2015, ഡിസംബർ 10, വ്യാഴാഴ്‌ച

ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം --11






ഒരിക്കലും  വന്നിട്ടില്ലാത്ത  ആര്യന്മാര്‍ --ഭാഗം --11 
*************************************************
ഉത്തരേന്ത്യയില്‍  നിന്ന് ആര്യന്മാര്‍ വന്നു ദക്ഷിണേന്ത്യന്‍  ദ്രാവിഡരേ കീഴ്പ്പെടുത്തി ഇവിടെ അവകാശം സ്ഥാപിച്ചു ഇന്ന് കാണുന്ന സവര്‍ണ്ണ വിഭാഗം ആര്യന്മാരാണ്‌ --ഇന്ന് കാണുന്ന OBC/ SC/ST  വിഭാഗങ്ങള്‍ ദ്രാവിഡര്‍ ആണ് --ഇതൊക്കെയാണ് ചിലര്‍ പറഞ്ഞു പരത്തിയിരിക്കുന്നത് --ഇതിന്റെ ലക്ഷ്യം തന്നെ മത പരിവര്‍ത്തനം ആണ് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ --സാധാരണ ഗതിയില്‍ നമ്പൂതിരി അമ്പലവാസികള്‍ മറ്റു ഉയര്‍ന്നത് എന്ന് വിശ്വസിക്കപ്പെടുന്ന സമൂഹങ്ങള്‍  ഇവരെയൊന്നും മതപരിവര്‍ത്തനത്തിനു അധികമൊന്നും കിട്ടില്ല --കാരണം വേദ ഇതിഹാസങ്ങള്‍ ജനിച്ച മുതലേ കുറേശ്ശെ കേള്‍ക്കുകയും രാമന്‍ കൃഷ്ണന്‍ ശിവന്‍ ഭഗവതി എന്നിങ്ങനെയുള്ള ഈശ്വര അവതാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും ആണ് --എന്നാല്‍ അന്നത്തെ താഴ്ന്നത് എന്ന് പറയപ്പെടുന്ന  വിഭാഗം ഭാരതീയ ആദ്ധ്യാത്മികതയില്‍ പുറകില്‍ ആയിരുന്നു അത് കൊണ്ട് തന്നെ തെ റ്റിധ്ധരിപ്പിക്കുവാനും മതം മാറ്റുവാനും നിഷ്പ്രയാസം കഴിഞ്ഞിരുന്നു അതിനുള്ള ഒരു തന്ത്രം കൂടിയാണ് ദ്രാവിഡര്‍ എന്ന് പറയുന്നവരുടെ മേല്‍ ആര്യന്മാര്‍ എന്ന് പറയുന്നവര്‍ ആധിപത്യം സ്ഥാപിച്ചു എന്നുള്ള കള്ളക്കഥ--എന്നാല്‍ യഥാര്‍ത്ഥ ചരിത്രം വേറെ ആണ് 2000  വര്‍ഷം പഴക്കമുള്ള സംഘ സാഹിത്യത്തില്‍ ചോള രാജാക്കന്മാര്‍ സൂര്യ വംശ രാജാവായ ശ്രീരാമന്‍റെയും ചന്ദ്രവംശ  രാജാക്കന്മാരുടെയും പിന്‍ തലമുറക്കാരാണ്  എന്ന് പറയുന്നു --ചോള-ചേര-പാണ്ഡ്യ വംശങ്ങള്‍ പുറമേ നിന്ന് വന്നവര്‍ അല്ല --അതായത് ഇവര്‍ ആര്യ വംശജര്‍ ആയിരുന്നു --ഇത് തന്നെയാണ് അംബേദ്കര്‍ പറഞ്ഞതും --ബ്രാഹ്മണര്‍ ആര്യന്‍ ആണെങ്കില്‍ ശൂദ്രനും ആര്യന്‍ ആണ് എന്ന് --പുറമേ നിന്ന് വന്നു എന്ന് പറയപ്പെടുന്ന ആര്യന്മാര്‍ അല്ല ശ്രീരാമന്‍റെ ഗോത്രമായ സൂര്യവംശം- ഈ സൂര്യ വംശം ആര്യാ വാര്‍ത്ത‍ന്‍  ഭരിച്ച സ്ഥലത്തുള്ള വംശം ആയിത്തീര്‍ന്നു പില്‍ക്കാലത്ത്‌-- അത് കൊണ്ടാണ് ശ്രീരാമനും ശ്രീകൃഷ്ണനും ആര്യന്മാര്‍ ആണ് എന്ന് പറയുന്നത് ഇടയ്ക്കു ശ്രീകൃഷ്ണന്‍ ദ്രാവിഡന്‍ ആണ് എന്ന് പ്രചരിപ്പിക്കാന്‍ ഒരു ശ്രമം നടന്നു പക്ഷെ വിജയിച്ചില്ല --ആന്ധ്രയിലോ കര്‍ണ്ണാടക യിലോ മറ്റോ പാഠ പുസ്തകങ്ങളില്‍ ആര്യന്മാരുടെ നേതാവായി ശ്രീ രാമനെയും ദ്രാവി ഡരുടെ നതാവായി ശ്രീകൃഷ്ണനെയും കല്പ്പിചിട്ടുണ്ടത്രേ--തികച്ചും തെറ്റായ കാര്യം --ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും കാലഘട്ടം തമ്മില്‍ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളുടെ വ്യത്യാസം ഉണ്ട് --സമുദ്രത്തില്‍ ആണ്ടു പോയ ദക്ഷിണ ഭാരതത്തിലെ കുമാരി കന്ദം--എന്ന സ്ഥലത്ത് നിന്നാണ് തമിഴു വംശജരുടെ ഉദ്ഭവം എന്ന് കണ്ടെത്തിയിട്ടുണ്ട് --ഈ സ്ഥലം ദക്ഷിണ ഭാരതത്തില്‍ ഉള്ളതാണ് താനും --എന്നാല്‍ ശ്രീകൃഷന്റെ അനുവാദത്തോടെ ഒരു സംഘം ദക്ഷിണ ഭാരതത്തില്‍ വന്നു --ദ്രമിഡന്‍  ഭരിച്ചിരുന്ന ദേശത്ത് വസിക്കാന്‍ തുടങ്ങിയത് മൂലം ദ്രാവിഡര്‍ എന്ന് അവരെ പറയുന്നു --തിരുക്കുറള്‍--എന്ന  വിശിഷ്ടമായ ഗ്രന്ഥം രചിച്ച തിരുവള്ളുവര്‍  ബ്രഹ്മാവിന്റെ അവതാരം ആയിട്ടാണ് തമിഴ് ജനത ഇന്നും വിശ്വസിക്കുന്നത് --ശ്രീ ശങ്കരാചാര്യര്‍ --ശ്രീ രാമാനുജ ആചാര്യര്‍ --ശ്രീ മാധ്വാചാര്യര്‍ എന്നിവരൊന്നും ഒരു വര്‍ഗ്ഗത്തിന്റെയും പ്രതി നിധിയായി ഇതുവരെ അറിയപ്പെട്ടിട്ടില്ല -- അങ്ങിനെ ഉണ്ടായിരുന്നെങ്കില്‍ പില്‍ക്കാലത്ത് ഉള്ളവര്‍ എങ്കിലും ഇവര്‍ ആ ര്യന്മാരോ  ദ്രാവിഡന്‍ മാരോ ആണെന്ന് പറഞ്ഞേനെ --തുടരും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ