ഈ ശാ വാസ്യോപ നിഷത്ത് -എഴാം ദിവസം -=മന്ത്രം -7
***************************************************************************************
യസ്മിന്‍ സര്‍വ്വാണി ഭൂതാനി ആത്മൈവാ ഭൂത് വിജാനത:
തത്ര കോ മോഹ: ക:ശോക:ഏകത്വമനപ ശ്യത:
******************************************************************************************
യസ്മിന്‍ വിജാനത:സര്‍വ്വാണി ഭൂതാനി ആത്മാ ഏവ അഭൂത് ===ഏതൊരു ഘട്ടത്തില്‍ തത്വം അറിയുന്ന ജ്ഞാനിക്കു സകല ഭൂതങ്ങളും ആത്മാവ് തന്നെ യായി ഭവിച്ചിരിക്കുന്നു.,,തത്ര ഏകത്വം അനുപശ്യത:ക:മോഹ:ക: ശോക:===അവിടെ ഏകത്വത്തെ സാക്ഷാത്കരിച്ച അവനു എന്ത് ബോധ ശൂന്യത ആണ് ഉള്ളത്?എന്ത് ദുഖം ആണ് ഉണ്ടാകുന്നത്?
************************************************************************************
വ്യാഖ്യാനം
*****************
സര്‍വ ഭൂതങ്ങളിലും കുടി കൊള്ളുന്നത് ആ പരമാത്മാവ് തന്നെ എന്ന് ജ്ഞാനം ഉറച്ചവന് എവിടെ ആണ് ദുഖം?അവനില്‍ ബോധം ഇല്ലായ്മ എവിടെ യാണ്?--അപ്പോള്‍ യഥാര്‍ത്ഥ ബോധം എന്ന് പറയുന്നത് സര്‍വം ആ ഒന്ന് തന്നെ എന്നുള്ളതാണ് അത് ഉറച്ചാല്‍ പിന്നെ ശോകം മോഹം എന്നിവയ്ക്ക് ഒരര്‍ത്ഥവും ഇല്ലാതാകും.അവനില്‍ ദുഖമോ ഭേദമോ കാണുകയില്ല
ശ്രീമത് ഭഗവത് ഗീത ആറാമദ്ധ്യായത്തില്‍ 30,31 ശ്ലോകങ്ങള്‍ ഇതേ ആശയം തന്നെയല്ലേ ഉള്‍ക്കൊള്ളുന്നത്?
മറുപടിഇല്ലാതാക്കൂ