2015, ഡിസംബർ 6, ഞായറാഴ്‌ച

ആദി മാതാവിന്റെയും പിതാവിന്റെയും സൃഷ്ടി പ്രക്രിയ ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍





ആദിമാതാവിന്റെയും പിതാവിന്റെയും സൃഷ്ടി പ്രക്രിയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ 
************************************************************************
ഭൂമിയിലെ മനുഷ്യ വംശ വര്‍ധനവിന് വിഷ്ണുവിന്റെ പ്രേരണയാല്‍ ബ്രഹ്മാവ്‌ രണ്ടു ശരീരം സ്വീകരിച്ചു മനു ശതരൂപ  എന്നിങ്ങനെ --അവര്‍ മനുഷ്യവംശത്തിന്റെ ആദി പിതാവും മാതാവും ആയി --അവര്‍ സൃഷ്ടി നടത്തിയത് സനാതന ശാസ്ത്രം അടിസ്ഥാന പ്പെടുത്തിയാണ് --ഈ ലോകത്തിലെ ഏതു കാര്യവും ഉണ്ടാകുന്നത് പരാധീനതകള്‍ ഉള്ളവയായിട്ടാണ് --നാം ഉപയോഗിക്കുന്ന കാറ്-മൊബൈല്‍  ടി വി  എന്നിവ നോക്കുക ഇവയെല്ലാം ആദ്യം നിര്‍മ്മിച്ചപ്പോള്‍ നിരവധി പോരായ്മകള്‍ ഉണ്ടായിരുന്നു കാലക്രമത്തില്‍ ആ പോരായ്മകള്‍ നികത്തി വളരെ സൌകര്യ പ്രദമായ നിലയില്‍ ആയല്ലോ അതെ പോലെ സൃഷ്ടിയും ആദ്യം പോരായ്മകള്‍ നിറഞ്ഞ ജീവികളിലൂടെ ആയിരുന്നു കാലാന്തരത്തില്‍ ഓരോ പോരായ്മകളും നികത്തി ശക്തമായ മൃഗങ്ങള്‍ പക്ഷികള്‍ ജലജീവികള്‍ എന്നിവ ഉണ്ടായി അതിനല്‍ നിന്നും ബൌ ദ്ധിക പരമായ വളര്‍ച്ച നേടിയ മൃഗങ്ങളും പക്ഷികളും ഉണ്ടായി -പിന്നെയും പുരോഗമിച്ചു ഇന്നത്തെ മനുഷ്യരൂപം സൃഷ്ടിക്കപ്പെട്ടു --ഇത് കാലത്തിന്റെ സഹായത്താല്‍ സംഭവിച്ചതാണ് കാലം എപ്പോളും പരിണാമം കൊണ്ട് നടക്കുന്നതാണ് ആ കാലത്തിന്റെ സഹായത്താല്‍ മനു ശതരൂപ എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത മനുഷ്യര്‍ക്ക് വിശേഷ ബുദ്ധി നല്‍കിയതോടെ ഭൂമിയുടെ ആധിപത്യം അവരിലായി --മനു  ചക്രവര്‍ത്തിയാണ് എന്ന് കഥകളില്‍ കാണാം അതിന്റെ അര്‍ത്ഥം വേറെ ആണ് അതായത് ഭൂമിയുടെ സകല കാര്യങ്ങളും വിധിക്കാന്‍ ഈശ്വരനാല്‍ നിയോഗിക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തില്‍ ആണ് അല്ലാതെ ചെങ്കോലും കിരീടവും വെച്ച രാജാവായിട്ടല്ല കാരണം ജനങ്ങള്‍ ഇല്ലെങ്കില്‍ പിന്നെന്തു ചക്രവര്‍ത്തി?അപ്പോള്‍ തികച്ചും ശാസ്ത്രം അനുസരിച്ച് ആണ് ഒരു ജീവാത്മാവിനെ മനുഷ്യാത്മാവായി വളര്‍ത്തി ബുദ്ധിയും വിവേക ശക്തിയും ഉള്ള ഒരു സൃഷ്ടിയാക്കിയത് --തികച്ചും ധാര്‍മ്മികവും ശാസ്ത്രീയവും ആയ പ്രവൃത്തി -ഇതിനു എതിരായുള്ള സങ്കല്‍പ്പങ്ങള്‍ എല്ലാം വെറും കഥകള്‍ --നമ്മുടെ സൃഷ്ടി പ്രക്രിയ ശാസ്ത്രം അംഗീകരിച്ചതാണ് പില്‍ക്കാലത്ത് ഡാര്‍വിന്‍ പരിണാമ സിദ്ധാന്തം കൊണ്ടുവന്നുവല്ലോ --ഇത് നേരത്തെ ഉള്ളതും ഭാരതീയ വിശ്വാസപ്രകാരം ഇതിലൂടെ സൃഷ്ടി നടന്നിട്ടുള്ളതും ആണല്ലോ --നമ്മുടെ ജീവിതത്തിലും ശൈശവ ദിശയില്‍ ഉള്ള വ്യക്തി തന്നെയല്ലേ കൌമാരത്തിലെക്കും യൌവനത്തിലെക്കും എത്തി കാര്യപ്രാപ്തി നേടി വ്യവഹാരം ചെയ്തു വാര്‍ധക്യത്തില്‍ എത്തുന്നത്? അപ്പോള്‍ പരിണാമ സിധ്ധാന്തത്തെ എങ്ങിനെ എതിര്‍ക്കാന്‍ കഴിയും അത് ഒരു പ്രകൃതി നിയമം അല്ലെ? ചിന്തിക്കുക 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ