ശ്രീ മദ്ഭാഗവതം --മാഹാത്മ്യം --പതിനാറാം ദിവസം -
************************************************************************************
************************************************************************************
ശ്ലോകം --36
****************
അട്ട ശൂലാ ജനപദഃ ശിവശൂലാ ദ്വിജാ തയഃ
കാമിന്യഃ കേശശൂലിന്യഃ സംഭവന്തി കലാവിഹ
*******************************************************************
ശ്ലോകം --37
***************
ഏവം പശ്യന്‍ കാലേര്‍ദ്ദോഷാന്‍ പര്യടന്ന വനീമഹം
യാമുനം തടമാപന്നോ യത്ര ലീലാ ഹരേരഭൂത്
************************************************************************************
അര്‍ത്ഥം----ഇപ്പോള്‍ കലികാലത്ത് ജനങ്ങള്‍ ഭക്ഷണം വില്‍ക്കുന്നവരായി --ബ്രാഹ്മണര്‍ വേദവും സ്ത്രീകളെയും വില്‍ക്കുന്നു -- സ്ത്രീകള്‍ ചാരിത്ര്യം വില്‍ക്കുന്നു കലി ദോഷങ്ങള്‍ ഇങ്ങിനെ ഒക്കെ ആണെന്നറിഞ്ഞു ഞാന്‍ ഭൂമിയില്‍ അങ്ങിങ്ങ് ചുറ്റി കറങ്ങി - ശ്രീകൃഷ്ണന്‍ ലീലകള്‍ ആടിയ യമുനാ നദിയുടെ തടത്തില്‍
എത്തി
**********************************************************************************
വ്യാഖ്യാനം
***************
മറ്റു മൂന്നു യുഗങ്ങളിലും ഭക്ഷണം ദാനം ആയി മാത്രം കൊടുത്തിരുന്നതാണ് -- അഥവാ സ്വയം ഭക്ഷിക്കാനും ദാനം ചെയ്യുവാനും ഉള്ളതാണ് അന്നം - എന്നാല്‍ കലിയുഗത്തില്‍ അത് കച്ചവടം ആകുന്നു -- സാധാരണ ഗതിയില്‍ സത് പുത്ര ലാഭാര്‍ത്ഥം ഉത്തമയായ നാരിയെ വിവാഹം കഴിക്കുകയാണ് പതിവ് എന്നാല്‍ തന്‍റെ കുട്ടിയെ കൊണ്ട് പോ എന്നാ മട്ടില്‍ ധനം കൊടുത്തു പറഞ്ഞയക്കുന്നു സ്ത്രീയെ കൊടുക്കുന്നതോടോപ്പം ധനവും കൊടുത്തു അവളെ വില്‍ക്കുന്നു പ്രണയത്താലോ ,മറ്റു പ്രലോഭാനങ്ങളാലോ സ്ത്രീകള്‍ ചാരിത്ര്യം വില്‍ക്കുന്നു --
ഇതൊക്കെ കണ്ടു മനസ്സ് മടുത്തു ഞാന്‍ സമാധാനത്തിനായി
ഭഗവാന്‍റെ ലീലാ കേന്ദ്രം ആയിരുന്ന കാളിന്ദീ തടത്തില്‍ എത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ