2015, ഡിസംബർ 30, ബുധനാഴ്‌ച

ശ്രീമദ്‌ ഭാഗവതം --ഇരുപത്തി നാലാം ദിവസം








ശ്രീമദ്‌ ഭാഗവതം --ഇരുപത്തി നാലാം ദിവസം -
****************************************************************************
ശ്ലോകം --59
*****************
ആസ്പ്രുശ്യാനവ ലോക്യേയം ശേഷ ഭാര കരീധരാ 
വര്‍ഷേ വര്‍ഷേ ക്രമാജ്ജാതാ മംഗളം നാപി ദൃശ്യതേ
********************************************************************
ശ്ലോകം --60
***************
നത്വാ മപിസുതൈഃ സാകം കോ/പി പശ്യതി സാമ്പ്രതം 
ഉപേക്ഷിതാനുരാഗാ ന്ധൈര്‍ജ്ജര്‍ജ്ജരത്വേനസംസ്ഥിതാ
******************************************************************
അര്‍ത്ഥം---ഭൂമി വര്‍ഷം കൂടും തോറും തൊടാനും കാണാനും കൊള്ളരുതാത്തതായിതീരുന്നു --ആദിശേഷന് ഒരു ഭാരം മാത്രം - ഒരിടത്തും ഒരു മംഗളം കാണുന്നില്ല ഭാവതിയെയോ പുത്രന്മാരെയോ ആരും ഗൌനിക്കുന്നില്ല വിഷയാസക്തിയാല്‍ ഉള്‍ക്കാഴ്ച നശിച്ചു ജനങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടു ഭവതി വാര്‍ധക്യം പ്രാപിച്ചു 
ക്ലേശിക്കുകയാണ്
***************************************************************************
ശ്ലോകം --61
**************
വൃന്ദാവനസ്യ സംയോഗാത് പുനസ്ത്വം തരുണീ നവാ 
ധന്യം വൃന്ദാവനം തേന ഭക്തിര്‍ നൃത്യതിയത്ര ച
******************************************************************************
അര്‍ത്ഥം--വൃന്ദാവന ത്തിന്റെ മഹത്വം നിമിത്തം ഭവതിക്കു ഇവിടെ എത്തിയപ്പോള്‍ പൂര്‍വ സ്ഥിതി വീണ്ടു കിട്ടി പുണ്യമായ അവിടെ ഭക്തി എപ്പോളും വിളയാടുന്നു 
*******************************************************************************
വ്യാഖ്യാനം
***************
ഭൂമി വര്‍ഷം തോറും മലിനപ്പെട്ടു കൊണ്ടിരിക്കുന്നു --അതാണ്‌ കാണാനും തൊടാനും പറ്റാതായിരിക്കുന്നു എന്ന് നാരദര്‍ ഭക്തി എന്ന യുവതിയോട് പറഞ്ഞത് പിന്നെ പറയുന്നു ആദി ശേഷന് ഭാരമാണ് എന്ന് --ഇവിടെ ആദിശേഷന്‍ എന്ന് പറയുന്നത് അനന്തനെ ആല്ല ആദ്യമായി ശേഷിച്ചത് എന്തോ അത് -- എങ്ങും നിറഞ്ഞു നില്‍ക്കുകയാണ് ബ്രഹ്മം എങ്കില്‍ പിന്നെന്താണ് ശേഷിക്കുക? ആന്തരികമായും ബാഹ്യമായും? ഇവിടെ കണാദ മഹര്‍ഷിയുടെ അണുവാദം ശ്രദ്ധേയമാണ് --അദ്ദേഹം പറയുന്നു --ആത്മാവ് ബുദ്ധി സ്നേഹം എന്നിവയെല്ലാം അണുക്കളുടെ സംഘാതം ആണെന്ന് --അങ്ങിനെ നോക്കുമ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ആത്മാവും ഒരു വലിയ സംഘാതം ആണ് --അപ്പോള്‍ ശേഷിക്കുന്നത് ഒന്നേ ഒന്ന് മാത്രം 
ഇങ്ങിനെ സംഘാതം ആകുവാനുള്ള കാരണം-- അത് ശാസ്ത്രം മുഖേന പൂര്‍വ ഋഷികള്‍ പറഞ്ഞു തന്നിട്ടും ഉണ്ട് ആകര്‍ഷണ ശക്തി --അപ്പോള്‍ കണാദ മഹര്‍ഷിയുടെ സിദ്ധാന്ത പ്രകാരം ആദി ശേഷന്‍-- ആകര്‍ഷണം ആണ് ഇതേ അര്‍ഥം ഇന്ദ്രന്‍ എന്ന പദത്തിനും ഉണ്ട്-പരസ്പരം ആകര്ഷിച്ചാലെ എങ്ങും നിറഞ്ഞു നില്‍ക്കാന്‍ കഴിയൂ 
--വിരാട് പുരുഷ ശരീരത്തിലെ അരക്കെട്ടിന്റെ ഭാഗം ആയ ഭൂമി ആ 
ശരീരം ഒന്നായി നില കൊ ള്ളണം എങ്കില്‍ പരസ്പരം ആകര്‍ഷണ 
സ്വഭാവം പ്രകടിപ്പിച്ചേ പറ്റൂ ---ചിന്തിക്കുക


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ