***************************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം--4 4
********************************************************
ഉത് സന്നകുല ധര്മ്മാണാo
മനുഷ്യാണാം ജനാര്‍ദ്ദന
നരകേ നിയതം വാസോ
ഭാവതീത്യനുശുശ്രുത
ശ്ലോകം ---4 5
******************
അഹോ ബത മഹത് പാപം
കര്‍ത്തും വ്യവസിതാ വയം !
യദ് രാജ്യ സുഖ ലോഭേന
ഹന്തും സ്വജന മുദ്യതാ:
അര്‍ഥം ---അല്ലയോ ജനാര്‍ദ്ദനാ,കുല ധര്‍മ്മം നശിപ്പിക്കുന്നവരായ മനുഷ്യര്‍ക്ക് നിശ്ചയമായും നിത്യ നരകവാസം സംഭവിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട് --കഷ്ടം രാജ്യ സുഖത്തോടുള്ള അത്യാഗ്രഹത്താല്‍ സ്വജന ഹിംസ എന്ന മഹാപാപത്ത്തിനു നാം ഒരുങ്ങിയിരിക്കുന്നു
ഇത്രയൊക്കെ അറിവുണ്ടായിട്ടും ഇതിനു ഒരുങ്ങിയത് ആശ്ചര്യം തന്നെ
വിശദീകരണം --
-
-
*******************കുലക്ഷയത്തെയും തുടര്‍ന്നുണ്ടായേക്കാവുന്ന ഭവിഷ്യത്ത്കളെയും പറഞ്ഞതിനു ശേഷം കുലക്ഷയം ചെയ്തവര്‍ക്ക് നിത്യ നരകം വിധിക്കപ്പെട്ടിരിക്കുന്നു എന്ന് ധര്‍മ്മ ശാസ്ത്രം പറയുന്നതായി പറയുന്നു.തുടര്‍ന്ന് ഈ അറിവ് ഒക്കെ ഉണ്ടായിട്ടും നമ്മള്‍ ഈ ഒരു ഹീന കൃത്യത്തിനു ഒരുങ്ങിയല്ലോ !ഇത് ആശ്ചര്യം തന്നെ .കഷ്ടം -ഇവിടെ യുധ്ധത്ത്തിനു ഒരുങ്ങിയത് അറിഞ്ഞിട്ടും ആലോചനയില്ലാതെ ഇറങ്ങി പുറപ്പെട്ടതിനു അര്‍ജുനന്‍ സ്വയം കുറ്റപ്പെടുത്തുന്നു .ഒപ്പം സഹചാരികളെയും --ഇത്രയൊക്കെ പറഞ്ഞട്ടും ഭഗവാന്‍ ഒരക്ഷരം പറയുന്നില്ല --ഇവിടെ മനശ്ശാസ്ത്ര പരമായ ഒരു സമീപനം ആണ് ശ്രീകൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നത്. ഏതായാലും തനിക്കു പറയാനുള്ളത് പറയാന്‍ അവസരം വരും .അപ്പോള്‍ പറഞ്ഞിട്ടേ കാര്യമുള്ളൂ അതിനാല്‍ അര്‍ജുന ന് പറയാനുള്ളത് അത് എന്തായാലും ക്ഷമയോടെ കേട്ട് ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ട് മൌനമായി ഇരിക്കുന്നു
!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ