2015, ഡിസംബർ 16, ബുധനാഴ്‌ച

ആദ്ധ്യാത്മിക പഠനം --ഇരുപതാം ദിവസം






ആധ്യാത്മിക പഠനം --ഇരുപതാം ദിവസം --
********************************************************************
ഇരുപത്തി നാല് ഗുരുക്കന്മാര്‍ --3--ചന്ദ്രന്‍ 
*********************************************************
വെളുത്ത പക്ഷവും കറുത്ത പക്ഷവും ഉണ്ടല്ലോ.പിന്നെ ചന്ദ്രക്കല നമുക്ക് കാണാം പൂര്‍ണ ചന്ദ്രനേയും കാണാം ഇതൊക്കെ ദൃശ്യാനുഭവങ്ങള്‍ ആണ്--എന്നാല്‍ ചന്ദ്രന് വൃദ്ധിയും ക്ഷയവും ഇല്ല-- അതെ പോലെ നമ്മുടെ ജീവിതത്തില്‍ വന്നു ചേരാന്‍ ഇടയുള്ള സുഖം ദുഖം കീര്‍ത്തി ദുഷ്കീര്‍ത്തി ഇവയൊന്നും ഞാന്‍ എന്ന് പറയുന്ന ആത്മാവിനെ ബാധിക്കുന്നില്ല ഇതൊക്കെ ശരീരത്തെ മാത്രമേ ബാധിക്കുന്നുള്ളു --പുരാണ കഥകളില്‍ ദേവന്മാര്‍ക്ക് എന്നും പതിനാറു എന്ന് പറയാറുണ്ട്‌ -- ഇവിടെ ദേവന്മാര്‍ എന്ന് പറയുന്നത് വൃദ്ധി ക്ഷയങ്ങളും ജരാനരകളും ഉള്ള മനുഷ്യ ശരീരത്തോട് കൂടിയവര്‍ അല്ല എന്ന് മനസ്സിലാ ക്കണം -- ചിത്രകാരന്മാര്‍ ഭാവനയില്‍ കൊത്തിവെച്ച മനുഷ്യ ശരീരം പോലെയുള്ളതും എന്നാല്‍ ജരാനരകളോ വൃധിക്ഷയങ്ങളോഇല്ലാത്തതും ആകുന്നു മനുഷ്യന്‍ മുതല്‍ ഇങ്ങു താഴെ വരെ ഉള്ള ജീവികളുടെ ശരീരത്തിനു
ആണ് ക്ഷയം --ആത്മാവിനു അല്ല ഇത് ചന്ദ്രനില്‍ നിന്നും പഠിച്ചു
Like · Comment

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ