ആധ്യാത്മിക പഠനം --പതിനേഴാം ദിവസം --
**************************************************************************
ജീവിതത്തിന്‍റെ അവസാനത്തെ ആശ്രമമായ സന്യാസം എന്നാ അവസ്ഥയില്‍ എത്തുമ്പോള്‍ ആരാധന,പ്രാര്‍ത്ഥന മുതലായ വിഷയങ്ങള്‍ക്ക് വിഗ്രഹം ആവശ്യമില്ല എന്ന് വരും.അഥവാ അങ്ങിനെ ഒരവസ്ഥയില്‍ എത്തിയാലേ സംന്യാസി ആകൂ സന്യാസിക്കു ചാതുര്‍വര്‍ണ്യവും ബാധകം അല്ല.പ്രാപഞ്ചിക വിഷയങ്ങളില്‍ നിന്ന് അകന്ന വ്യക്തികള്‍ക്ക് ഭൌതികമായ വേര്‍ തിരിവുകള്‍ ബാധകം അല്ല --എന്നാല്‍ അത് വരെ ഉള്ള പ്രധാന കാലഘട്ടമായ ഗൃഹസ്ഥാശ്രമത്തില്‍ എല്ലാ ആചാര അനുഷ്ടാനങ്ങളും ആ ചരിക്കെണ്ടാതാണ്. ഈ ആചാരങ്ങളെ നിഷേധ ഭാവത്തില്‍ സമീപിക്കുമ്പോള്‍ കാലക്രമത്തില്‍ നമ്മള്‍ ചാതുരാശ്രമാത്ത്തില്‍ നിന്ന് അകന്നു പോകുകയും മാനസികവും ശാരീരികവും ആയ അപചയത്തിന് കാരണം ആകുന്നു--എങ്ങിനെ \എന്നുള്ളത് മനുസ്മൃതിയില്‍ പറയുന്നത് കൊണ്ട് ഇവിടെ വിശദീകരിക്കുന്നില്ല --നമുക്ക് ആവശ്യമായ ഉപദേശം ഇതിഹാസ പുരാണങ്ങള്‍ തരുന്നുണ്ട്. അവ വേണ്ടവിധം എടുത്തു ഉപയോഗിക്കണം സംശയം തോന്നിയാല്‍ പ്രകൃതിയില്‍ നിന്ന് എടുക്കാന്‍ കഴിയണം--യദു മഹാരാജാവിനോട് അവധൂതന്‍ പറഞ്ഞത് തന്റെ സംത്രിപ്തിക്ക് കാരണം പ്രകൃതിയില്‍ നിന്നും 24 ഗുരുക്കന്മാരെ സ്വീകരിച്ചത് കൊണ്ടാണ് എന്നാണ് --അതിനാല്‍ ആ 24 ഗുരുക്കന്മാരെ കുറിച്ച് നമുക്ക് പഠിക്കാം -അതിനു മുന്പായി അവധൂതന്‍ പറയാത്ത ഗുരുക്കന്‍മാരെ പരിചയപ്പെടാം
1--വൃക്ഷം (പ്ലാവ്)-- ഒരു പ്ലാവ് ത്യാഗത്തിന്റെ പ്രതീകം ആണ് എങ്ങിനെയോ കുരുവീണു മുളച്ചു-സ്വയം തന്റെ വളര്‍ച്ചക്ക് ആവശ്യമായത് നേടി സൂര്യപ്രകാശത്തില്‍ നിന്ന് കിട്ടുന്ന ഊര്‍ജ്ജവും ഭൂമിയില്‍ നിന്ന് കിട്ടുന്ന ജലവും സ്വീകരിച്ചു വളര്‍ന്നു വലുതായി എന്നാല്‍ അതിന്റെ ഫലം,തടി കൊമ്പ് ഇല എന്നിവ മുഴുവനും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഒരു പ്ലാവും അതിനു വേണ്ടി ഒന്നും ചെയ്യുന്നില്ല തന്റെ എല്ലാം മറ്റുള്ളവര്‍ക്കാണ്.അങ്ങിനെ മറ്റുള്ളവരെ തൃപ്തി പ്പെടുത്താന്‍ സ്വയം വളര ണമല്ലോ അതിനു ആവശ്യമായത് മാത്രം അത് പ്രകൃതിയില്‍ നിന്ന് എടുക്കുന്നു --ശരിക്കും ത്യാഗം അതല്ലേ?
അവധൂതന്റെ 24 ഗുരുക്കന്മാർ
മറുപടിഇല്ലാതാക്കൂ1. അവനി - ഭൂമി 2. വായു - വായു 3. വ്യോമം - മേഘം, ആകാശം
4. ജലം - ജലം 5. അഗ്നി - അഗ്നി 6. ചന്ദ്രൻ - ചന്ദ്രൻ
7. രവി - സൂര്യൻ 8. കപോതം - പ്രാവ് 9. അജഗരം - പെരുമ്പാമ്പ്
10. സമുദ്രം - സമുദ്രം 11. പതംഗം - ശലഭം 12. ഭൃംഗം - വണ്ട്
13. ഗജം - ആന 14. മധുമക്ഷി - തേനീച്ച 15. മത്സ്യം - മത്സ്യം
16. പിംഗല - ഒരു വേശ്യാനാരി 17. മൃഗം - മാൻ 18. കുരരവം - കുരുവി
19. അർഭകൻ - ആൺ കുട്ടി 20. കുമാരിക - പെൺ കുട്ടി 21. ശരകൃൽ - വേട്ടാളൻ
22. സർപ്പം - സർപ്പം 23. ഊർണ്ണനാഭി - ചിലന്തി 24. സുപേശകൃത് - സ്വശരീരം