ഭാരതീയ സനാതന ധര്‍മങ്ങളും സംഗീതനൃത്താദികലകളും നമ്മുടെ ജീവിതത്തില്‍...
2015, ഡിസംബർ 10, വ്യാഴാഴ്‌ച
ഭഗവദ് ഗീതാ പഠനം --മുപ്പത്തി ഒന്‍പതാം ദിവസം
ഗീതാ പഠനം - മുപ്പത്തി ഒന്‍പതാം ദിവസം ദിവസം --
*****************************************************************
അര്‍ജുന വിഷാദ യോഗം --ശ്ലോകം --4 3
********************************************************
ദോഷൈ രേ തൈ:കുലഘ്നാനാം
വര്‍ണ്ണ സങ്കര കാരകൈ:
ഉത്സാദ്യന്തേ ജാതി ധര്‍മ്മാ:
കുല ധ്ര്മ്മാശ്ച ശാശ്വതാ:
അര്‍ഥം ---കുലത്തെ നശിപ്പിക്കുന്നവരായ വ്യക്തികളുടെ കുല സങ്കരത്തെ ഉണ്ടാക്കുന്ന ഇത്തരം ദോഷങ്ങളാ--
ഏറെ തെറ്റി ധ്ധ്രിപ്പിക്ക പെടാവുന്ന ഒരു ശ്ലോകം ആകുന്നു ഇത്.യുദ്ധം മൂലം കുല ധര്‍മ്മ നാശം സംഭവിക്കും എന്നും,അധര്‍മ്മം വ്യാപിക്കും എന്നും സ്ത്രീകളുടെ ദൂഷ്യം,വര്‍ണ്ണ സങ്കരം,നരക പ്രാപ്തി പിത്രുകളുടെ പതനം എന്നിവ സംഭവിക്കുമെന്നും പറഞ്ഞതിന് ശേഷം ജാതി കുല ധര്‍മ്മങ്ങള്‍ ഒക്കെ നശിച്ചു പോകും എന്നാണു അര്‍ജുനന്‍ പറയുന്നത്.
ശാശ്വതങ്ങളായ
--
സ്വാഭാവികമായും അന്ന് ജാതി ഉണ്ടായിരുന്നോ? അപ്പോള്‍ ഈ ജാതി വ്യവസ്ഥ ഗീതയിലും പറയുന്നു ഇല്ലേ? എന്നിങ്ങനെ ഉള്ള സംശയങ്ങള്‍ ഉണ്ടാകാം = ഒന്നാമത്
ല്‍ ശാശ്വതങ്ങള്‍ ആയ ജാതി ധര്‍മ്മങ്ങളും,കുല ധര്‍മ്മങ്ങളും നശിച്ചു പോകുന്നു .
വിശദീകരണം
*******************
ഗീതയല്ല ഈ ഭാഗം എന്ന് ഓര്‍ക്കണം ഇതൊക്കെ അര്‍ജുന ഭാഷ്യങ്ങള്‍ ആണ്. അപ്പോള്‍ മറ്റൊരു ചോദ്യം ഉയര്‍ന്നേക്കാം അര്‍ജുനന്‍ പറയുന്നതാണങ്കിലും ഇത് ഉണ്ടായത് കൊണ്ടല്ലേ ഇതൊക്കെ പറയുന്നത് എന്ന്.അര്‍ജുനന്‍ പറയുന്ന ജാതി നാം ഉദ്ദേശിക്കുന്ന ജാതി വ്യവസ്ഥ അല്ല.ദ്വാപരയുഗം വരെ ഉള്ള കാലഘട്ടങ്ങളിലും കലിയുഗത്തിന്റെ ആദ്യ കാലഘട്ടത്തിലും പാരമ്പര്യ തൊഴില്‍ ആയിരുന്ന .അന്ന് സ്വന്തം തൊഴിലുകളില്‍ ജനങ്ങള്‍ അഭിമാനിച്ചിരുന്നു.പ്രത്യേകിച്ച് രാജഭരണ കാലഘട്ടങ്ങളില്‍ ഓരോ തൊഴിലിനും അതിന്റേതായ മാന്യത കല്‍പ്പിച്ചിരുന്നു.അങ്ങിനെ പരമ്പരയാ തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍ ആയതിനാല്‍ ആ തൊഴില്‍ രിഅങ്ങിനെ ചെയ്യുന്നവരുടെ ജാതിയായി പരിണമിച്ചു.അങ്ങിനെ നിരവധി കാലം കഴിഞ്ഞപ്പോള്‍ അത് ഒരു കുലം ആയും പരിണമിച്ചു.ഇന്നും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത് സമൂഹത്തില്‍ നടക്കുന്നു.ഒരു ഡോക്ടര്‍ തന്റെ മക്കളെ ഒരു ഡോക്ടര്‍ ആക്കുന്നു. ഇത് പരമ്പരയായി തുടരുന്നു. ഒരു സംഗീതജ്ഞന്‍ തന്‍റെ മക്കളെ സംഗീതജ്ഞര്‍ ആക്കുന്നു. ഇന്ന് അതിനെ ജാതി എന്നോ കുലം എന്നോ പറയാറില്ലെന്നു മാത്രം. അര്‍ജുനന്‍ ഉദ്ദേശിച്ച ജാതി ഈ രൂപത്തില്‍ ഉള്ളതാണ്.ഉച്ച നീച്ചത്വങ്ങളോട് കൂടിയ ഇന്ന് സമൂഹത്തില്‍ കാണുന്ന ജാതി വ്യവസ്ഥ അല്ല ഇവിടെ അര്‍ജുനന്‍ പറയുന്നത് എന്ന് മനസ്സിലാക്കണം അല്ലെങ്കില്‍ ഇത് തെറ്റി ദ്ധരിക്കപ്പെടും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ