2015, ഡിസംബർ 16, ബുധനാഴ്‌ച

ഭഗവദ് ഗീതാ പഠനം --നാല്‍പ്പത്തി രണ്ടാം ദിവസം







ഗീതാ പഠനം --നാല്‍പ്പത്തി രണ്ടാം ദിവസം --

*****************************************************************************
ഓം തത് സ്ദിതി
ശ്രീ മഹാ ഭാര തേ ശത സാഹ സ്ര്യാം 
സംഹിതായാം വൈ യാസിക്യാം ഭീഷ്മ പര്‍വണി
ശ്രീമദ്‌ ഭഗവദ് ഗീതാ സുപനിഷ ത്സൂ 
ബ്രഹ്മ വിദ്യായാം യോഗ ശാസ്ത്രേ 
ശ്രീക്രിഷ്ണാര്‍ജ്ജുന സമവാ ദേ
അര്‍ജുന വിഷാദ യോഗോ 
നാമ പ്ര ഥമോ/ധ്യായ:

അര്‍ഥം --ഓം തത് സത് ഇങ്ങിനെ ഒരു ലക്ഷം ശ്ലോകങ്ങളുടെ സംഹിതയും വ്യാസ കൃതവും ആയ മഹാ ഭാരതത്തില്‍ ഭീഷ്മ പര്‍വത്തില്‍ ബ്രഹ്മവിദ്യയും,യോഗശാസ്ത്രവും അര്‍ജുന കൃഷ്ണ സംവാദ രൂപത്തില്‍ ഉള്ള ഗീതയിലെ പ്രഥമ അദ്ധ്യായം ആയ അര്‍ജുന വിഷാദ യോഗം കഴിഞ്ഞു -
വിശദീകരണം 
******************
ബ്രഹ്മ സൂചകങ്ങള്‍ ആണ് ഓം തത് സത് -എല്ലാ കാര്യത്തിന്റെയും അവസാനത്തില്‍ ഈശ്വര സ്മരണ ആവശ്യം ആണല്ലോ --ഒരു ലക്ഷം ഗ്രന്ഥങ്ങള്‍ ആണ് എന്നാണു പറഞ്ഞിട്ടുള്ളത് ഒരു ഗ്രന്ഥം എന്ന് പറഞ്ഞാല്‍ 3 2 അക്ഷരങ്ങളുടെ സമുച്ചയം.അപ്പോള്‍ ഒരു ലക്ഷം 3 2 അക്ഷര സമുച്ചയം ഉണ്ടെന്നു സാരം .അതിനെ ശ്ലോകങ്ങള്‍ എന്നും അര്‍ഥം എടുക്കാം മൊത്തം 1 8 പര്‍വ്വങ്ങളിലും കൂടി 93184 ല്‍ അധികം വരും ശ്ലോകങ്ങള്‍ .ഉവാച എന്നാ പദം കൂടി കൂട്ടിയാല്‍ 100217 ശ്ലോകം വരുന്നു ---ഗദ്യ ഭാഗങ്ങളെയും വലിയ വൃത്തങ്ങ ളെയും ഒക്കെ 32 അക്ഷരങ്ങള്‍ ഉള്ള അനുഷ്ടുപ്പില്‍ ആക്കി മാറ്റിയാല്‍ ആണ് ഈ സംഖ്യ ലഭിക്കുക --ഒന്നാം അധ്യായത്തെ പറ്റിയുള്ള ഒരു സംക്ഷിപ്ത രൂപം  post ആയി ഇടണം എന്ന് വിചാരിക്കുന്നു -കഴിഞ്ഞ ഈ ആധ്യായത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു --നമസ്കാരം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ