2015, ഡിസംബർ 2, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം --മുപ്പത്തി നാലാം ദിവസം






ഗീതാ പഠനം --മുപ്പത്തി നാലാം  ദിവസം --

***************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം --3 7 
******************************************************* 
തസ്മാന്നാര്‍ ഹാ വയം ഹന്തും 
ധാര്‍ ത്തരാഷ്ട്രാന്‍ സ്വ ബാന്ധവാന്‍
സ്വജനം ഹി ഹത്വാ 
സുഖിന: ശ്യാമ മാധവ

അര്‍ഥം --അതുകൊണ്ട് സ്വന്തം ബന്ധുക്കള്‍ ആയ ധാര്‍ത്തരാഷ്ട്രര്‍മാരെ വധിക്കുന്നതിന്  നമ്മള്‍ അര്‍ഹരല്ല .എന്ത് കൊണ്ടെന്നാല്‍ അല്ലയോ മാധവാ,സ്വജനത്തെ കൊന്നിട്ട് എങ്ങിനെ ആണ് സുഖം ഉള്ളവര്‍ ആയി ഭവിക്കുക?
വിശദീകരണം 
******************
ഇവിടെ ആണ് ഏറ്റവും തെറ്റി ധ്ധരിക്കപ്പെട്ട ഭാഗം. അര്‍ജുനന്‍ പറയുന്നത് ഒക്കെ ശരിയാണ് എന്നും ഭഗവന്‍ ഇങ്ങിനെ യുള്ള ഒരു വ്യക്തിയെ ഹിമ്സക്ക് പ്രേരിപ്പിക്കയാണ് എന്നൊക്കെ ഉള്ള മറ്റുള്ളവരുടെ ആക്ഷേപത്തിന് പാത്രീ ഭൂതമാകുകയാണ് ഈ ഭാഗത്തോടെ .അര്‍ജുനന്‍ വലിയ തത്വ ജ്ഞാനിയെ പോലെ സംസാരിക്കുന്നത് തുടരുകയാണ് .ഇവിടെ യാതൊരു കാരണവും കൂടാതെ നിങ്ങള്‍ അങ്ങോട്ട്‌ പോകുകയല്ലല്ലോ കുറെ ദ്രോഹങ്ങള്‍ കൌരവര്‍ ചെയ്തു. യുദ്ധം ഒഴിവാക്കുവാന്‍ ആയി ഭഗവാന്‍ ദൂതിനും പോയി .എല്ലാം ചിന്തിച്ചു ധാര്‍മ്മികമായ ഒരു വഴി എന്ന നിലയിലാണ് യുദ്ധം പ്രഖ്യാപിച്ചത് അതും കൌരവരുടെ കൂടി പരി പൂര്‍ണ സമ്മതത്തോടെ --ഇതാണ് മറുപടി എങ്കില്‍ അതിനും അര്‍ജുനന്‍ തുടര്‍ന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുന്നു.ഭഗവദ് ഗീത എന്തെന്നും അഹിംസ,ഹിംസ എന്നിവ എന്തെന്നും അറിയാത്ത അജ്ഞാനികള്‍ തുടര്‍ന്ന് അര്‍ജുനന്‍ പറയുന്ന കാര്യങ്ങള്‍ കൂടി കേള്‍ക്കുമ്പോള്‍ കൃഷ്ണന്‍ ഹിമ്സക്ക് പ്രേരിപ്പിക്കയാണ് ഉണ്ടായത് എന്ന് അന്ധമായി വിശ്വസിക്കുന്നു.പല സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയും മറ്റുള്ളവര്‍ ഈ ഭാഗങ്ങളെ ഉപയോഗിക്കുന്നു എന്നതാണ് പരമാര്‍ഥം .
Like ·

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ