2015, ഡിസംബർ 8, ചൊവ്വാഴ്ച

ശ്രീ മദ് ഭാഗവതം --മാഹാത്മ്യം --പതിനെട്ടാം ദിവസം






ശ്രീ മദ് ഭാഗവതം --മാഹാത്മ്യം --പതിനെട്ടാം ദിവസം --
*************************************************************************************
ശ്ലോകം -42
**************
ബാലോവാച

********************--ആ യുവതി പറഞ്ഞു 
ഭോ ഭോഃ സാധോക്ഷണം തിഷ്ഠ മച്ചിന്താമ്പി നാശയ
ദര്‍ശനം തവ ലോകസ്യ സര്‍വതാപ ഹരം പരം 
******************************************************************
അര്‍ത്ഥം--സാധോ ക്ഷണ നേരം നില്‍ക്കുക എന്റെ ചിന്ത നശിപ്പിക്കൂ അങ്ങയുടെ ദര്‍ശനം ലോകത്തിനു എല്ലാ പ്രകാരത്തിലും പാപ 
നാശകമാണ്*********
******************************************************************************
ശ്ലോകം --43
**************
ബഹുധാ തവ വാക്യേന ദുഃഖ ശാന്തിര്‍ ഭവിഷ്യതി
യദാ ഭാഗ്യം ഭവേദ് ഭൂരി ഭവതോ ദര്‍ശനം തദാ
******************************************************************************
അര്‍ത്ഥം---പല തരത്തിലും അങ്ങയുടെ വാക്യം കൊണ്ട് ദുഖത്തിന് 
ശാന്തി ഉണ്ടാകും ഭാഗ്യം കൊണ്ട് മാത്രമേ അങ്ങയെ കാണാന്‍ സാധിക്കൂ
*****************************************************************************
ശ്ലോകം --44
**************
നാരദ ഉവാച 
****************** 
കാസിത്വം കാവി മൌ ഛെ മാനാര്യഃ കാഃപദ്മ ലോചനാഃ
വദ ദേവീ സവിസ്തരം സ്വസ്യ ദുഖസ്യ കാരണം 
******************************************************************
അര്‍ത്ഥം--നാരദര്‍ ചോദിച്ചു --നീ ആരാണ്? ഈ കിടക്കുന്നവരും മറ്റു
സ്ത്രീകളും ആരൊക്കെയാണ്? ദുഖത്തിനുള്ള കാരണം എന്തെന്ന്
വിസ്ത്രരിച്ചു പറയൂ
***************************************************************************
വ്യാഖ്യാനം 
***************കലിയുഗത്തിലെ അധര്‍മ്മങ്ങള്‍ കണ്ടു മനസ്സ് മടുത്തു കുറച്ചു സമാധാനത്തിനു വേണ്ടിയാണ് ഭഗവാന്റെ വിഹാര രംഗം ആയിരുന്ന കാളിന്ദീ തടത്തില്‍ നാരദര്‍ എത്തിയത് --അവിടെ വെച്ചാണ് യുവതിയെയും രണ്ടു വൃദ്ധ രേയും അവരെ പരിചരിക്കുന്ന സ്ത്രീകളെയും കണ്ടത് അപ്പോള്‍ ആ യുവതി പറഞ്ഞു --അങ്ങയുടെ സാമീപ്യം സമാധാനം തരുന്നു --അങ്ങയുടെ വാക്കുകള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് ആശ്വാസം ആകും - വളരെ ശരിയായ ഒരു മനശ്ശാസ്ത്രം ആണിത് - മമുക്ക് എന്തെങ്കിലും ദുഖം ഉണ്ടായാല്‍ വേണ്ടപ്പെട്ടവരുടെയോ ശ്രേഷ്ടന്മാരുടെയോ സാമീപ്യം സന്തോഷം പകരുമല്ലോ ഇനി ഇവര്‍ ആരെന്നു അറിയുമ്പോള്‍ ആണ് അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട ബന്ധു നാരദര്‍ തന്നെ ആണെന്ന് നമുക്ക് ബോധ്യപ്പെടുക
Tuvvur Krishna Kumar CP's photo.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ