാരണ ശരീരം അഥവാ സൂഷ്മ ശരീരം അഥവാ ഈശ്വരന്‍  എന്ന് ഞാന്‍ മറുപടി പറഞ്ഞാല്‍ അപ്പോളും ഇദ്ദേഹത്തെ പോലുള്ളവര്‍ വാളെടുക്കില്ലേ?

നിര്‍മ്മലേ,ഗഹനമായതിനെ  ലളിതമാക്കി പറയുന്നതില്‍ ആണ് ജ്ഞാനം അല്ലാതെ ലളിതമായതിനെ ഗഹനമാക്കി പറയുന്നതില്‍ അല്ല 


2015, ഡിസംബർ 30, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം -അന്‍പത്തി മൂന്നാം ദിവസം





ഗീതാ പഠനം --അന്‍പത്തി മൂന്നാം ദിവസം ----

*******************************************************************************
രണ്ടാം അധ്യായം -ശ്ലോകം --8 
******************************************
ന ഹി പ്രപശ്യാമി മമാപ നുദ്യാ-
ദ്യഛോക മുഛോഷണമിന്ദ്രിയാ ണാം
അവാപ്യ ഭൂമാവസപത്‌ന മൃധ്ധം
രാജ്യം സുരാണാമപിചാധി പത്യം

അര്‍ഥം --എന്റെ ഇന്ദ്രിയങ്ങളെ തപിപ്പിക്കുന്ന തരത്തിലുള്ള ഏതൊരു ശോകമുണ്ടോ അത് ഭൂമിയില്‍ ശത്രു രഹിതമായ ഐശ്വര്യ സഹിതമായ രാജ്യത്തെ നേടിയാലോ ഇന്ദ്ര പദവി നേടിയാലോ പോലും നീക്കപ്പെടും എന്ന് ഞാന്‍ കരുതുന്നില്ല കാണുന്നും ഇല്ല.
വിശദീകരണം 
*******************
ഇവിടെ അര്‍ജുനന്റെ മാനസിക വൈകല്യം വ്യക്തമാകുന്നു. പരിപൂര്‍ണ ശിഷ്യഭാവത്ത്തില്‍ മാറിയിട്ടും തന്റെ ഉള്ളിലുള്ള സംശയങ്ങള്‍ വീണ്ടും കൃഷ്ണന്റെ മുന്നില്‍നിരത്തുന്നു. തന്‍റെ ഉള്ളിലുള്ള താപം ഇന്ദ്ര പദവി നേടിയാലും മാറില്ല എന്ന് ഉറപ്പിച്ചു പറയുന്നു. താന്‍ പറയുന്നത് ഒക്കെ കൃഷ്ണന്‍ നി  ഷേധിക്കുമെങ്കിലും തന്റെ ഉള്ളിലുള്ള അവസാനത്തെ ചിന്ത കൂടി ഇവിടെ ഗുരുവിന്റെ മുന്നില്‍ സമര്‍പ്പിക്കുന്നു.ഭൌതികമായ ഏതൊരു പദവിയാലുംസാമ്പത്തികമായ നേട്ടങ്ങളാ ലുംആത്യന്തികമായ ദുഃഖ നിവാരണം ഉണ്ടാകില്ല എന്നും പറയുന്നു.താന്‍ ഏതു വിധത്തിലുള്ള ശോകത്തില്‍ ആണ് അകപ്പെട്ടിരിക്കുന്നത് എന്ന് കൃഷ്ണനെ യുക്തി പരമായി ബോധ്യപ്പെടുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു .ഇവിടെ ശത്രു നാശം സംഭവിക്കാം പക്ഷെ അതൊന്നും തന്റെ ദുഃഖ നിവാരണത്തിനു കാരണം ആകുന്നില്ല .ശിഷ്യ ഭാവത്തില്‍ എത്തിയെങ്കിലും ഭഗവാന്‍ പരിപൂര്‍ണ സമാധാനം തനിക്കുനല്കുമാ റാകട്ടെ എന്ന് കരുതിയാണ് അര്‍ജുനന്‍ വീണ്ടും ന്യായീകരണം കൊണ്ട് വരുന്നത് --തുടര്‍ന്ന് സഞ്ജയന്റെ വാക്കുകള്‍ ആണ് ഇനി വരുന്നത്
 ·

ശ്രീമദ്‌ ഭാഗവതം --ഇരുപത്തി നാലാം ദിവസം








ശ്രീമദ്‌ ഭാഗവതം --ഇരുപത്തി നാലാം ദിവസം -
****************************************************************************
ശ്ലോകം --59
*****************
ആസ്പ്രുശ്യാനവ ലോക്യേയം ശേഷ ഭാര കരീധരാ 
വര്‍ഷേ വര്‍ഷേ ക്രമാജ്ജാതാ മംഗളം നാപി ദൃശ്യതേ
********************************************************************
ശ്ലോകം --60
***************
നത്വാ മപിസുതൈഃ സാകം കോ/പി പശ്യതി സാമ്പ്രതം 
ഉപേക്ഷിതാനുരാഗാ ന്ധൈര്‍ജ്ജര്‍ജ്ജരത്വേനസംസ്ഥിതാ
******************************************************************
അര്‍ത്ഥം---ഭൂമി വര്‍ഷം കൂടും തോറും തൊടാനും കാണാനും കൊള്ളരുതാത്തതായിതീരുന്നു --ആദിശേഷന് ഒരു ഭാരം മാത്രം - ഒരിടത്തും ഒരു മംഗളം കാണുന്നില്ല ഭാവതിയെയോ പുത്രന്മാരെയോ ആരും ഗൌനിക്കുന്നില്ല വിഷയാസക്തിയാല്‍ ഉള്‍ക്കാഴ്ച നശിച്ചു ജനങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടു ഭവതി വാര്‍ധക്യം പ്രാപിച്ചു 
ക്ലേശിക്കുകയാണ്
***************************************************************************
ശ്ലോകം --61
**************
വൃന്ദാവനസ്യ സംയോഗാത് പുനസ്ത്വം തരുണീ നവാ 
ധന്യം വൃന്ദാവനം തേന ഭക്തിര്‍ നൃത്യതിയത്ര ച
******************************************************************************
അര്‍ത്ഥം--വൃന്ദാവന ത്തിന്റെ മഹത്വം നിമിത്തം ഭവതിക്കു ഇവിടെ എത്തിയപ്പോള്‍ പൂര്‍വ സ്ഥിതി വീണ്ടു കിട്ടി പുണ്യമായ അവിടെ ഭക്തി എപ്പോളും വിളയാടുന്നു 
*******************************************************************************
വ്യാഖ്യാനം
***************
ഭൂമി വര്‍ഷം തോറും മലിനപ്പെട്ടു കൊണ്ടിരിക്കുന്നു --അതാണ്‌ കാണാനും തൊടാനും പറ്റാതായിരിക്കുന്നു എന്ന് നാരദര്‍ ഭക്തി എന്ന യുവതിയോട് പറഞ്ഞത് പിന്നെ പറയുന്നു ആദി ശേഷന് ഭാരമാണ് എന്ന് --ഇവിടെ ആദിശേഷന്‍ എന്ന് പറയുന്നത് അനന്തനെ ആല്ല ആദ്യമായി ശേഷിച്ചത് എന്തോ അത് -- എങ്ങും നിറഞ്ഞു നില്‍ക്കുകയാണ് ബ്രഹ്മം എങ്കില്‍ പിന്നെന്താണ് ശേഷിക്കുക? ആന്തരികമായും ബാഹ്യമായും? ഇവിടെ കണാദ മഹര്‍ഷിയുടെ അണുവാദം ശ്രദ്ധേയമാണ് --അദ്ദേഹം പറയുന്നു --ആത്മാവ് ബുദ്ധി സ്നേഹം എന്നിവയെല്ലാം അണുക്കളുടെ സംഘാതം ആണെന്ന് --അങ്ങിനെ നോക്കുമ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ആത്മാവും ഒരു വലിയ സംഘാതം ആണ് --അപ്പോള്‍ ശേഷിക്കുന്നത് ഒന്നേ ഒന്ന് മാത്രം 
ഇങ്ങിനെ സംഘാതം ആകുവാനുള്ള കാരണം-- അത് ശാസ്ത്രം മുഖേന പൂര്‍വ ഋഷികള്‍ പറഞ്ഞു തന്നിട്ടും ഉണ്ട് ആകര്‍ഷണ ശക്തി --അപ്പോള്‍ കണാദ മഹര്‍ഷിയുടെ സിദ്ധാന്ത പ്രകാരം ആദി ശേഷന്‍-- ആകര്‍ഷണം ആണ് ഇതേ അര്‍ഥം ഇന്ദ്രന്‍ എന്ന പദത്തിനും ഉണ്ട്-പരസ്പരം ആകര്ഷിച്ചാലെ എങ്ങും നിറഞ്ഞു നില്‍ക്കാന്‍ കഴിയൂ 
--വിരാട് പുരുഷ ശരീരത്തിലെ അരക്കെട്ടിന്റെ ഭാഗം ആയ ഭൂമി ആ 
ശരീരം ഒന്നായി നില കൊ ള്ളണം എങ്കില്‍ പരസ്പരം ആകര്‍ഷണ 
സ്വഭാവം പ്രകടിപ്പിച്ചേ പറ്റൂ ---ചിന്തിക്കുക


ഒരു സത്സംഗ ത്തില്‍ നിന്ന്





ഒരു സത്സംഗ ത്തില്‍ നിന്ന് ******
*****************************
വിനോദുകുമാര്‍ --സര്‍ കുറെ പോസ്റ്റ്‌ കള്‍ ഇടാറുണ്ടല്ലോ എനിക്ക് ചില വാദങ്ങള്‍ ഉണ്ട് സാറ് എങ്ങിനെ അതിനു മറുപടി പറയും എന്നറിയണം --ഇല്ലാത്ത ഒരു ദൈവത്തിന്റെ പേരില്‍ എന്തിനാണ് ഇത്രയധികം ഗ്രന്ഥങ്ങള്‍?

ഉത്തരം --ഇല്ലാത്ത ദൈവം --ശരി താങ്കള്‍ ഇല്ല എന്ന നിഗമനത്തില്‍ എത്തിയത് എങ്ങിനെയാണ്?
വിനോദ്--ഈശ്വരന്‍ ഉണ്ട് എന്ന് തെളിയിക്കാമോ?
ഉത്തരം --ഇല്ല എന്ന് തെളിയിച്ചാല്‍ ഉണ്ട് എന്ന് തെളിയിക്കാം 
വിനോദ്--എങ്ങിനെ?
ഉത്തരം --ഇല്ല എന്ന് താങ്കള്‍  എപ്രകാരം തെളിയിക്കുന്നുവോ അത് തന്നെയാണ് ഉണ്ട് എന്നുള്ളതിന് തെളിവ് 
വിനോദ് --ദൈവം ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് എങ്ങിനെയാണ് ദുരിതങ്ങള്‍ വരുന്നത്?
ഉത്തരം --കര്‍മ്മ ദോഷം കൊണ്ട് 
വിനോദ് ---കര്‍മ്മം ശരിയായാല്‍ നല്ലത് വരും ഉറപ്പ് പക്ഷെ ദൈവത്തിനും ഇതിനും തമ്മില്‍ എന്ത് ബന്ധം? കര്‍മ്മം നന്നായാല്‍ ഫലവും നന്നാവും അപ്പോള്‍ ദൈവത്തിനെ പ്രാര്‍ ത്ഥിക്കുന്നത് എന്തിനു ?

ഉത്തരം --ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം ഒരു വിദ്യാര്‍ഥി പ്രാര്‍ഥിച്ചു ഗണേശാ  എല്ലാം എളുപ്പമുള്ള ചോദ്യം ആണെങ്കില്‍ 100  തേങ്ങ ഉടച്ചോളാം--ചോദ്യ  പ്പേപ്പര്‍ കയ്യില്‍ കിട്ടി --എല്ലാം അറിയുന്നവ വിദ്യാര്‍ഥിക്ക് സന്തോഷമായി --കണക്കു ചോദ്യപ്പെപ്പേര്‍ ആയിരുന്നു --പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ ചിന്തിച്ചു --ഞാന്‍ പ്രാര്‍ത്ഥിച്ചത് ഇന്നല്ലേ? ചോദ്യ പ്പേ പ്പര്‍ എത്രയോ മുന്‍പ് തെയ്യാ റാക്കിയത് അല്ലെ? അതിനു എന്തിനാണ് ഗണപതിക്ക്‌ തേങ്ങ ഉടക്കുന്നത്? അതിന്റെ ആവശ്യം ഇല്ല --അയാള്‍ പരീക്ഷ മുഴുവനും എഴുതി നിരവധി റെഫ് പെപ്പെറുകളും ഉണ്ടായിരുന്നു --സന്തോഷത്തോടെ  പേപ്പര്‍ തുന്നിക്കെട്ടി കൊടുത്തു ആഹ്ലാദത്തോടെ പുറത്ത് വന്നു --കൂട്ടുകാര്‍ വട്ടം കൂടി ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു --തന്‍റെ കയ്യിര്‍ലുള്ള റഫ് പെപ്പെര്‍ വിദ്യാര്‍ഥി എടുത്തു അയാള്‍ ഞെട്ടി പ്പോയി --കാരണം ഒറിജിനല്‍ പേപ്പര്‍ കയ്യില്‍ ഇരിക്കുന്നു തുന്നിക്കെട്ടി കൊടുത്തത് റഫ്  പേപ്പര്‍ ആയിരുന്നു -- ഇപ്പോള്‍ എങ്ങിനെയുണ്ട്? ഗണപതിക്ക്‌ പ്രാര്‍ഥിച്ചതു പിന്നെ ചോദ്യ പ്പെപ്പേര്‍ കയ്യില്‍ കിട്ടിയപ്പോള്‍ കുരുത്തക്കേട് ചിന്തിച്ചു -- അപ്പോള്‍ കഴിവ് ഉണ്ടായിട്ടു കാര്യമില്ല എല്ലാം വകതിരിവോടെ ചെയ്തു തീര്‍ക്കണം എങ്കില്‍ ഈശ്വര കടാക്ഷം വേണം അതിനാണ് പ്രാര്‍ത്ഥിക്കുന്നത് 

2015, ഡിസംബർ 29, ചൊവ്വാഴ്ച

ചോദ്യവും ഉത്തരവും ---30/12/20 15





ചോദ്യവും  ഉത്തരവും --30/122015
*************************************
നിര്‍മ്മല --സര്‍,ഇന്നലെ ഒരു പ്രഭാഷണത്തില്‍ ഒരു വ്യക്തി പറഞ്ഞു അമ്പാടി യില്‍ കളിച്ചു നടന്നിരുന്ന വൃന്ദാവനത്തില്‍ ഗോപികമാരോടോത്ത് കളിച്ചിരുന്ന കൃഷ്ണന്‍ അല്ല ഗീത ഉപദേശിച്ച കൃഷ്ണന്‍ --എന്ന് --പിന്നെ വേറെ ഏതു കൃഷ്ണന്‍? ഈ ചോദ്യം അയാളോട് ചോദിച്ചു --അയാള്‍ എന്തൊക്കെയോ മറുപടി പറഞ്ഞു ഒന്നും മനസ്സിലായില്ല --എന്താണ് സര്‍ ഇങ്ങിനെ പറയുന്നത്?

ഉത്തരം 
*******
കൃഷ്ണന്‍റെ  കാര്യത്തില്‍  മാത്രമല്ല  നമ്മുടെ ജീവിതത്തിലും അങ്ങിനെ ആണല്ലോ --കൈയും കാലും കുടഞ്ഞു കളിക്കുന്ന ,കിടന്ന കിടപ്പില്‍ മലമൂത്രങ്ങള്‍  വിസര്‍ജ്ജിക്കുന്ന അമ്മയുടെ മുലപ്പാല്‍ കുടിച്ചു അമ്മയോട് ചേര്‍ന്ന് കിടന്നു ഉറങ്ങിയിരുന്ന കൃഷ്ണകുമാര്‍ അല്ല കളിപ്പാട്ടത്തിന് വേണ്ടി വാശിപിടിച്ചു കരഞ്ഞിരുന്ന കൃഷ്ണകുമാര്‍ -പഠിക്കുന്ന കാലത്ത് രക്ഷിതാക്കള്‍ പറഞ്ഞത് കേള്‍ക്കാതെ കളിയില്‍ മാത്രം താല്‍പ്പര്യം കാണി ച്ചിരുന്ന  കൃഷ്ണകുമാര്‍ കളിപ്പാട്ടത്തിന് വേണ്ടി വാശിപിടിച്ചിരുന്ന കൃഷ്ണകുമാര്‍ അല്ല --യൌവനത്തില്‍ വിവാഹം സ്വപ്നം കാണുകയും ഒക്കെ ചെയ്തിരുന്ന കൃഷ്ണകുമാര്‍ കളിച്ചു നടന്നിരുന്ന കൃഷ്ണകുമാര്‍ അല്ല --ഇപ്പോള്‍ ആധ്യാത്മിക കാര്യങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ ഒരു കാലത്ത് പെണ്‍കുട്ടികളെ പറ്റി ചിന്തിക്കുകയും വിവാഹം സ്വപ്നം കാണുകയും ചെയ്യുന്ന കൃഷ്ണകുമാര്‍ അല്ല --അതായത് ശൈശവം,ബാല്യം കൌമാരം യൌവനം വാര്‍ധക്യം ഈ ഘട്ടങ്ങളില്‍ ഒക്കെ നാം വേറെ വേറെ ആണ് --ഈ  അര്‍ത്ഥത്തി   ലേ ആ പ്രഭാഷകന്‍ പറഞ്ഞത് എടുക്കാവൂ --അത് വിശദീകരിക്കുന്നതില്‍ അയാള്‍ പരാജയപ്പെട്ടു എന്ന് മാത്രം 

കൃഷ്ണന്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയല്ല എന്നാണു അയാള്‍ പറഞ്ഞത് --അത് ശരിയാണോ?

ഉത്തരം 
*******
ഒരു ക്രൈം  നടന്നാല്‍ പ്രതിഭാഗം വക്കീല്‍ വാദിക്കുന്നത് പോലെ ആണ് ഇത് --കുറ്റം ചാര്‍ത്തപ്പെട്ട വ്യക്തി നിരപരാധി ആണ് എന്ന് തെളിയിക്കാന്‍ അയാള്‍ പാടുപെടുന്നു --അതെ സമയം മരിച്ച വ്യക്തി എങ്ങിനെ മരിച്ചു എന്ന് പറയാന്‍ അയാള്‍ക്ക്‌ ബാധ്യത ഇല്ല --കൃഷ്ണന്‍ ജീവിച്ചിരുന്നില്ല --ശരി തന്നെ പക്ഷെ ഗീത ആര് പറഞ്ഞു? പരീക്ഷിത്തിനെ രക്ഷിച്ചത്‌ ആര്? കുചേലന്റെ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തത് ആര്?കൌരവരുടെ അടുത്ത് ദൂതിന് പോയത് ആര്? ശിശുപാലനെയും ദന്ത വക്ത്രനെയും വധിച്ചത് ആര്? കംസനെ വധിച്ചത് ആര്?--ഈ സംഭവങ്ങള്‍ ഒക്കെ കെട്ടുകഥ ആണ് എന്ന് വ്യക്തമായ തെളിവുകള്‍ തരാതെ കൃഷ്ണന്‍ ജീവിച്ചിരുന്നില്ല എന്ന് പറയുമ്പോള്‍ അയാള്‍ പറയുന്നതിനെ മുഖവിലക്ക് എടുക്കേണ്ടതില്ല --മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം എന്താണ്? അല്ലെങ്കില്‍ അങ്ങിനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് വ്യക്തമായ തെളിവുകള്‍ തന്നു സ്ഥാപിക്കട്ടെ അല്ലാതെ വെറുതെ ഓരോന്ന് വിളിച്ചു പറയുന്നത് കാര്യമാക്കേണ്ട 

ഭഗവദ് ഗീതാ പഠനം -അന്‍പത്തി രണ്ടാം ദിവസം





ഗീതാ പഠനം ---അന്‍പത്തി രണ്ടാം ദിവസം -

*******************************************************************************
രണ്ടാം അധ്യായം --ശ്ലോകം --7 
*******************************************
കാര്‍പണ്യദോഷോ പ ഹത സ്വഭാവ:
പ്രുഛാമി ത്വാം ധര്‍മ്മ സമ്മൂഢ ചേതാ:
യഛേയ: സ്യാന്നി ശ്ചിതം ബ്രുഹി തന്മേ 
ശിഷ്യ സ് തേ /ഹം ശാധി മാം ത്വാം പ്രപന്നം

അര്‍ഥം ---കാര്‍പ്പ ണൃ ദോഷത്താല്‍ മറയ്ക്കപ്പെട്ട സ്വഭാവത്തോട് കൂടിയവനും ധര്‍മ്മ സം മൂഡ ചിത്തനും ആയ ഞാന്‍ അങ്ങയോടു ചോദിക്കുന്നു എന്താണോ എനിക്ക് ശ്രേയ്സ്കരമായിട്ടുളത് അത് എനിക്ക് പറഞ്ഞു തന്നാലും ഞാന്‍ ഇപ്പോള്‍ അങ്ങയുടെ ശിഷ്യനായി കഴിഞ്ഞിരിക്കുന്നു.അങ്ങയില്‍ പരിപൂര്‍ണ സമര്‍പ്പണം ചെയ്തിട്ടുള്ള എനിക്ക് ഉപദേശങ്ങള്‍ നല്‍കിയാലും
വിശദീകരണം 
*******************
തന്റെ ആദ്യത്തെ ചിന്താഗതിയില്‍ നിന്നും അര്‍ജുനന്‍ വളരെ അധികം പുറകോട്ടു പോയിരിക്കുന്നു. താന്‍ പറഞ്ഞതൊക്കെ കൃഷ്ണന്‍ ഒരു ശ്ലോകത്താല്‍ നിഷേധിച്ച സമയത്ത് ഒരു വീണ്ടു വിചാരത്തിനു തെയ്യാ റായ അര്‍ജ്ജുനനെ ആണ് നാം കാണുന്നത്.മൂഡത്വം തന്നെ ബാധിച്ചിട്ടുണ്ട് എന്ന് അര്‍ജ്ജുനനു ബോധ്യം ആയി പിന്നെ ചെയ്യുന്നത് ഭഗവാനില്‍ സര്‍വ്വം സമര്‍പ്പിക്കുകയാണ്.പരിപൂര്‍ണമായും ഒരു ശിഷ്യനായി അര്‍ജ്ജുനന്‍ മാറി .കൃഷ്ണന്‍ പറയുന്നത് എന്തും കേള്‍ക്കാന്‍ ഉള്ള മാനസികാവസ്ഥ അര്‍ജുനനില്‍ തെളിഞ്ഞു ഇവിടെ സ്വയം അര്‍ജുനന്‍ കാര്‍പ്പണൃ ദോഷത്തില്‍ അകപ്പെട്ടവാന്‍ എന്ന് സമ്മതിക്കുന്നു.നിസ്സാരവും,ഹീനവും ആണ് തന്റെ ചിന്ത എന്ന തിരിച്ചറിവ് അര്‍ജ്ജുനനു ഉണ്ടായിരിക്കുന്നു.
 ·

2015, ഡിസംബർ 28, തിങ്കളാഴ്‌ച

നാം അറിഞ്ഞിരിക്കേണ്ടവ




നാം അറിഞ്ഞിരിക്കേണ്ടവ 
***************************
വേദം ബ്രഹ്മകാണ്ഡം   ധര്‍മ്മ കാണ്ഡം എന്നും രണ്ടു  ഭാഗം ആണ് എന്ന് ജെമിനിമഹര്‍ഷി  പറയുന്നു --ധര്‍മ്മ  കാണ്ഡം  വീണ്ടും  രണ്ടായി  പിരിഞ്ഞു --1-





ഉപാസനാ കാണ്ഡം--2-യജ്ഞ വിധി രൂപമായ കര്‍മ്മ കാണ്ഡം -ബ്രഹ്മ കാണ്ഡം  എന്ന  പവിത്രമായ ആത്മീയാനുഭൂതിയുടെ  സ്വര്‍ഗ്ഗ കവാടം തുറന്നിടുകയാണ് യഥാര്‍ത്ഥ     വേദ പാഠത്തിന്റെ   ലക്ഷ്യം 

യജ്ഞം  ഇഷ്ട പ്പെടുന്ന വര്‍ക്ക്  യാഗം  ചെയ്തു  നേടാവുന്ന സ്വര്‍ഗ്ഗാ ദി സുഖങ്ങള്‍  ആണ്  താല്‍പ്പര്യം --eഇവിടെ  വേദ  പഠനത്തിന്‍റെ  ലക്ഷ്യം  മനസ്സിലായല്ലോ  --യജ്ഞം  ലക്ഷ്യമല്ല   ചിലരുടെ  താല്‍പ്പര്യം മാത്രമാണ് -ഭാരതീയ  സനാതന ധര്‍മ്മം  എടുക്കേണ്ടത് ബ്രഹ്മ  കാണ്ഡം  ആണ് 

വേദത്തിന്‍റെ  ആദ്യത്തെ  വ്യാഖ്യാനം  ആണ്  ബ്രാഹ്മണങ്ങള്‍ --യജ്ഞത്തിനു  വേണ്ടി  വിനിയോ ഗിക്കലാണ്  ബ്രാഹ്മണങ്ങളുടെ ലക്ഷ്യം -സനാതന ധര്‍മ്മ  ഗ്രന്ഥം  ആണെങ്കിലും  ബ്രാഹ്മണങ്ങള്‍ക്ക്  വലിയ  സ്ഥാനം  നാം കൊടുക്കുന്നില്ല --കാരണം  അവ യജ്ഞത്തിനു  വേണ്ടിയാണ് --ഉപനിഷത്തുക്കള്‍  ആണ്  നമുക്ക് മുഖ്യം - ആ  ഉപനിഷത്തുക്കളുടെ   സത്ത്  ആണ്  ഭഗവദ്  ഗീത   

വേദങ്ങള്‍  വൈദിക  സംസ്കൃതത്തില്‍  ഉള്ളതാണ് --ഇന്ന് ഉള്ളത് loലൌകിക സംസ്കൃത മാണ്--സത്യം  സാക്ഷാത് കരിച്ച വര്‍  ആണ് വേദ സൂക്തങ്ങള്‍ ഉച്ചരിച്ചത്  അതിനാല്‍ ആ  മഹര്‍ഷിമാരെ   മന്ത്ര  ദ്രഷ്ടാക്കള്‍   എന്ന്  പറയുന്നു 

വേദ ശബ്ദങ്ങളുടെ അര്‍ത്ഥം  യാസ്ക മുനിയുടെ  നിരുക്ത   കോശത്തെ ആസ്പദം  ആക്കിയാണ്  എടുക്കേണ്ടത് --അല്ലാതെ  സാധാരണ  സംസ്കൃതം -മലയാളം  നിഘണ്ടു  നോക്കിയല്ല

2015, ഡിസംബർ 27, ഞായറാഴ്‌ച

ഭഗവദ് ഗീതാ പഠനം -അന്‍പത്തി ഒന്നാം ദിവസം







ഗീതാ പഠനം ---അന്‍പത്തി ഒന്നാം ദിവസം --

*****************************************************************************
രണ്ടാം അധ്യായം --ശ്ലോകം --6
********************************************
ന ചൈതദ്വിദ്മ: കതരന്നോ ഗരീയോ 
യദ്വാ ജയേമ യദി വാ നോ ജയേയു:
യാനേവ ഹത്വാ ന ജിജീവി ഷാമ-
സ് തേ /വ സ്ഥിതാ:പ്രമുഖേ ധാര്‍ത്ത രാഷ്ട്രാ:




അര്‍ഥം ---ഞങ്ങള്‍ കൌരവരെ ജയിക്കുന്നതാണോ അതല്ല അവരാല്‍ ഞങ്ങള്‍ ജയിക്കപ്പെടുന്നതാണോ ഞങ്ങള്‍ക്ക് നല്ലത് എന്ന് നമുക്ക് അറിയുന്നില്ല.എന്തെന്നാല്‍ ആരെ ആണ്കൊ ന്നിട്ടു നാം ജീവിക്കുവാന്‍ ഇഷ്ടപ്പെടാത്തതു ആ ധാര്ത്ത രാഷ്ട്രര്‍ ആണ് മുന്നില്‍ യുധ്ധത്തിനായി വന്നു നില്‍ക്കുന്നത്
വിശദീകരണം 
*******************
യുദ്ധം ചെയ്യില്ലെന്ന് ഉറപ്പിച്ച അര്‍ജുനന്‍ ഇപ്പോള്‍ താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലേക്ക് എത്തി ചേര്‍ന്നതായി ഈ ശ്ലോകത്തിലൂടെ മനസ്സിലാക്കാം ഭഗവാന്റെ ആദ്യ വാണി സൃഷ്ടിച്ച പരിണാമം ആണ് ഇവിടെ കാണിക്കുന്നത്. ഇവിടെ ഒരു സമര്‍പ്പണ ഭാവം അര്‍ജ്ജുനനില്‍ വരുന്നു.തനിക്കു ഇപ്പോള്‍ ഒന്നും അറിയില്ല എന്നാ ഭാവം പ്രകടിപ്പിച്ചു കഴിഞ്ഞാല്‍ ബാക്കി എല്ലാം കൃഷ്ണന്‍ നോക്കിക്കൊള്ളും എന്നാ ഒരു ഭാവവും ഇതിലുണ്ട്.ഇവിടെ നമുക്ക് ഒരു സന്ദേശം തരുന്നുണ്ട്.മിഥ്യാ ധാരണ കൊണ്ട് ഓരോ ചിന്തകള്‍ അല്ലെങ്കില്‍ തത്വങ്ങള്‍ നാം മിനഞ്ഞെടുക്കും.അപ്പോള്‍ ഗുരു വചനങ്ങള്‍ നമുക്ക് അപ്രാപ്യമാകുന്നു.എന്നാല്‍ തനിക്കു ഒന്നും ആറിയില്ല എന്നാ ഭാവത്തോടെ ഗുരുവിനെ സമീപിച്ചാല്‍ യഥാര്‍ത്ഥ ചിന്തയിലേക്ക് നമുക്ക് എത്താം എന്നും ഇതില്‍ അന്തര്‍ ലീനമായ അര്‍ഥം ഉണ്ട് കൌരവരെ യുധ്ധത്ത്തില്‍ കൊന്നിട്ട് യുദ്ധം ജയിച്ചാല്‍ അര്‍ഹതപ്പെട്ട രാജ്യം കിട്ടും അല്ലെങ്കില്‍ അവരാല്‍ കൊല്ലപ്പെട്ടു വീര മൃത്യു വരിക്കാം ഇതില്‍ ഏതാണ് വേണ്ടത് എന്ന് എനിക്ക് അറിയില്ല ഈ അവസ്ഥയില്‍ ആണ് അര്‍ജുനന്‍ നില്‍ക്കുന്നത് അര്‍ജ്ജുനന്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഒരു വാക്ക് കൊണ്ട് കൃഷ്ണന്‍ നിഷേധിച്ചത് മൂലം ഇനി എന്താണ് താന്‍ ചെയ്യേണ്ടത് എന്ന് ചോദിച്ചു ശിഷ്യ ഭാവത്തിലേക്ക് അര്‍ജ്ജുനന്‍ എത്തുന്നതാണ് ഇനി നാം കാണാന്‍ പോകുന്നത്
·

ചോദ്യവും ഉത്തരവും --വസിഷ്ടനെ കുറിച്ച് --vk നാരായണന്‍റെ പോസ്റ്റിനെ കുറിച്ച്






ചോദ്യവും ഉത്തരവും 27/12/20 15 
**********************************
നിര്‍മ്മല --സര്‍ ഇന്നലെ വി കേ നാരായണന്‍ എന്നാ വ്യക്തി ഒരു പോസ്റ്റ്‌ ഇട്ടിരുന്നു --അത് ഇതാണ് --'"വാസിഷ്ടം എന്നാ ഗ്രന്ഥത്തില്‍ യാഗം,തപസ്സ്,ദാനം തീര്‍ഥാടനം ദേവാര്‍ച്ചന എന്നിവയെ തള്ളി പറഞ്ഞിരിക്കുന്നു ഇവ ചെയ്യുന്നവരെ മൃഗസമാനരായി കാലം കഴിക്കുന്നവര്‍ എന്ന് പരിഹസിചിട്ടുമിണ്ട് ---ഇത് ശരിയാണോ സര്‍? വസിഷ്ടന്‍ അങ്ങിനെ പറയുമോ?യാഗം തപസ്സ് ദാനം  ഇവ ചെയ്യണം എന്നല്ലേ പറയുക? ശരിക്കും ഗീതാ വിരുദ്ധം  അല്ലെ ഈ വചനങ്ങള്‍ ?

ഉത്തരം - ബ്രഹ്മാനന്ദ ശിവയോഗിയുടെ രണ്ടു വത്സല ശിഷ്യന്മാര്‍ ഉണ്ട് ഈ ഗ്രൂപ്പുകളില്‍ കിടന്നു കളിക്കുന്നു --അതില്‍ ഒരാളാണ് നാരായണന്‍ ജി --അങ്ങേര്‍ക്കു ശിവയോഗിയുടെ  ആശയങ്ങള്‍ പ്രചരിപ്പിക്കുക അതുവഴി ഹിന്ദുത്വത്തെ പരിഹസിക്കുക എന്നതാണ് ലക്ഷ്യം-വാസിഷ്ടം --ഏതു വസിഷ്ടന്‍ എഴുതി? ഏതു കാലത്ത്?ഗീതാ വിരുദ്ധം ആയ ഒന്ന് വസിഷ്ടന്‍ പറയില്ല -അങ്ങേരു ഒരു ശ്ലോകം കൊടുത്തത് കണ്ടു-ഏതു സന്ദര്‍ഭത്തില്‍? എപ്പോള്‍? ആരോട് പറഞ്ഞു? എന്നിവയൊക്കെ കണക്കില്‍ എടുക്കണം ആ ശ്ലോകത്തിന്‍റെ മുന്നിലും പിന്നിലും ഉള്ള കാര്യങ്ങള്‍ എന്ത്?--എന്നിട്ടും ഇത് തന്നെയാണ് അര്‍ത്ഥം വരുന്നതെങ്കില്‍ അത് ആധുനിക വസിഷ്ടന്മാര്‍ എഴുതിയതാണ് തീര്‍ച്ച --സപ്തര്‍ഷികളില്‍ ഒരാളും ദീര്‍ഘ കാലം തപസ്സും ചെയ്ത   വ്യക്തിയാണ് വസിഷ്ടന്‍ --അപ്പോള്‍ തപസ്സ്  ചെയ്യുന്നവരെ വസിഷ്ടന്‍ എങ്ങിനെ കളിയാക്കും?വ ശിഷ്ടന്റെ ശിഷ്യന്‍ ആണല്ലോ ശ്രീരാമന്‍? ആ രാമന്‍ ലക്ഷ്മണനോട് ക്രിയാമാര്‍ഗ്ഗോപദേശം കൊടുത്തത് രാമായണത്തില്‍ ഇല്ലേ? അങ്ങിനെ ആണെങ്കില്‍ ഗുരു പറഞ്ഞതിന് വിപരീതം രാമന്‍ ചെയ്തു എന്ന് ഇവര്‍ പറഞ്ഞേക്കാം പക്ഷെ സത്യം അതാണോ?ഏറ്റവും പ്രധാനപ്പെട്ടവര്‍ ആണല്ലോ സപ്തര്‍ഷികള്‍ --തപസ്സ് ഋഷികളുടെ ഭാവവും ആണ് മാത്രമല്ല രത്നാകരനോട് ഞങ്ങള്‍ വരുന്നത് വരെ തപസ്സ് ചെയ്യാന്‍ ഉപദേശിച്ചത് സപ്തര്‍ഷികള്‍ അല്ലെ? അതില്‍ പെട്ട ഒരാളല്ലേ വസിഷ്ടന്‍? അപ്പോള്‍ മൃഗസമാനമായ ഒരു കാര്യം എങ്ങിനെയാണ് വസിഷ്ടന്‍ ര്ത്നാകരനോട് ഉപദേശിക്കുക?മാത്രമല്ല രത്നാകരന്‍ വാല്മീകി മഹര്‍ഷി ആയതു തപസ്സ് മൂലം അല്ലെ? അപ്പോള്‍ ഈ വാദത്തിനു എന്ത് വില? --അപ്പോള്‍ വേറെ ആരോ ഹൈന്ദവീയതയെ  അപമാനിക്കാന്‍ വേണ്ടി വ്യാസന്റെ പേരില്‍ ശ്ലോകം ഉണ്ടാക്കി അതല്ലേ സത്യം? പക്ഷെ അതും തീരുമാനിക്കണം എങ്കില്‍ ആ ഗ്രന്ഥം മുഴുവന്‍ പഠിക്കണം എന്നിട്ട് മാത്രമേ വിലയിരുത്താവൂ ഏതായാലും നാരായണന്‍ ജി  പറഞ്ഞ ഒരു കാര്യവും  വസിഷ്ടന്‍ പറയില്ല --നൂറു ശതമാനം ഉറപ്പു --ഒരു നല്ല ഗുരുവിന്റെ കീഴില്‍ എങ്ങിനെയാണ് ഇതിഹാസ പുരാണങ്ങള്‍ വ്യാഖ്യാനിക്കേണ്ടത് എന്ന് പഠിക്കണം-- അല്ലാതെ കേട്ടത് വാക്യാ ര്‍ഥത്തില്‍ എടുത്താല്‍ ഇങ്ങിനെ ഒക്കെ പറയും --ഇത് പോലെ ഗീതയിലും ഉണ്ട് --പക്ഷെ അതിനര്‍ത്ഥം വേറെ ആണ് കര്‍മ്മയോഗത്തെക്കാള്‍ ശ്രേഷ്ഠം ജ്ഞാന യോഗം ആണെന്ന് ഭഗവാന്‍ പറയുന്നു അതെ സമയം കര്‍മ്മം ചെയ്യാന്‍ അര്‍ജ്ജുനനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു -ഇ തിനെ ഇവരൊക്കെ പരിഹസിചെക്കാം --പക്ഷെ ഇങ്ങിനെ എന്ത് കൊണ്ട് പറയുന്നു എന്ന് ചിന്തിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ഗീത എന്തെന്ന് അറിയാറാകൂ

2015, ഡിസംബർ 26, ശനിയാഴ്‌ച

ഈശാ വാസ്യോപനിഷത്ത് --മന്ത്രം --12








ഈ ശാവാസ്യോപ നിഷത്ത് --മന്ത്രം 12--പന്ത്രണ്ടാം ദിവസം -
************************************************************************************
അന്ധം തമഃപ്രവിശന്തിയെ/സംഭൂതി മുപാസ തേ
തതോ ഭൂയ ഇവ തെതമോ യ ഉ സംഭൂ ത്യാം രതഃ
****************************************************************************
അര്‍ത്ഥം--ആര് ഉല്‍പ്പത്തി ഇല്ലാത്ത പ്രകൃതിയെ സേവിക്കുന്നുവോ അവര്‍ കൂരിരുളിനെ പ്രാപിക്കുന്നു .ചിലര്‍ ആദ്യമായി ഉദ്ഭവിച്ച ബ്രഹ്മത്തില്‍ തല്‍പ്പരര്‍ ആണ്.അവര്‍ അതിനെക്കാളും കൂടുതല്‍ ആയുള്ള ഇരുട്ടില്‍ ചെന്ന് പെടുന്നു .
******************************************************************************************
വ്യാഖ്യാനം 
******************
സത്യത്തില്‍ വളരെ വിഷമം പിടിച്ച ഒന്നാണ് ഉപനിഷത്ത് ജനങ്ങള്‍ക്ക്‌ ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ മനസ്സിലാകുന്ന രീതിയില്‍ വ്യാഖ്യാനിക്കുക എന്നത് മേല്‍ പറഞ്ഞ ഭാഗം വായിക്കുന്ന ഒരു സാധാരണക്കാരന്‍ ഉപനിഷത്ത് നിരീശ്വര വാദമോ ക്ഷേത്ര ആരാധനാ വിരുദ്ധ മോ ഒക്കെ ആണ് എന്ന് ധരി ച്ചേക്കാം .ഇവിടെ പ്രകൃതിയെ സ്നേഹിക്കേണ്ട ബഹുമാനിക്കേണ്ട എന്നൊന്നും പറയുന്നില്ല ശരീരരൂപത്തില്‍ ഉള്ളതില്‍ സര്‍വ്വം സമര്‍പ്പിക്കരുത് എന്നാണു പറയുന്നത്.ശരീരം ത്രിഗുണാത്മികം ആണ്.എന്നാല്‍ ഭഗവാന്‍ കൃഷ്ണന്‍ രാമന്‍ എന്നിവരോ എന്ന് ചോദിച്ചേക്കാം അവര്‍ സത്വഗുണം മാത്രമുള്ള ശരീരത്തോട് കൂടിയവര്‍ അഥവാ മാതൃത്വം ഉള്ളവര്‍ ആണ്.അവരെ ഇവിടെ ഉദ്ദേശിക്കുന്നില്ല.അവര്‍ അവതാരങ്ങള്‍ ആണ് അവതാരങ്ങളില്‍ ഉള്ള സമര്‍പ്പണ ത്തെ അല്ല ഇവിടെ ദ്വെഷിക്കുന്നത്.പിന്നെ പറയുന്നത് ബ്രഹ്മത്തെ കുറിച്ചാണ്.എന്താണ് ബ്രഹ്മം എന്ന് അറിയാതെ  മിഥ്യയായ ജ്ഞാനം വെച്ച് അവിടെ സമര്‍പ്പിക്കുന്നവര്‍ അന്ധാകാരത്ത്തില്‍ ചെന്ന് ചാടുന്നു എന്ന് പറയുന്നു

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

ശ്രീമദ്‌ ഭാഗവതം --ഇരുപത്തി മൂന്നാം ദിവസം







ശ്രീമദ്‌ ഭാഗവതം --ഇരുപത്തി മൂന്നാം ദിവസം --മാഹാത്മ്യം --ശ്ലോകം 55--
***********************************************************************************
ജ്ഞാനേനാത്മനി പശ്യാമി സര്വ്വമേതത്തവാനഘേ
ന വിഷാദസ്ത്വയാ കാര്യോ ഹരിഃ ശം തേ കരിഷ്യതി 
**************************************************************************
അര്‍ത്ഥം---അനഘെ മഹാ പുണ്യവ തിയായ ഭവതിയുടെ ദുഖത്തിന് കാരണം ഞാന്‍ ജ്ഞാന ദൃഷ്ടി കൊണ്ട് എല്ലാം അറിയുന്നു-ദുഖിക്കാതിരിക്കൂ-ഹരി ഭവതിക്കു ശാന്തി നല്‍കും --നാരദര്‍ യുവതിയായ ഭക്തിയോടു പറഞ്ഞു
********************************************************************************
ശ്ലോകം--56--സൂത ഉവാച 
*******************************
ക്ഷണ മാത്രേണ തദ്ജ്ഞാത്വാ വാക്യമു ചേ മുനീശ്വരഃ
****************************************************************
അര്‍ത്ഥം--സൂതന്‍ ശൌനകാദി മുനികളോട് പറഞ്ഞു -- കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കിയ നാരദര്‍ അവളോട്‌ പറഞ്ഞു എന്ന് --
***************************************************************************
ശ്ലോകം ---57--നാരദ ഉവാച 
************************************
ശൃണുഷ്വാവഹിതാ ബാലെയുഗോ/യം ദാരുണഃകലിഃ
തേന ലുപ്തഃ സദാചാരോ യോഗ മാര്‍ഗ്ഗ സ്തപാഠസി ച
**************************************************************************
ശ്ലോകം --58
****************
ജനാ ആഘാസുരായന്തേ ശാഠൃദുഃഷ്കര്‍മ്മ കാരിണഃ
ഇഹ സന്തോവിഷീദന്തീ പ്രഹൃഷ്യന്തി ഹ്യ സാധവഃ
ധത്തേ ധൈര്യം തുയോ ധീമാന്‍ സധീരഃ പണ്ഡിതോ/ഥവാ
***********************************************************************
അര്‍ത്ഥം---ബാലേ ശ്രദ്ധയോടെ കേള്‍ക്കൂ ! ഇത് ഭയങ്കരമായ കലിയുഗം ആണ് -- അത് നിമിത്തം യോഗ മാര്‍ഗ്ഗവും സദാചാരവും നശിച്ചു --ജനങ്ങള്‍ ആഘാസുരനെ പോലെ ശഠന്മാരും ദുഷ് കര്‍മ്മ നിരതരും ആയി --സജ്ജനങ്ങള്‍ ദുഖിക്കുന്നു -കൊള്ളരുതാത്തവന്‍ സുഖിക്കുന്നു --ധൈര്യ ശാലി ആയവന്‍ ആരോ അവനാണ്
ബുദ്ധിമാനും പണ്ഡിതനും
********************************************************************************
വ്യാഖ്യാനം 
***************
നാരദര്‍ ഭക്തിയെ ആശ്വസിപ്പിക്കുന്നു --ഹരി എല്ലാറ്റിനും പരിഹാരം ഉണ്ടാക്കും എന്ന് പറഞ്ഞു അവളെ ഉത്സാഹ വ തിയാക്കാന്‍ ശ്രമിക്കുന്നു --ഇത് ഭയങ്കരമായ കലിയുഗം ആണ് -- ഇവിടെ യോഗവിദ്യയും സദാചാരവും നശിച്ചിരിക്കുന്നു -- എന്തിനും ഏതിനും എടുത്തു ചാടുന്ന വിവേക ശൂന്യനായ ധൈര്യം ഉള്ളവന്‍ എന്ന് മറ്റുള്ളവരാല്‍ പറയപ്പെടുന്നവന്‍ ആണ് ഇന്ന് ബുദ്ധിമാനും ജ്ഞാനിയും --യഥാര്‍ത്ഥ ജ്നാനിയെയോ ബുധിമാനെയോ ഈ കലിയുഗത്തില്‍ കാണാന്‍ ഇല്ല --ആചാരങ്ങള്‍ ഋഷി പ്രോക്തങ്ങള്‍ ആയതു പലതും ഉണ്ട് എന്നാല്‍ ദുരാചാരമാണ് എവിടെയും നടക്കുന്നത് --അതിനെ ന്യായീകരിക്കാന്‍ വേദ ഇതിഹാസങ്ങളെ കൂട്ട് പിടിക്കുകയും ചെയ്യുന്നു --നമ്മുടെ തത്വ ശാസ്ത്രങ്ങള്‍ കണ്ണാടി പോലെ ആണ്--ആര് നോക്കുന്നുവോ അവന്റെ മുഖം കണ്ണാടിയില്‍ തെളിയും --അത് പോലെ എന്ത് ദുരുദ്ദേശ ത്താല്‍ വേദാദികളെ സമീപിക്കുന്നുവോ അവരുടെ  താല്‍പ്പര്യത്തിന് അനുസരിച്ച് ഉത്തരവും കിട്ടുന്നു --ഇത് തന്നെ സത്യം എന്ന് മൂഡന്മാര്‍ വിശ്വസിക്കുന്നു --എങ്കിലും ബാലേ--നിന്നെ സാക്ഷാല്‍ ഹരിനാരായണന്‍ രക്ഷിക്കും --സമാധാനിക്കൂ ---നാരദര്‍ ഭക്തിയോടു പറഞ്ഞതിന്റെ ആന്തരികമായ പൊരുള്‍ ഇതാകുന്നു

ഭഗവദ് ഗീതാ പഠനം --അന്‍പതാം ദിവസം





ഗീതാ പഠനം ---അന്‍പതാം ദിവസം -

********************************************************************
രണ്ടാം അധ്യായം --ശ്ലോകം --5
********************************************
ഗുരുന ഹത്വാ ഹിമഹാനുഭാവാന്‍ 
ശ്രേയോ ഭോക്തും ഭൈക്ഷ്യ മപീഹ ലോകേ 
ഹത്വാര്‍ത്ഥ കാമാംസ്തു ഗുരു നിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിര പ്രദിഗ്ധാന്‍
അര്‍ത്ഥം  --മഹാനുഭാവന്‍ മാരായ ഗുരുക്കളെ കൊല്ലാതെ ഈ ലോകത്തില്‍ ഭിക്ഷാന്നത്തെ ഭുജിക്കുന്നതാണ് ശ്രേയ്സ്കരമായിട്ടുള്ള കാര്യം. ഗുരു ജനങ്ങളെ അര്‍ത്ഥ കാമന്മാരാണെങ്കിലും അവരെ വധിച്ചാല്‍ ഇവടെ നിണം അണിഞ്ഞ ഭോഗങ്ങളെ ഭുജിക്കാം
വിശദീകരണം 
*******************
ക്ഴ്ഞ്ഞ ശ്ലോകത്തില്‍ പൂജനീയരായ ഭീഷ്മ ദ്രോണാദികളെ എങ്ങിനെ എതിരിടും എന്ന് അര്‍ജുനന്‍ സംശയിച്ചു. ഇവിടെ പറയുന്നു.മഹാനുഭാവന്‍ മാരായ അവരെ വധിക്കാതെ ഭിക്ഷാടനം നടത്തുകയാണ് നല്ലത് എന്ന് പറയുന്നു.ഇതുവരെ ഉണ്ടായിരുന്ന വിഷാ ദത്തിന് കുറഞ്ഞു ഒരു ശമനം ഉണ്ടായിട്ടുണ്ടെങ്കിലും യുധ്ധത്ത്തിനു മാനസികമായി അര്‍ജുനന്‍ തെയ്യാര്‍ ആയിട്ടില്ല.മഹത്തായ അനുഭവത്തോടോത്തവര്‍ , മഹിമയോടെ അനുഭവിക്കപ്പെടെണ്ടാവര്‍ എന്നൊക്കെ മഹാനുഭാവന്മാര്‍ എന്നതിന് അര്‍ഥം പറയാം . യുദ്ധ രൂപമായ ധ്ര്‍മ്മാച്ചര ണത്തിനു ഗുരു ഹിംസ വേണം എന്നാകില്‍ അങ്ങിനെ ഉള്ള ഹിംസ ചെയ്തു കൊണ്ടുള്ള യുധ്ധത്തിനേക്കാള്‍ ശ്രേ യസ്ക്രരം ഭിക്ഷാടനം ആണ് എന്നാണു അര്‍ജ്ജുനന്‍ പറയുന്നത്, ഭൈക്ഷ്യം എന്നതിന് സാമാന്യമായി ഭിക്ഷാടനം എന്ന അര്‍ഥം എടുക്കാം --ഭിക്ഷാടനം സന്യാസിമാരുടെ ധര്‍മം ആകയാല്‍ ആ വാക്കിനു സന്യാസം എന്നും അര്‍ഥം എടുക്കാം

ആധ്യാത്മിക പഠനം --ഇരുപത്തി മൂന്നാം ദിവസം








ആധ്യാത്മിക പഠനം --ഇരുപത്തി മൂന്നാം ദിവസം -
************************************************************************************
ഇരുപത്തി നാല് ഗുരുക്കന്മാര്‍ --8--പെരുമ്പാമ്പ്‌
*****************************************************************
ഭക്ഷണത്തിനു വേണ്ടി സഞ്ചരിക്കില്ല --സഞ്ചരിക്കുന്ന വഴിയില്‍ കിട്ടുന്നത് ഭക്ഷിക്കും --ഇതില്‍ നിന്ന് നമുക്ക് കിട്ടുവാനുള്ളത് വേറെ ആരും കൊണ്ട് പോകില്ലെന്നും കിട്ടാനുള്ളത് കിട്ടേണ്ട സമയത്ത് കിട്ടും എന്നും മനസ്സിലാക്കി പിന്നെ കിട്ടുന്നതെന്തും ഗുണ ദോഷ ങ്ങള്‍ ചിന്തിക്കാതെ സ്വീകരിച്ചാല്‍ ആപത്തും സംഭവിക്കും --ഇത്രയും കാര്യം പെരുംബാമ്പില്‍ നിന്നും പഠിച്ചു --അതിനാല്‍ പെരുമ്പാമ്പും ഗുരുതന്നെ --ഇഇയിടെ ഒരു മുള്ളന്‍ പന്നിയെ തിന്ന പെരുമ്പാമ്പ്‌ ചത്ത വിവരം പത്രത്തില്‍ ഉണ്ടായിരുന്നത് ഓര്‍ക്കുമല്ലോ 
************************************************************************************
9--പാമ്പ് 
************
സ്വന്തമായി ഒരു മാളം ഇല്ല --കിട്ടുന്ന മാളത്തില്‍ വസിക്കും --ഇതിനെ തെറ്റായ സന്ദേശം ചില ഗ്രന്ഥങ്ങള്‍ തരുന്നു --സ്വന്തമായി ഒന്നും ഇല്ലാതെ മറ്റൊരാളെ ആശ്രയിച്ചു കഴിയ ണം എന്നാ ഒരു വിവരം ആണ് ചില ഗ്രന്ഥങ്ങള്‍ നല്‍കുന്നത് --അത് ധര്‍മ്മ വിരുദ്ധം ആണ് --പാമ്പില്‍ നിന്നും പഠിക്കേണ്ടത് -- ഒന്നും സ്വന്തമായി സ്വീകരിക്കരുത് --കിട്ടുന്ന സ്ഥലത്ത് വസിക്കുക --വലിയ മോഹങ്ങള്‍ കൊണ്ട് മണിമാളിക തീര്‍ക്കരുത്‌ --കാരണം ഉറക്കത്തിനു മണിമാളിക എന്നോ പീടിക തിണ്ണ്‍ എന്നോ ഇല്ല ഉറക്കം വരും ഉറങ്ങും അത് എവിടെ ആയാലും അതിനാല്‍ വലിയ സുഖ സൌകര്യങ്ങള്‍ ഉറങ്ങുന്നതിനായി ഒരുക്കെണ്ടാതില്ല എന്ന് പാമ്പില്‍ നിന്നും 
പഠിക്കുന്നു അതിനാല്‍ പാമ്പും ഗുരു തന്നെ

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ഒന്‍പതാം ദിവസം







ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ഒന്‍പതാം ദിവസം - 

**********************************************************************************************
*അധ്യായം --2 --ശ്ലോകം --4
***********************************************
കഥം ഭീഷ്മമഹം സംഖ്യേ ദ്രോണം ച മധു സൂദന
ഇഷുഭി:പ്രതി യോല്സ്യാമി പൂജാര്‍ ഹാ വരി സൂദന

അര്‍ഥം ----അല്ലയോ മധു സൂദന,ഭീഷ്മരേയും,ദ്രോണരേയും യുധ്ധത്തില്‍ ഞാന്‍ അമ്പുകളെ കൊണ്ട് എങ്ങിനെ തിരിച്ചു യുദ്ധം ചെയ്യും? അല്ലയോ ശത്രു സൂദന അവര്‍ രണ്ടു പേരും പൂജാര്‍ ഹരാണ്
വിശദീകരണം 
*******************
ഭഗവാന്‍റെ ഒരു വാക്ക് കൊണ്ട് തന്നെ അര്‍ജുനനില്‍ വന്ന മാറ്റം ഇവിടെ പ്രകടമാണ്.ഇതുവരെ സ്വ ജനങ്ങളുടെ കാര്യത്തില്‍ വിഷമിച്ച അര്‍ജുനന്‍ അത് ഭഗവാന്‍ നിഷേധിച്ചപ്പോള്‍ ഭീഷ്മരുടെയും ദ്രോണരുടെയും കാര്യമാണ് ഇപ്പോള്‍ പറയുന്നത് ഓരോന്നും ഭഗവാന്‍ തള്ളിക്കലയുമ്പോള്‍ തുടര്‍ച്ചയായി വരുന്ന സംശയങ്ങളാണ് ഇനി.ഭഗവാനെ ഉദ്ദേശിച്ചു രണ്ടു വാക്കുകള്‍ ഇവിടെ അര്‍ജുനന്‍ പറഞ്ഞു ഒന്ന് മധു സൂദന,രണ്ടു അരി സൂദനാ.-മധു എന്ന അസുരനെ നിഗ്രഹിച്ചവാന്‍ --മധു സൂദനന്‍ --ശത്രുക്കളെ വധിക്കുന്നവ്ന്‍ അരി സൂദനന്‍ .പിന്നെ എങ്ങിനെയാണ് തിരിച്ചു അസ്ത്രം അയക്കുന്നത് എന്ന് പറയുമ്പോള്‍ തന്നെ ആദ്യം ഞാനായിട്ട് അയക്കില്ലെന്നും തിരിച്ചു എങ്ങിനെ അയക്കും?എന്നും ആണ് അര്‍ജ്ജുനന്‍ പറയുന്നത് അതിനു കാരണം അവര്‍ പൂജാര്‍ഹര്‍ ആണ് എന്നുള്ളതുമാണ്.വാക്കാല്‍ പോലും അവരോടു എതിര്‍ക്കാന്‍ പാടില്ല അങ്ങിനെ ഇരിക്കെ അസ്ത്രം കൊണ്ട് എങ്ങിനെ എതിര്‍ക്കും? ഇതാണ് അര്‍ജ്ജുനന്റെ ഇപ്പോളത്തെ പ്രശ്നം

2015, ഡിസംബർ 23, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി എട്ടാം ദിവസം






ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി എട്ടാം ദിവസം



അദ്ധ്യായം--2----ശ്ലോകം --2 ,3




**************************************
കുതസ്ത്വാ കശ്മല മിദം വിഷമേ സമുപസ്ഥിതം 
അനാര്യ ജുഷ്ട മസ്വര്‍ഗ്യം അകീര്ത്തികര മര്ജ്ജുന
ശ്ലോകം --3 
***************
ക്ലൈബ്യം മാ സ്മ ഗമ പാര്‍ത്ഥ 
നൈതതത്വയ്യ്യുപപദ്യതേ 
ക്ഷുദ്രം ഹൃദയ ദൌര്‍ബല്യം 
ത്യ ക്തോത്തി ഷ്ഠ പരന്തപ

 അര്‍ത്ഥം  --അല്ലയോ അര്‍ജ്ജുന,,വളരെ ശ്രദ്ധയോടെ വര്‍ത്തിക്കേണ്ട ഒരു ഘട്ടത്തില്‍ ഇരിക്കുന്ന നിനക്ക് ശ്രേഷ്ടന്മാര്‍ക്ക് യോജിക്കാത്ത തും സ്വര്‍ഗ്ഗ ഹേതു അല്ലാത്തതും കീര്‍ത്തി നഷ്ടപ്പെടുന്നതും ആയ ഈ കശ്മല ഭാവം എവിടെ നിന്നാണ് വന്നത്?നീ ഒരു നപുംസകത്തിന്റെ ഭാവം പ്രാപിക്കരുത്‌. ഹേ പാര്‍ത്ഥ,നിനക്ക് ഇത് തീരെ യോജിക്കുന്നില്ല.അല്ലയോ പരന്തപ,വളര ക്ഷുദ്രമായ ഹൃദയ ദൌര്‍ബല്യത്തെ ഉപേക്ഷിച്ചു എഴുന്നേല്‍ക്കു
വിശദീകരണം 
*******************
ഭഗവദ് ഗീത ആരംഭിക്കുന്നത് രണ്ടാം അദ്ധ്യായത്തിലെ രണ്ടാം ശ്ലോകം മുതല്‍ക്കു ആണ്.ഇതല്ല എന്നൊരു വാദം ഉണ്ട് .എന്നാല്‍ കൂടുതല്‍ നമ്മള്‍ ആധികാരികമായി എടുക്കേണ്ട ഗുരുക്കന്മാര്‍ എല്ലാം ഇതിലൂടെ ആണ് ഗീത ആരംഭിക്കുന്നത് എന്നാണു. അപ്പോള്‍ ഇത് തന്നെ നമുക്ക് സ്വീകാര്യം .കാരണം ഭഗവാന്റെ വാണി രണ്ടാം അധ്യാത്ത്തിലെ രണ്ടാം ശ്ലോകം മുതല്‍ ആണ് തുടങ്ങുന്നത് .--ഇവിടെ നിനക്ക് യോജിക്കാത്ത എന്ന് പറഞ്ഞതിന് ശേഷം കശ്മലഭാവം എന്ന് പറഞ്ഞിരിക്കുന്നു.അപ്പോള്‍ ഈ ഭാവം നിന്റെ അല്ലെന്നും ഏതോ ഒരു കശ്മല ന്‍റെ ഭാവം ആണെന്നും വരുന്നു. ചുരുക്കി പറഞ്ഞാല്‍ വേറെ ഒരാളുടെ പ്രേരണ ആണ് ഇതിനു പിന്നില്‍ എന്ന ഒരു ധ്വനി ഉണ്ട് --ഇവിടെ കശ്മലന്‍ എന്ന് പ്രയോഗിച്ചത് --ആവശ്യം വരുമ്പോള്‍ ഔചിത്യം നോക്കാതെ പെരുമാറു ന്നവ്ന്‍ എന്ന അര്‍ത്ഥത്തില്‍ ആണ്.ശരിക്കും അര്‍ജുനന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറുന്ന വാക്കുകള്‍ ആണ് ഈ രണ്ടു ശ്ലോകങ്ങളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്‌ .ഗുരു സ്ഥാനത്ത്  നില്‍ക്കുന്ന ഭഗവാന്റെ മുന്നില്‍ നില്‍ക്കുന്ന അര്‍ജുനന്റെ ശിഷ്യഭാവത്തെ ഉണര്‍ത്താന്‍ ഉള്ള വചനങ്ങളാണ് ഈ രണ്ടു ശ്ലോകങ്ങള്‍ ഇതിനും ശേഷം ആണ് അര്‍ജുനന്‍ ശിഷ്യ ഭാവത്തിലേക്ക് എത്തുന്നത് .സ്വന്തം ധര്‍മ്മം നടത്തുന്നതില്‍ വിമുഖത കാണിച്ചു അത്യന്തം മമതാ ബന്ധം ആ വേശിക്കപ്പെട്ടു ക്ഷാത്രവീര്യം എല്ലാം നഷ്ടപ്പെട്ടു നിറ കണ്ണുകളോടെ നില്‍ക്കുമ്പോള്‍ ആണ് ഹേ അര്‍ജുന എവിടെ നിന്നാണ് ഈ കശ്മല ഭാവം വന്നത് എന്ന് ഭഗവാന്‍ ചോദിക്കുന്നത് യുദ്ധ രംഗത്ത് ആണ് അര്‍ജുനന്‍ ഉള്ളത് വളരെ ദുര്‍ഘടാവസ്ഥ ആണ് യുദ്ധ രംഗത്ത് ഉള്ളത്.അപ്പോളാണ് അര്‍ജുനന്റെ ഈ ഭാവമാറ്റം --തുടരും

2015, ഡിസംബർ 21, തിങ്കളാഴ്‌ച

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ഏഴാം ദിവസം









ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി എഴാം ദിവസം --

***************************************************************************************
രണ്ടാം അധ്യായം --ശ്ലോകം --1
*********************************************സഞ്ജയ ഉവാച 
തം ത ഥാ ക്രിപയാവിഷ്ടം 
അശ്രു പൂര്‍ണ്ണാ കുലെക്ഷ്ണം 
വിഷീദന്ത മിദംവാക്യം 
ഉവാച മധു സൂദന:

അര്‍ഥം --അപ്രകാരം കൃപയാല്‍ ആവേശി ക്കപ്പെട്ട,കണ്ണുനീര്‍ നിറഞ്ഞു കലങ്ങിയ വനായ വിഷാദിചിരിക്കുന്നവനായ അര്‍ജുനനോടു മധു സൂദനന്‍ ഇപ്രകാരം ഉള്ള വാക്യത്തെ പറഞ്ഞു
വിശദീകരണം 
*******************
ദിവ്യദൃഷ്ടി വ്യാസനാല്‍ ലഭിച്ച സഞ്ജയന്‍ ധൃതരാഷ്ട്ര്‍ക്ക് ആയിക്കൊണ്ട്‌ തുടരുന്നു.ഒരുപാട് കാര്യങ്ങള്‍ ന്യായീകരിച്ചു സംസാരിച്ചതിന് ശേഷം നിറഞ്ഞ കണ്ണുകളോടെ ഇരിക്കുന്ന അര്‍ജുനനോടു ഭഗവാന്‍ ഇപ്രകാരം പറഞ്ഞു എന്ന് പറഞ്ഞു പിന്നെ ഭഗവാന്‍ പറഞ്ഞ കാര്യം ആണ് പറയുന്നത് .ഇവിടെ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന ശ്രീകൃഷ്ണന്‍ അര്‍ജുനന്റെ അവസ്ഥയും അതിനുള്ള കാരണവും വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം ആണ് പ്രതികരിക്കുന്നത്. സാധാരണ ഗതിയില്‍ അര്‍ജുനനില്‍ നിന്ന് ഇത്തരം വചനങ്ങള്‍ ഉണ്ടാകില്ല. ധൃത രാഷ്ട്രരുടെ രഹസ്യമായ കത്ത് ആണ് ഈ ഭാവ മാറ്റത്തിന് കാരണം എന്ന് ഭഗവാന് അറിയാം. അതിനാല്‍ ഈ വിഷാദത്തെ നിര്‍മ്മാര്‍ജ്ജ്നം ചെയ്യുവാന്‍ കഴിയും എന്ന് ഭഗവാന് ഉറപ്പും ഉണ്ട് കാരണം ഇപ്പോള്‍ പറഞ്ഞത് അര്‍ജുനന്‍ ആണെങ്കിലും അതൊക്കെ ധൃതരാഷ്ട്ര രുടെ വാക്യങ്ങളും ചിന്തകളും ആണ് --ഇത് കൂടി നമ്മള്‍ കണക്കില്‍ എടുത്തില്ലെങ്കില്‍ അര്‍ജുനന്‍ എന്നാ കഥാ പാത്രത്തെ നമുക്ക് ശരിക്കും മനസ്സിലാക്കുവാന്‍ കഴിയില്ല.മഹാഭാരതത്തില്‍ ഉള്ള ഈ കാര്യം ഗീതയില്‍ ഇല്ലല്ലോ എന്ന് പലരും ചോദിച്ചേക്കാം ഗീത ഉദ്ഭാവിക്കാന്‍ ഉള്ള കാരണവും സാഹചര്യവും വ്യക്തമായി മനസ്സിലാക്കണം .വളരെ ഹൃദയഹാരി ആയ വാക്കുകള്‍ കേട്ടു ഒരു ദീര്ഘ്ഘമായ വിശദമായ ഒരു മനനത്തിനു അര്‍ജുനന്‍ തെയ്യാര്‍ ആയിട്ടില്ല.കഴിഞ്ഞ കാല സംഭവങ്ങള്‍ ഒന്ന് തിരിഞ്ഞു നോക്കാനും അര്‍ജുനന്‍ മുതിര്‍ന്നില്ല. അങ്ങിനെ ചെയ്തിരുന്നു വെങ്കില്‍ ഇത്തരം വാക്കുകള്‍ ആയിരിക്കില്ല അര്‍ജുനനില്‍ നിന്ന് വരിക അതിനാല്‍ തന്നെ ധൃത രാഷ്ടരുടെ ആ കത്തിന്‍റെ പ്രസക്തി മറന്നു കൊണ്ട് ഗീതയെ സമീപിക്കാനും കഴിയില്ല --ചിന്തിക്കുക

ആധ്യാത്മിക പഠനം --ഇരുപത്തി രണ്ടാം ദിവസം










**********************************************************************************

ഇരുപത്തി നാല് ഗുരുക്കന്മാര്‍--6--ബാലന്‍ 
*******************************************************
ഒരു കൊച്ചു കുട്ടിയെ സംബന്ധിചിടത്ത്ലം മാനം അഭിമാനം ദേഹാഭിമാനം എന്നിവയൊന്നും അറിയില്ല--അവന്‍ സത്യം തുറന്നു പറയും --നിഷ്കളങ്കം ആയിരിക്കും --ഒരു അനുഭവം പറയാം ഒരു എല്‍ പി സ്കൂളിന്റെ അടുത്തുള്ള കടയില്‍ ഇന്റര്‍വെല്‍ സമയത്ത് വലിയ തിരക്ക്--പലരും നാളെ തരാം എന്നും പറഞ്ഞു സാധനം വാങ്ങിക്കൊണ്ടു പോകുന്നു --ഞാന്‍ ചോദിച്ചു കടം വാങ്ങിയ കുട്ടികളെ അറിയുമോ? കടക്കാരന്‍ പറഞ്ഞു --ഇല്ല --അപ്പോള്‍ ഇനി അതിന്റെ ഒക്കെ പണമോ?-- അവര്‍ കൃത്യമായി ഇന്നലെ വാങ്ങിയതിന്റെ പണം കൊണ്ട് വന്നു തരും ഉറപ്പു --പിന്നെ ഒരു പഴം ചൊല്ലും --പിള്ളമനസ്സില്‍ കള്ളമില്ല --അപ്പോള്‍ കുട്ടിയെ പോലെ നിഷ്കളങ്കവും സത്യസന്ധനും ആയിരിക്കണം-- അതിനാല്‍ ബാലനും എന്റെ ഗുരുവാണ് --
7--ഭൂമി --




**********
എന്ത് തന്നെ സംഭവിച്ചാലും സ്വ പഥത്തില്‍ നിന്നും വ്യതിചലിക്കില്ല --ക്ഷമയുടെ പര്യായം --അപ്പോള്‍ ക്ഷമ എന്ത് എന്ന് ഭൂമിയില്‍ നിന്ന് പഠിച്ചതിനാല്‍ ഭൂമിയും എന്റെ ഗുരുവാകുന്നു 
********************************************************************************

2015, ഡിസംബർ 20, ഞായറാഴ്‌ച

ആദ്ധ്യാത്മിക പഠനം --ഇരുപത്തി ഒന്നാം ദിവസം







ആധ്യാത്മിക പഠനം ----ഇരുപത്തി ഒന്നാം ദിവസം --27/6/2015
***********************************************************************************
ഇരുപത്തി നാല് ഗുരുക്കന്മാര്‍ --4,വണ്ട്‌ 
*****************************************************
ഒരു പുഷ്പത്ത്തിലെ സാരത്തെ മാത്രം വണ്ട് സ്വീകരിക്കുന്നു --അത് പോലെ ഏതൊരു കഥകളിലെയും സാരത്തെ മാത്രം സ്വീകരിക്കുന്നവന്‍ ആകണം --എന്നാല്‍ താമര ഇതളില്‍ കിടന്നു ഉരു കൂട്ടി നശിക്കയും അരുത് -- കൂമ്പുന്ന പുഷ്പത്തിനുള്ളില്‍ പെട്ട് വണ്ട്‌ ചത്തു പോകുന്നു--അത് പോലെ വിഷയത്തില്‍ അകപ്പെട്ടു നശിച്ചു പോകരുത് ഇത്രയും വണ്ടില്‍ നിന്നും പഠിച്ചു അതിനാല്‍ വണ്ടും ഗുരുവാകുന്നു -

***********************************************************************************
5--കൊമ്പനാന 


*******************

**
ഇണയുടെ മണം പിടിച്ചു പോകുന്നു --പെണ്ണാന പോയ വഴിയെ--ഇത് മനസ്സിലാക്കി പെണ്ണാന പോയ വഴിയില്‍ വാരിക്കുഴി നിര്‍മ്മിക്കുന്നു -- പെണ്ണാനയുടെ മണം പിടിച്ചു പുറകെ പോകുന്ന കൊമ്പന്‍ വാരിക്കുഴിയില്‍ വീഴുന്നു --അതെ പോലെ സ്ത്രീയുടെ സൌന്ദര്യം ഭ്രമിച്ചു പുറകെ പോയാല്‍ അപകടം പറ്റും എന്ന് കൊമ്ബനില്‍ നിന്നും പഠിച്ചു അതിനാല്‍ കൊമ്പനാനയും ഗുരു വാകുന്നു

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ആറാം ദിവസം



ഗീതാ പഠനം --നാല്‍പ്പത്തി ആറാം ദിവസം -- 

******************************************************************************
തിരിഞ്ഞു നോട്ടം --ഭാഗം --5 
****************************************
ഒന്നാം അധ്യായത്തിന്റെ വിശദീകരണം സമാപിക്കുന്നു.ഇതില്‍ ഗീതയെ വളച്ചു ഒടിക്കുകയാണ് എന്ന അഭിപ്രായവും വന്നിട്ടുണ്ട് .എന്നാല്‍ എവിടെ? എങ്ങിനെ എന്ന് സൂചിപ്പിച്ചിട്ടില്ല. അതിനാല്‍ അതിനുള്ള വിശദീകരണം കൊടുക്കാന്‍ കഴിയില്ല.ഗീതാ വ്യാഖ്യാന സമയത്ത് മഹാഭാരത സന്ദര്‍ഭങ്ങള്‍ ഒര്ത്തിരിക്ക്ണം .അത് കോ ര്‍ത്തിണക്കിയ കാര്യം  ശ്രദ്ധിക്കണം . അനേകം വ്യാഖ്യാനങ്ങള്‍ ഗീതയ്ക്കു ഉണ്ട്. കുറച്ചു കൂടി ഉദാഹരണ സഹിതം ലളിതമാക്കുകയാണ് ചെയ്തിട്ടുള്ളത് .അപ്പോള്‍ അതിനു പാകത്തിലുള്ള ഭാഷ ആണ് പ്രയോഗിച്ചത് .ഞാന്‍ തന്നെ ആകിയ കൃഷ്ണന്‍ ഞാന്‍ തന്നെ ആകിയ അര്‍ജുനനോടു പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ തന്നെ ആയ വ്യാസന്‍ രേഖപ്പെടുത്തി എന്ന് പറഞ്ഞത് ആയിരിക്കണം ഗീതയില്‍ അങ്ങിനെ ഒന്ന് ഇല്ലെന്നും വളച്ചു ഒടികുന്നത് ആണ് എന്നും പറയാന്‍ കാരണം എന്ന് അനുമാനിക്കുന്നു.ഇങ്ങിനെ പറഞ്ഞത് ഭഗവാന്‍റെ മനസ്സ് അപ്പടി വ്യാസന് ഒപ്പി എടുക്കാന്‍ കഴിഞ്ഞു എന്ന് കാണിക്കാന്‍ ആണ്. മാത്രമല്ല വ്യാസന്‍ ഭഗവാന്റെ അവതാരം ആണല്ലോ --അപ്പോള്‍ ഇങ്ങിനെ എഴുതിയത് വ്യാസന്‍ സ്വന്തം എന്ന നിലയില്‍ ഒന്നും കൂട്ടി ച്ചേര്‍ത്തി യിട്ടില്ലെന്നും ഭഗവാന്റെ ഒരു നോട്ടത്തിന്റെയോ ഒരു വാക്കിന്‍റെയോ അര്‍ഥം അതെ പടി അറിഞ്ഞിട്ടാണ് എന്നും ബോധിപ്പിക്കാന്‍ ഉള്ള ഒരു പ്രയോഗം ആണ് അല്ലാതെ ഇതേ വാചകം ഗീതയില്‍ ഉണ്ട് എന്നല്ല. ഇവിടെ ലക്‌ഷ്യം ജനങ്ങള്‍ ക്ക് ഗീത പരിപൂര്‍ണമായും സംശയ രഹിതമായും മനസ്സിലാകുവാന്‍ തന്നാല്‍ ആകുന്നതു ചെയ്യക എന്നതാണ് ഞാന്‍ ചെയ്യുന്നത്. ഇവിടെ എവിടെ ആണ് വളക്കളും ഓടിക്കലും? ഒരു സംഗതി മറ്റൊരാള്‍ക്ക് മനസ്സില്കാന്‍ ഏതു വഴിയും സ്വീകരിക്കാം അത് ഒരു അധ്യാപകന്റെ മനോധര്‍മ്മം ആണ് --ചിന്തിക്കുക നാളെ മുതല്‍ രണ്ടാം അദ്ധ്യായം തുടങ്ങുന്നു --നമസ്കാരം