2015, ഡിസംബർ 13, ഞായറാഴ്‌ച

ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം -13





ഒരിക്കലും വന്നിട്ടില്ലാത്ത ആര്യന്മാര്‍ --ഭാഗം -13
***************************************************
**** പല വിദേശികളും തെളിവുകള്‍ വിലയിരുത്തുന്നത് വളരെ അപക്വമായ രീതിയില്‍ ആയിരുന്നു -വിദേശ പണ്ഡിതന്‍ മാര്‍ക്കിടയില്‍ ലിംഗാരാധനയോട് വലിയ കമ്പം ഉണ്ടായിരുന്നു --എന്നാല്‍ ഹൈന്ദവ സമൂഹം ആരാധിക്കുന്ന ശിവ ലിംഗ ആരാധനയും ഇതും തമ്മില്‍ വലിയ ബന്ധം ഒന്നും ഇല്ല മോഹന്‍ ജദാരോ-ഹാരപ്പ എന്നിവിടങ്ങളില്‍ നിന്ന് കിട്ടിയ  കോണ്‍ ആകൃതിയിലും അര്‍ദ്ധ ഗോ ളാകാര ത്തിലും ഉള്ള ചില കല്ലുകള്‍ ശിവലിംഗ ആരാധനയുടെ തെളിവുകള്‍ ആണെന്ന് ഇവര്‍ പറഞ്ഞു എന്നാല്‍ വിശദമായ പഠനത്തിനു ഒടുവില്‍ അതെല്ലാം സാധനം തൂക്കാന്‍ ഉപയോഗിക്കുന്ന തൂക്ക ക്കട്ടകള്‍ ആണെന്ന് തെളിഞ്ഞു --അവിടെ നിന്നും കിട്ടിയ കുതിരയുടെ അസ്ഥികള്‍ കണ്ട് അവര്‍ ഇത് ഏതോ കഴുത വര്‍ഗ്ഗത്തില്‍ പെട്ട ജീവിയുടെ ആണെന്ന് വിധിഎഴുതി -എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നപ്പോള്‍ അത് കുതിരയുടെ ആണ് എന്ന് തെളിഞ്ഞു --സഹസ്രാ ബ്ദങ്ങള്‍ക്ക് മുന്‍പ് തന്നെ കുതിരസ്സവാരിയും കുതിരയെ ഉപയോഗിച്ചുള്ള യുദ്ധവും ഭാരതത്തില്‍ ഉണ്ടായിരുന്നു --അക്ഷൌഹിണി പടയിലെ പ്രധാനപ്പെട്ട ഒന്നാണ് കുതിര -ചുരുക്കി പറഞ്ഞാല്‍ ഊതി പ്പെരുപ്പിച്ചു ഉണ്ടാക്കിയ ആര്യന്‍ ആക്രമണത്തിനു തെളിവായി ഭാരതത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല അതെ സമയം ആര്യന്മാര്‍ ഇവിടെ വന്നിട്ടില്ലെന്നും ഇവിടെ ഉണ്ടായിരുന്നവരെ തന്നെയാണ് ആര്യന്മാര്‍ എന്നും ദ്രാവിഡന്മാര്‍ എന്നും പറഞ്ഞിരുന്നത് എന്നുള്ളതിന് തെളിവുകള്‍ ധാരാളം ഉണ്ട് താനും -- ദയാനന്ദ സര സ്വതികള്‍ അരവിന്ദന്‍  വിവേകാനന്ദ സ്വാമികള്‍ അംബേദ്കര്‍ ഇവരെല്ലാം നമുക്ക് ആവശ്യമായ തെളിവുകള്‍ തന്നിട്ടുണ്ട് 

പതിമൂന്നു പോസ്റ്റ്‌ കളില്‍ കൂടി ആര്യന്‍ സിദ്ധാന്തം പൊള്ളയാണ്‌ എന്ന് സാധാരണ ക്കാരെ ഓര്‍മ്മിപ്പിക്കുവാന്‍ കഴിഞ്ഞു എന്ന് വിചാരിക്കുന്നു --ഈ ലേഖനം ഇവിടെ അവസാനിക്കുന്നു --ഇനി ആരെങ്കിലും ഇതിനു എതിരായി പറയുകയാണ്‌ എങ്കില്‍ കൂടുതല്‍ തെളിവുകള്‍ നിരത്തി പോസ്റ്റ്‌ ഇടാം --മിഷല്‍ ദാനിണോ/സുജാത നഹര്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ --The  Invasion That Never Was  എന്ന കൃതി--മീരാ അദിതി സെന്‍റെര്‍പുറത്തിറക്കിയിട്ടുണ്ട് --കെ ആര്‍ --രാമകൃഷ്ണന്‍ അതിന്‍റെ മലയാള പരിഭാഷയും തെയ്യാ റാക്കിയിട്ടുണ്ട് ആവശ്യക്കാര്‍ക്ക് വാങ്ങാവുന്നതാണ് -ചെറിയ പുസ്തകം ആണ് -- മറ്റു പല ഗ്രന്ഥങ്ങളും നോക്കിയാണ് ഞാന്‍ പോസ്റ്റ്‌ ചെയ്തത് ---അവസാനിച്ചു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ