ഭാരതീയ സനാതന ധര്‍മങ്ങളും സംഗീതനൃത്താദികലകളും നമ്മുടെ ജീവിതത്തില്‍...
2015, ഡിസംബർ 15, ചൊവ്വാഴ്ച
ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി ഒന്നാം ദിവസം
ഗീതാ പഠനം --നാല്‍പ്പത്തി ഒന്നാം ദിവസം --
***************************************************************************
അര്‍ജുന വിഷാദ യോഗം -ശ്ലോകം --4 6
*******************************************************
യദി മാമ പ്രതീകാര-
മശശ്ത്രം ശസ്ത്രപാണയ:
ധാര്‍ ത്ത രാഷ്ട്രാ:രണേ ഹന്യു-
സ്തന്‍ മേ ക്ഷേമ തരം ഭവേദ്
അര്‍ഥം --ആയുധം എടുക്കാത്ത്തവന്‍ ആയ,പ്രതികാരം ചെയ്യാത്തവന്‍ ആയ എന്നെ ആയുധം എന്തിയ ധൃത രാഷ്ട്ര പുത്രന്മാര്‍ യുധ്ധത്ത്തില്‍ വധിക്കുന്നുവെങ്കില്‍ അത് എന്റെ ക്ഷേമത്തിനായി ഭവിക്കും .
ശ്ലോകം --4 7
****************
ഏവ മുക്ത്വാര്‍ജുന:സംഖ്യേ
ര ഥോപസ്ഥ ഉപാ വിശത്
വിസൃജ്യ സശരം ചാപം
ശോക സംവി ഗ്ന മാനസ
അര്‍ഥം ---സഞ്ജയന്‍ തുടര്‍ന്ന് പറഞ്ഞു ശോകത്താല്‍ കലങ്ങി മറിഞ്ഞ മനസ്സോടു കൂടിയവനായ അര്‍ജുനന്‍ ഇപ്രകാരം പറഞ്ഞതിന് ശേഷം അമ്പും വില്ലും താഴെ വെച്ച് രഥത്തില്‍ ഇരുന്നു .
വിശദീകരണം --
*******************
കുലക്ഷയത്തെ കുറിച്ചും അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ചും വിശദമായി ധര്‍മ്മ ശാസ്ത്രങ്ങളെ അധികരിച്ച് കൃഷ്ണനോട് പറഞ്ഞ ശേഷം ആയുധം എടുക്കാത്ത എന്നെ ആയുധ ധാരികളായ ധൃത രാഷ്ട്ര പുത്രന്മാര്‍ വധിക്കുക യാണെങ്കില്‍ അത് തന്റെ ക്ഷേമത്തിനായി ഭവിക്കും എന്ന് പറഞ്ഞു കൊണ്ട് മമതാ ബന്ധത്താല്‍ ശോകനായി ആയുധം താഴെ വെച്ച് അര്‍ജുനന്‍ രഥത്തില്‍ ഇരുന്നു.ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ബന്ധു ഹത്യക്ക് താന്‍ ഒരുങ്ങിയല്ലോ കഷ്ടം എന്ന് പറഞ്ഞു നിരാശനാകിയ അര്‍ജുനന്റെ മനസ്സില്‍ വലിയ പശ്ചാത്താപം ഉടലെടുത്തു .താന്‍ യുദ്ധം ചെയ്യില്ലെന്ന് ഉറപ്പിച്ചു.തന്റെ ക്ഷത്രിയ സ്വാഭാ വത്ത്തിന്റെ പ്രതീകങ്ങള്‍ ആയ അമ്പും വില്ലും താഴെ വെച്ചു:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ