ശ്രീമദ് ഭാഗവതം --ഇരുപത്തി രണ്ടാം ദിവസം --മാഹാത്മ്യം ശ്ലോകം 52--
*************************************************************************
ജരഠത്വം സമായാതൌ തേന ദുഖേനദുഖിതാ
സാഹം തു തരുണീ കസ്മാത് സുതൌവൃദ്ധാവിമൌ കുതഃ
*********************************************************************************
ശ്ലോകം --53
***************
ത്രയാണാം സഹചാരിത്വാ ദ്വൈപരീത്യം കുതഃസ്ഥിതം
ഘടതേ ജരഠാമാതാതരുണൌ തനയാ വിതി
*************************************************************************************
ശ്ലോകം --54
***************\
അതഃശോചാമിചാത്മാനംവിസ്മയാവിഷ്ടമാനസാ
വദ യോഗ നിധേ!ധീമന്‍ കാരണം ചാക്രകിം ഭവേല്‍
****************************************************************************
അര്‍ത്ഥം---ഇവര്‍ക്ക് മക്കള്‍ക്ക് വാര്‍ധക്യം വന്നതാണ് എന്റെ പ്രധാനമായ ദുഖം- മക്കള്‍ വയസ്സന്മാര്‍ അമ്മ യുവതിയും-ഈ സ്ഥിതി വിശേഷ ത്തിനു കാരണം എന്താണെന്ന് മഹായോഗിയും
ബുദ്ധിമാനും ആയ അങ്ങ് എനിക്ക് പറഞ്ഞു തരണം
********************************************************************************
വ്യാഖ്യാനം
***************
ഭക്തിയുടെ യുവത്വത്തിനു കാരണം നാം കണ്ടു --വൃന്ദാവനത്തില്‍ എത്തിയതാണ് --കാരണം വിവിധ ഭാവങ്ങ ളാല്‍ ഭഗവാനെ ഇഷ്ടപ്പെട്ടിരുന്ന ഗോപികമാരുടെ മനസ്സില്‍ പൂ ര്‍ണമായതും ശു ദ്ധമായതും ആയ ഭക്തി ഇവിടെ വെച്ചാണ് ഭഗവാന്‍ ഉണ്ടാക്കിയത് ----ഇന്നും പ്രകടനം ആണെങ്കിലും ഭക്തി ഉണ്ട് എന്നാല്‍ ജ്ഞാനവും വൈരാഗ്യവും എവിടെയും ഇല്ല --എത്ര വലിയവന്‍ ആണെങ്കിലും വിഷയ വൈരാഗ്യം ഇല്ലെങ്കില്‍ ഉള്ള ജ്ഞാനവും ശോഭിക്കില്ല --വലിയ ആധ്യാത്മിക നേതാക്കള്‍ പോലും എതിര്‍ക്കപ്പെടുന്നത് ഈ വൈരാഗ്യം വരാത്തത് മൂലം ആണ് --ഭക്തി നവ വിധം ആണ് അതില്‍ പാദ സേവ --എന്ന ഒന്നില്‍ നിന്നാണ് നര സേവ തന്നെ നാരായണ സേവ --എന്നാ വാക്യം ഉണര്‍ന്നത് --മാനവ സേവക്കു വേണ്ടി വിദ്യാലയങ്ങളും ആതുരാലയങ്ങളും സൃഷ്ടിക്കപ്പെടുന്നു -- ഒരു കച്ചവട ഭാവത്തിലേക്ക് അത് കടക്കുന്നു ഇത് ജനങ്ങള്‍ക്ക് അതൃപ്തിയും അവിശ്വാസവും വര്‍ധിക്കുന്നു --ഇതിന്റെ ഫലമായി ആധ്യാത്മികത തെറ്റിദ്ധരിപ്പിക്ക പ്പെടുന്നു -- ഇവിടെ വിഷയ വൈരാഗ്യം വന്നു എന്ന് വിശ്വസിക്കാന്‍ പൊതു ജനങ്ങള്‍ക്ക്
കഴിയുന്നില്ല --വിഷയ വൈരാഗ്യം വരാത്തവന്റെ ജ്ഞാനം
,മാലിന്യത്തില്‍ വീണ പഴം പോലെ ആണ് --ആയ തിനാല്‍ വൈരാഗ്യം
വാര്‍ധക്യം പ്രാപിച്ചപ്പോള്‍ ജ്ഞാ ന ത്തിനും വാര്‍ധക്യ ഭാവത്തെ
സ്വീകരിക്കേണ്ടി വന്നു --
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ