ഒരു സത്സംഗ ത്തില്‍ നിന്ന് ******
*****************************
വിനോദുകുമാര്‍ --സര്‍ കുറെ പോസ്റ്റ് കള്‍ ഇടാറുണ്ടല്ലോ എനിക്ക് ചില വാദങ്ങള്‍ ഉണ്ട് സാറ് എങ്ങിനെ അതിനു മറുപടി പറയും എന്നറിയണം --ഇല്ലാത്ത ഒരു ദൈവത്തിന്റെ പേരില്‍ എന്തിനാണ് ഇത്രയധികം ഗ്രന്ഥങ്ങള്‍?
ഉത്തരം --ഇല്ലാത്ത ദൈവം --ശരി താങ്കള്‍ ഇല്ല എന്ന നിഗമനത്തില്‍ എത്തിയത് എങ്ങിനെയാണ്?
വിനോദ്--ഈശ്വരന്‍ ഉണ്ട് എന്ന് തെളിയിക്കാമോ?
ഉത്തരം --ഇല്ല എന്ന് തെളിയിച്ചാല്‍ ഉണ്ട് എന്ന് തെളിയിക്കാം
വിനോദ്--എങ്ങിനെ?
ഉത്തരം --ഇല്ല എന്ന് താങ്കള്‍ എപ്രകാരം തെളിയിക്കുന്നുവോ അത് തന്നെയാണ് ഉണ്ട് എന്നുള്ളതിന് തെളിവ്
വിനോദ് --ദൈവം ഉണ്ടെങ്കില്‍ ജനങ്ങള്‍ക്ക് എങ്ങിനെയാണ് ദുരിതങ്ങള്‍ വരുന്നത്?
ഉത്തരം --കര്‍മ്മ ദോഷം കൊണ്ട്
വിനോദ് ---കര്‍മ്മം ശരിയായാല്‍ നല്ലത് വരും ഉറപ്പ് പക്ഷെ ദൈവത്തിനും ഇതിനും തമ്മില്‍ എന്ത് ബന്ധം? കര്‍മ്മം നന്നായാല്‍ ഫലവും നന്നാവും അപ്പോള്‍ ദൈവത്തിനെ പ്രാര്‍ ത്ഥിക്കുന്നത് എന്തിനു ?
ഉത്തരം --ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം ഒരു വിദ്യാര്‍ഥി പ്രാര്‍ഥിച്ചു ഗണേശാ എല്ലാം എളുപ്പമുള്ള ചോദ്യം ആണെങ്കില്‍ 100 തേങ്ങ ഉടച്ചോളാം--ചോദ്യ പ്പേപ്പര്‍ കയ്യില്‍ കിട്ടി --എല്ലാം അറിയുന്നവ വിദ്യാര്‍ഥിക്ക് സന്തോഷമായി --കണക്കു ചോദ്യപ്പെപ്പേര്‍ ആയിരുന്നു --പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ ചിന്തിച്ചു --ഞാന്‍ പ്രാര്‍ത്ഥിച്ചത് ഇന്നല്ലേ? ചോദ്യ പ്പേ പ്പര്‍ എത്രയോ മുന്‍പ് തെയ്യാ റാക്കിയത് അല്ലെ? അതിനു എന്തിനാണ് ഗണപതിക്ക് തേങ്ങ ഉടക്കുന്നത്? അതിന്റെ ആവശ്യം ഇല്ല --അയാള്‍ പരീക്ഷ മുഴുവനും എഴുതി നിരവധി റെഫ് പെപ്പെറുകളും ഉണ്ടായിരുന്നു --സന്തോഷത്തോടെ പേപ്പര്‍ തുന്നിക്കെട്ടി കൊടുത്തു ആഹ്ലാദത്തോടെ പുറത്ത് വന്നു --കൂട്ടുകാര്‍ വട്ടം കൂടി ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചു --തന്‍റെ കയ്യിര്‍ലുള്ള റഫ് പെപ്പെര്‍ വിദ്യാര്‍ഥി എടുത്തു അയാള്‍ ഞെട്ടി പ്പോയി --കാരണം ഒറിജിനല്‍ പേപ്പര്‍ കയ്യില്‍ ഇരിക്കുന്നു തുന്നിക്കെട്ടി കൊടുത്തത് റഫ് പേപ്പര്‍ ആയിരുന്നു -- ഇപ്പോള്‍ എങ്ങിനെയുണ്ട്? ഗണപതിക്ക് പ്രാര്‍ഥിച്ചതു പിന്നെ ചോദ്യ പ്പെപ്പേര്‍ കയ്യില്‍ കിട്ടിയപ്പോള്‍ കുരുത്തക്കേട് ചിന്തിച്ചു -- അപ്പോള്‍ കഴിവ് ഉണ്ടായിട്ടു കാര്യമില്ല എല്ലാം വകതിരിവോടെ ചെയ്തു തീര്‍ക്കണം എങ്കില്‍ ഈശ്വര കടാക്ഷം വേണം അതിനാണ് പ്രാര്‍ത്ഥിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ