പ്രീജിത് രാജിന്‍റെ വേറെ ഒരു ആരോപണം --മനുസ്മൃതി --11-31
**********************************************************************
മനുസ്മൃതി പതിനൊന്നാം അധ്യായത്തില്‍ 31 ശ്ലോകത്തിന്‍റെ അര്‍ത്ഥം ലേഖകന്‍ പറഞ്ഞത് ഇങ്ങിനെ ---ബ്രാഹ്മണന്റെ പേരിന്‍റെ ആദ്യ ഭാഗം ശുഭ സൂചകവും ക്ഷത്രിയന്റെ അധികാരമായി ബന്ധപ്പെട്ടതും വൈശ്യന്റെത് സമ്പത്ത് മായി ബന്ധപ്പെട്ടതും ശൂദ്രന്റെ ത് ഭീകരത ഉണര്‍ത്തുന്നതും ആയിരിക്കണം --
എന്നാല്‍ യഥാര്‍ത്ഥ ശ്ലോകവും അര്‍ത്ഥവും നോക്കുക
********************************************************
ന ബ്രാഹ്മണോ വേദ യേത കിഞ്ചിദ്രാജനി ധര്‍മ്മ വിത്
സ്വ വീര്യേണൈവതാഞ്ഛിഷ്യാന്മാനവാനപകാരിണഃ
****************************************************************
അര്‍ത്ഥം ---ധര്മ്മജ്ഞനായ ബ്രാഹ്മണന്‍ തനിക്കു നേരിടുന്ന അപവാദങ്ങള്‍ ഒന്നും രാജാവിനെ അറിയിക്കരുത് - ആവലാതി പ്പെടരുത് എന്ന് സാരം - അപകാരികള്‍ അതായത് ഉപദ്രവം ചെയ്യുന്ന ആളുകളെ സ്വ വീര്യം കൊണ്ട് തന്നെ ശിക്ഷിക്കണം --
***************************************************************
വ്യാഖ്യാനം
*************
ഈ പറഞ്ഞ ശ്ലോകവും അര്‍ത്ഥവും ലേഖകന്‍ പറഞ്ഞ കാര്യവും തമ്മില്‍ എന്ത് ബന്ധം ആണ് ഉള്ളത്? ഈ പറഞ്ഞതില്‍ തന്നെ അന്തര്‍ ലീനമായിരിക്കുന്ന സത്യം എന്ത്? ഇവിടെ ബ്രാഹ്മണന്‍ എന്ന് ഉദ്ദേശിച്ചത് ശ്രേഷ്ടന്മാരായ മഹാര്ഷിമാരെ ആണ് --അവരോടു ആരെങ്കിലും അപമര്യാദയായി പെരുമാറിയാല്‍ രാജാവിനോട് ചെന്ന് ആവലാതി പ്പെടാതെ ശാപം മുതലായവ കൊണ്ട് ശിക്ഷിക്കണം എന്നാണു പറയുന്നത് --അങ്ങിനെയായിരുന്നല്ലോ പണ്ട് എത്രയോ മഹര്‍ഷിമാര്‍ എത്രയോ പേരെ ശപിച്ചിരിക്കുന്നു? അപ്പോള്‍ ശ്രേഷ്ടന്മാരായ മഹാര്ഷിമാരുടെ ശാപം ശരിക്കും അവരുടെ നന്മക്കായിട്ടാണ് വരിക സനകാദികള്‍ ജയ വിജയന്മാരെ ശപിക്കുകയാണ് ചെയ്തത് അല്ലാതെ മഹാവിഷ്ണുവിനോട് ചെന്നു പരാതിപ്പെടുകയല്ല --അത് അവരുടെ ഗുണത്തിന് ആയി വരികയാണ് ചെയ്തത് ഭഗവല്‍ കരം കൊണ്ട് വധിക്കപ്പെട്ട് മോക്ഷം നേടുകയാണ് ചെയ്തത് --രാജാവ് ശിക്ഷിച്ചാല്‍ ഈ ഗുണം ഉണ്ടാകില്ല --എത്രയോ രാജാക്കന്മാരെ പോലും മഹര്‍ഷിമാര്‍ ശപിച്ചിരിക്കുന്നു? അങ്ങിനെ ശാപം കൊടുക്കുവാനും അത് വഴി ശാപം ലഭിച്ചവന് മോക്ഷം ലഭിക്കുവാനും കഴിവുള്ള മഹാര്ഷിമാരെ ആണ് ഇവിടെ ബ്രാഹ്മണന്‍ എന്ന് പറഞ്ഞിരിക്കുന്നത് --ചിന്തിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ